- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം കണ്ണുകള്‍ക്ക് നല്ലത്; പ്രകൃതിയുടെ സ്വന്തം മരുന്ന്'; സ്വന്തം മൂത്രമൊഴിച്ച് കണ്ണുകള്‍ വൃത്തിയാക്കുന്ന വീഡിയോ പങ്കുവെച്ച് യുവതി; എന്തെല്ലാം കാണണം എന്ന് നെറ്റിസണ്‍സ്; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
മൂത്രമൊഴിച്ച് കണ്ണുകള്‍ വൃത്തിയാക്കുന്ന വീഡിയോ പങ്കുവെച്ച് യുവതി
പൂനെ: സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചുള്ള വാര്‍ത്തകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണം കിട്ടാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിനായുള്ള മാര്‍ഗങ്ങള്‍ പരീക്ഷുന്നവരാണ് ഏറിയപങ്കും. ഇതുപോലെ നേത്രസംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നവരുണ്ട്. എന്നാല്‍, ഇത്തരത്തില്‍ പുനെ സ്വദേശിയായ ഒരു യുവതി പങ്കുവച്ച വീഡിയോ ഏവരെയും ഞെട്ടിക്കുന്നതാണ്. നേത്രസംരക്ഷണ ദിനചര്യയുടെ ഭാഗമായി മൂത്രം ഉപയോഗിച്ചാണ് യുവതി കണ്ണുകള്‍ കഴുകിയത്.
'മരുന്നില്ലാതെ ആരോഗ്യം നിലനിര്‍ത്തുന്ന പരിശീലക' എന്ന് സ്വയം വിശേഷിപ്പിക്കുന്ന നൂപുര്‍ എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ വിചിത്ര നേത്രസംരക്ഷണ മാര്‍ഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിനൊപ്പം ഇതിന്റെ പ്രയോജനങ്ങളേയും കുറിച്ച് അവര്‍ പറയുന്നുണ്ട്.
'മൂത്രം ഉപയോഗിച്ചുള്ള കണ്ണ് കഴുകല്‍-പ്രകൃതിയുടെ സ്വന്തം മരുന്ന്' എന്ന് പോസ്റ്റിന് അവര്‍ ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം ഉപയോഗിച്ച് കണ്ണ് കഴുകുന്നത് കണ്ണുകളിലെ ചുവപ്പ്, വരള്‍ച്ച, അസ്വസ്ഥത എന്നിവയില്‍നിന്ന് ആശ്വാസം നല്‍കാന്‍ സഹായിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ആദ്യം ഒഴിക്കുന്ന മൂത്രം എടുത്ത് അത് നിറച്ച കപ്പുകള്‍ക്ക് മുകളില്‍ കണ്ണുകള്‍വെച്ച് പലതവണ ചിമ്മുന്നതാണ് പ്രക്രിയയെന്നും അവര്‍ പറയുന്നു.
മൂത്രം കണ്ണുകളില്‍ പൂര്‍ണമായി പ്രവേശിക്കാന്‍ അനുവദിക്കുന്നതിനായി കണ്ണുകള്‍ എല്ലാ ദിശകളിലേക്കും, അതായത് വശങ്ങളില്‍നിന്ന് വശങ്ങളിലേക്കും മുകളിലേക്കും താഴേക്കും ചലിപ്പിക്കുക എന്നതാണെന്നും നൂപുര്‍ വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് ഒരു ടവ്വല്‍ ഉപയോഗിച്ച് കണ്ണുകള്‍ മൃദുവായി തുടക്കണമെന്നും അവര്‍ വിശദീകരിക്കുന്നു. അടുത്തതായി കൈകളില്‍നിന്ന് കണ്‍പോളകളിലേക്ക് ചൂട് കൈമാറുന്നതിനായി കൈപ്പത്തികള്‍ കണ്ണുകള്‍ക്ക് മുകളില്‍വെയ്ക്കണമെന്നും ഇവര്‍ പറയുന്നു.
തന്റെ കണ്ണിന്റെ സംരക്ഷണത്തിന് വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ് പിറ്റി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അവര്‍ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് മെഡിസിന്‍ ഫ്രീ ലൈഫ് കോച്ച് എന്നാണ്. മരുന്നുകളൊന്നും ഉപയോഗിക്കാതെ പ്രകൃതിദത്തമായ മാര്‍ഗങ്ങളാണ് എന്നും പറഞ്ഞാണ് അവര്‍ പല കാര്യങ്ങളും പരിചയപ്പെടുത്തുന്നതും. ഈ വീഡിയോയില്‍ പിറ്റി പറയുന്നത് എങ്ങനെയാണ് മൂത്രം കൊണ്ട് കണ്ണുകള്‍ കഴുകുന്നത് എന്നാണ്. രാവിലെയുള്ള ആദ്യത്തെ മൂത്രമാണ് എടുക്കേണ്ടത് എന്നും അത് എങ്ങനെയാണ് മുഴുവനായും കണ്ണിനുള്ളിലാക്കേണ്ടത് എന്നുമൊക്കെയാണ് പിറ്റി തന്റെ വീഡിയോയില്‍ കാണിക്കുന്നത്.
വീഡിയോ വലിയ ചര്‍ച്ചയാതോടെ നൂപുര്‍ ഡിലീറ്റ് ചെയ്തു. ശരീരമാലിന്യം ശേഖരിച്ച് വീണ്ടും അത് ഉപയോഗിക്കാന്‍ എങ്ങനെ തോന്നിയെന്നും ശരീരത്തിന് ഗുണമില്ലാത്തതിനാലാണ് മൂത്രം പുറന്തള്ളുന്നതെന്നും ആളുകള്‍ പറയുന്നു. അണുക്കള്‍ നിറഞ്ഞ ഈ മൂത്രം ഒരിക്കലും ഉപയോഗിക്കരുതെന്നും ഒട്ടേറെപ്പേര്‍ പ്രതികരിച്ചിട്ടുണ്ട്. പിറ്റി പങ്കുവച്ചിരിക്കുന്ന വീഡിയോ കണ്ട് എന്തെല്ലാം കാണണം എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്.
നിരവധി അവാര്‍ഡുകള്‍ നേടിയ ഹെപ്പറ്റോളജിസ്റ്റ് കൂടിയായ ഡോ. സിറിയക് ആബി ഫിലിപ്സ് (TheLiverDoc), ഇതിന്റെ ഒരു വീഡിയോ എക്‌സില്‍ (ട്വിറ്ററില്‍) പങ്കുവച്ചുകൊണ്ട് ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദയവായി നിങ്ങളുടെ മൂത്രം കണ്ണിനുള്ളിലാക്കരുതെന്നും മൂത്രം അണുവിമുക്തമല്ല എന്നും പറഞ്ഞുകൊണ്ടാണ് ഡോക്ടര്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി കാഴ്ച്ചക്കാരും പിറ്റിയെ വിമര്‍ശിച്ചുകൊണ്ട് കമന്റുകള്‍ നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണ് ആളുകള്‍ ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങളും നിര്‍ദ്ദേശിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത് എന്നാണ് പലരും ചോദിച്ചത്.