- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടേറിയറ്റില്‍ അനുമതിയില്ലാതെ വിഡിയോ ചിത്രീകരണം; വനിതാ വ്‌ലോഗര്‍ കടന്നുകയറിയത് കര്‍ശന നിയന്തണമുള്ളിടത്ത്; അനുമതിയില്ലെന്ന് ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: അതീവസുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റില്‍ കര്‍ശന നിയന്ത്രണമുള്ളിടത്ത് അനുമതിയില്ലാതെ വനിതാ വ്‌ലോഗറുടെ വിഡിയോ ചിത്രീകരണം വിവാദത്തില്‍. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും കര്‍ശന നിയന്ത്രണമുള്ളയിടത്താണ് വ്‌ലോഗ് ചിത്രീകരണം. സെക്രട്ടേറിയറ്റ് സ്‌പെഷല്‍ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്‌ലോഗര്‍ ചിത്രീകരിച്ചത്. അനുമതിയില്ലാതെയാണ് ചടങ്ങ് ചിത്രീകരിച്ചതെന്നാണ് ആരോപണം. സെക്രട്ടേറിയറ്റിലെ വിഡിയോ ചിത്രീകരണത്തിന് ആഭ്യന്തര വകുപ്പാണ് അനുമതി നല്‍കേണ്ടത്. എന്നാല്‍ ഇങ്ങനെയൊരു അനുമതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് പ്രതികരിച്ചു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു യാത്രയയപ്പ് യോഗവും വ്‌ലോഗ് ചിത്രീകരണവും. വ്‌ലോഗര്‍ നല്‍കിയ മൈക്ക് ഉപയോഗിച്ചാണ് പലരും […]
തിരുവനന്തപുരം: അതീവസുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റില്‍ കര്‍ശന നിയന്ത്രണമുള്ളിടത്ത് അനുമതിയില്ലാതെ വനിതാ വ്‌ലോഗറുടെ വിഡിയോ ചിത്രീകരണം വിവാദത്തില്‍. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും കര്‍ശന നിയന്ത്രണമുള്ളയിടത്താണ് വ്‌ലോഗ് ചിത്രീകരണം. സെക്രട്ടേറിയറ്റ് സ്‌പെഷല്‍ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്‌ലോഗര്‍ ചിത്രീകരിച്ചത്. അനുമതിയില്ലാതെയാണ് ചടങ്ങ് ചിത്രീകരിച്ചതെന്നാണ് ആരോപണം.
സെക്രട്ടേറിയറ്റിലെ വിഡിയോ ചിത്രീകരണത്തിന് ആഭ്യന്തര വകുപ്പാണ് അനുമതി നല്‍കേണ്ടത്. എന്നാല്‍ ഇങ്ങനെയൊരു അനുമതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് പ്രതികരിച്ചു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു യാത്രയയപ്പ് യോഗവും വ്‌ലോഗ് ചിത്രീകരണവും. വ്‌ലോഗര്‍ നല്‍കിയ മൈക്ക് ഉപയോഗിച്ചാണ് പലരും സംസാരിച്ചത്.
അതീവസുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന്റെ സുരക്ഷ കണക്കിലെടുത്താണ് വിഡിയോ ചിത്രീകരണത്തിന് ഒരു വര്‍ഷമായി ആര്‍ക്കും അനുമതി നല്‍കിയിരുന്നില്ല. അതിനിടെയാണ് വനിത വ്‌ലോഗര്‍ സെക്രട്ടേറിയറ്റിനുള്ളില്‍ക്കടന്ന് വിഡിയോ ചിത്രീകരിച്ചത്. നിശ്ചിത ഫീസ് വാങ്ങി സെക്രട്ടേറിയറ്റില്‍ മുമ്പ് സിനിമാ ഷൂട്ടിങ് ഉള്‍പ്പെടെ അനുവദിച്ചിരുന്നെങ്കിലും സുരക്ഷ കണക്കിലെടുത്തും ഷൂട്ടിങ്ങിന് എത്തുന്നവരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതി ഉയര്‍ന്നതിനാലും ഒരു വര്‍ഷമായി അനുമതി നിഷേധിച്ചിരുന്നു.
സെക്രട്ടേറിയറ്റിലെ ഇടതുസംഘടനയിലെ ചേരിപ്പോരിനെത്തുടര്‍ന്ന് പാര്‍ട്ടി ഫ്രാക്ഷന്‍ അംഗമായ സ്‌പെഷല്‍ സെക്രട്ടറിയെ സെക്രട്ടേറിയറ്റിനു പുറത്തേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ഇദ്ദേഹത്തിന്റെ യാത്രയയപ്പ് ചിത്രീകരിക്കാനാണ് വ്‌ലോഗറെത്തിയത്.
അസോസിയേഷനിലെ ചേരിപ്പോര് അവസാനിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യ പ്രകാരണമാണ്, ഒരു ചേരിയുടെ നേതാവിന്റെ അനുയായിയായ സ്‌പെഷല്‍ സെക്രട്ടറിയെ സ്ഥലം മാറ്റിയതെന്നാണ് മറുഭാഗം പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിക്കെതിരെ തൊഴില്‍ പീഡനത്തിന് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് ചിലര്‍ സമ്മര്‍ദം ചെലുത്തി സ്ഥലംമാറ്റിയെന്നാണ് മറുവാദം.