- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനാപകട ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ചു; യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് 6.81 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
കൊച്ചി: അപകടത്തില്‍പ്പെട്ട് ടോട്ടല്‍ ലോസായ കാറിന് സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് ഇന്‍ഷുറന്‍സ് തുക നിരസിക്കുന്ന കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം കലൂര്‍ സ്വദേശി കാജാ മൊയ്നുദ്ധീന്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നഷ്ടപരിഹാരം അനുവദിച്ചത്. ഹോണ്ട സിവിക് കാറിന്റെ ഉടമസ്ഥനായ പരാതിക്കാരന്‍, ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന വഴി വൈറ്റില പാലത്തിന് സമീപം വെച്ച് കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്‍ഷുറന്‍സ് പരിരക്ഷ […]
കൊച്ചി: അപകടത്തില്‍പ്പെട്ട് ടോട്ടല്‍ ലോസായ കാറിന് സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് ഇന്‍ഷുറന്‍സ് തുക നിരസിക്കുന്ന കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം കലൂര്‍ സ്വദേശി കാജാ മൊയ്നുദ്ധീന്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നഷ്ടപരിഹാരം അനുവദിച്ചത്.
ഹോണ്ട സിവിക് കാറിന്റെ ഉടമസ്ഥനായ പരാതിക്കാരന്‍, ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന വഴി വൈറ്റില പാലത്തിന് സമീപം വെച്ച് കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ള കാലയളവില്‍ തന്നെയാണ് ഈ അപകടം സംഭവിച്ചത്. വണ്ടി ടോട്ടല്‍ ലോസായി. കോവിഡ് കാലത്താണ് ഇത് സംഭവിച്ചത്. സര്‍വേയര്‍ റിപ്പോര്‍ട്ട് പരാതിക്കാരന് അനുകൂലമായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി പലതരത്തിലുള്ള അന്വേഷണങ്ങള്‍ നടത്തി.
പല വിവരങ്ങളും പരാതിക്കാരനോട് ആവശ്യപ്പെട്ടു. കുമ്പളം ട്രോള്‍ ബൂത്തിന്റെ റെസിപ്‌റ് ഹാജരാക്കാനാണ് അതിലൊന്ന്. അപകടം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കാന്‍ 9 ദിവസവും പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കാന്‍ ആറു ദിവസവും എടുത്തു എന്നതാണ് മറ്റൊരു കാരണം . യഥാസമയം അപകട വിവരം അറിയിക്കാതിരിക്കുന്നത് സംശയാസ്പദമാണെന്നും അപകടത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ വിവരങ്ങളാണ് നല്‍കിയതെന്നും ഉള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കമ്പനി ക്ലെയിം നിരസിച്ചത്. ഈ നടപടിയാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയില്‍ ചോദ്യംചെയ്ത്.
'സുരക്ഷിതത്വബോധവും മനസമാധാനവും ആവശ്യഘട്ടങളില്‍ ലഭിക്കുവാനാണ് ആളുകള്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. എന്നാല്‍ തികച്ചും സാങ്കേതികമായ കാര്യങ്ങള്‍ പറഞ്ഞ് തുക നിരസിക്കുന്നത് ഉപഭോക്താക്കളെ ഹതാശയരാക്കുന്നു. ഈ ഘട്ടത്തില്‍ ഇവരനുഭവിക്കുന്ന മന:ക്ലേശം വാക്കുകള്‍ക്ക് അതീതമാണ്. ഈ അനീതിക്ക് മുന്നില്‍ കോടതിക്ക് കാഴ്ചക്കാരാകാന്‍ കഴിയില്ലെന്ന് ഡി. ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍ ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.
6,26,889 രൂപ ഇന്‍ഷൂറന്‍സ് തുക ഇനത്തില്‍ കമ്പനി പരാതിക്കാരന് നല്‍കണം. കൂടാതെ, 40,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി എതിര്‍കക്ഷിക്ക് നിര്‍ദേശം നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. ജോളി ജോണ്‍ ഹാജരായി.