- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഥാന്‍ മോനെ പോലെ സ്നേഹമുള്ള മനുഷ്യരുടെ പ്രാര്‍ത്ഥനകളും സാന്നിധ്യവുമാണ് ഇത്രവേഗം സുഖം പ്രാപിക്കാന്‍ കാരണം; ഈ ആഴ്ച താനും ആശുപത്രി വിട്ടേക്കും: പ്രതീക്ഷ പങ്കുവച്ച് ഉമ തോമസ് എം എല്‍ എ
ഈയാഴ്ച ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ച് ഉമ തോമസ്
കൊച്ചി: തനിക്ക് ഈയാഴ്ച ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ച് ഉമ തോമസ് എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎല്‍എ പ്രതീക്ഷ പങ്കുവച്ചത്.
ആശുപത്രിയില്‍ നിന്നുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. രോഗാവസ്ഥയില്‍ നിന്നും ഇത്രയും വേഗം പുറത്തുവരാന്‍ കഴിഞ്ഞത് എല്ലാവരുടെയും സ്നേഹവും പ്രാര്‍ത്ഥനയും കാരണമാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു. ആശുപത്രിയില്‍ തന്നെ കാണാന്‍ എത്തിയ കുട്ടി സന്ദര്‍ശകനെയും പരിചയപ്പെടുത്തിയിട്ടുണ്ട്. നൈപുണ്യ സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി നഥാനാണ് ഉമ തോമസിനെ കാണാന്‍ എത്തിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
A Heartwarming Gesture from a Little Hero!കഴിഞ്ഞ കുറച്ചു ദിവസമായി എന്റെ 'Hospital Mate' ആണ്. നൈപുണ്യ പബ്ലിക്ക് സ്കൂളിലെ LKG വിദ്യാര്‍ത്ഥിയായ കുഞ്ഞു നഥാന്‍.. പനി കാരണം അഡ്മിറ്റായതാണ്.. 3-4 ദിവസമായിട്ട് ഉമ MLA നെ കാണണം എന്ന് ഒരേ വാശി ആശാന്.. സന്ദര്‍ശകര്‍ക്ക് വിലക്ക് ആയതിനാല്‍ ആദ്യ ദിവസങ്ങളില്‍ നഥാന്റെ parents വിലക്കി.. ഇന്നലെ നഥാന്‍ അമ്മ ഡോണയെയും കൂട്ടി എന്റെ റൂമില്‍ എത്തി അല്‍പ്പ സമയം ചിലവിട്ടു
പനിയുടെ ക്ഷീണത്തിലും തന്റെ കുഞ്ഞു കൈകളാല്‍ വരച്ച്, ചായം പൂശിയ 2 മനോഹര ചിത്രങ്ങള്‍ എനിയ്ക്ക് സമ്മാനിച്ചു. കൂടാതെ Get Well Soon എന്ന ആശംസയും. 'സ്നേഹത്തിനും കരുണയ്ക്കും പ്രായം ഇല്ല'..നഥാന്‍ മോന് നല്കിയ ഈ മനോഹരമായ സമ്മാനത്തിന് ഞാന്‍ അതീവ നന്ദിയുള്ളവളാണ്... മോനെപ്പോലുള്ള സ്നേഹമുള്ള മനുഷ്യരുടെ പ്രാര്‍ത്ഥനകളും സാന്നിധ്യവുമാണ് രോഗാവസ്ഥയില്‍ നിന്നും ഇത്ര Speedy Recovery യ്ക്ക് എന്നെ ഇടയാക്കിയത്..നഥാന്‍ ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രി വിട്ടു..Hopefully ഈ ആഴ്ച്ച ഞാനും..Thank you, little Nathan, for brightening my day with your thoughtful gift. Your kindness has made a difference in my journey to recovery.. 2764
കലൂര്‍ സ്റ്റേഡിയത്തില്‍, നൃത്ത പരിപാടിയുടെ ചടങ്ങിനിടെ വേദിയില്‍ നിന്ന് താഴേക്ക് വീണാണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്.