- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിന്റെ തലപ്പൊക്കം! ആറാം തവണയും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം; അപൂര്‍വ്വ നേട്ടത്തിന്റെ നിറവില്‍ മലയാളത്തിന്റെ ഉര്‍വശി
തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ അഭിമുഖത്തിന്റെ ഒരു ഭാഗം ഇങ്ങനെയായിരുന്നു.. കനി കുസൃതിയോട് അവതാരക ചോദിക്കുന്നു മമ്മൂട്ടിയോ മോഹന്‍ ലാലോ അപ്രതീക്ഷിതമായിരുന്നു മറുപടി ഉര്‍വശി.ആ ഉത്തരം അന്ന് ട്രോളായാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം പേരും ആഘോഷിച്ചത്.. പക്ഷെ ഇന്ന് ആറാമതും സംസ്ഥാനത്തെ മികച്ച നടിയായി ഉര്‍വശി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ആ ഉത്തരം അത്രമേല്‍ ശരിയായിരുന്നുവെന്ന് അടിവരയിടുക കൂടിയാണ്. മലാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനൊപ്പും 6 സംസ്ഥാന പുരസ്‌കാരമെന്ന അപൂര്‍വ്വതിയിലേക്കാണ് ഇന്നു ഉര്‍വശിയും ഭാഗമായത്.ഏത് ഭാഷയിലും […]
തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ അഭിമുഖത്തിന്റെ ഒരു ഭാഗം ഇങ്ങനെയായിരുന്നു.. കനി കുസൃതിയോട് അവതാരക ചോദിക്കുന്നു മമ്മൂട്ടിയോ മോഹന്‍ ലാലോ അപ്രതീക്ഷിതമായിരുന്നു മറുപടി ഉര്‍വശി.ആ ഉത്തരം അന്ന് ട്രോളായാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം പേരും ആഘോഷിച്ചത്.. പക്ഷെ ഇന്ന് ആറാമതും സംസ്ഥാനത്തെ മികച്ച നടിയായി ഉര്‍വശി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ആ ഉത്തരം അത്രമേല്‍ ശരിയായിരുന്നുവെന്ന് അടിവരയിടുക കൂടിയാണ്.
മലാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനൊപ്പും 6 സംസ്ഥാന പുരസ്‌കാരമെന്ന അപൂര്‍വ്വതിയിലേക്കാണ് ഇന്നു ഉര്‍വശിയും ഭാഗമായത്.ഏത് ഭാഷയിലും നമുക്ക് അഭിമാനപൂര്‍വ്വം ചുണ്ടിക്കാട്ടാന്‍ പറ്റുന്ന നമ്മുടെ ശരിക്കും ലേഡി സൂപ്പര്‍ സ്റ്റാര്‍.
മഴവില്‍ക്കാവടി, വര്‍ത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് മുമ്പ് പുരസ്‌കാരം ലഭിച്ചത്.ഉള്ളൊഴുക്കിലൂടെ ഇപ്പൊ ആറാമത്തെതും.
മലയാളിയുടെ ഒരു വിധം എല്ലാ ഭാവങ്ങളും അഭ്രപാളിയില്‍ ഏറെ മനോഹരമായി തന്റേതായൊരു കയ്യൊപ്പോടെ അനശ്വരമാക്കിയിട്ടുണ്ട് നടി ഉര്‍വശി. ഉള്ളൊഴുക്കിലെ പാര്‍വതി തിരുവോത്തിന്റെ കഥാപാത്രമായ അഞ്ജുവിന്റെ അമ്മായിയമ്മയായ ലീലാമ്മയായി ഉര്‍വശി എത്തിയപ്പോള്‍ അവിടെ വിരിഞ്ഞ ഭാവതീവ്രതകളുടെ ആഴം കൊണ്ട് വീണ്ടും ഉര്‍വശി വിസ്മയിപ്പിക്കുകയായിരുന്നു.വേദനയും നിരാശയും ദേഷ്യവും അതിനൊപ്പം അര്‍ഥഗര്‍ഭമായ ശാന്തതയുമൊക്കെ ലീലാമ്മയില്‍ മിന്നി മറഞ്ഞപ്പോള്‍ ഉര്‍വശി വീണ്ടും അംഗീകരിക്കപ്പെടുമെന്നും ആറാമതും സംസ്ഥാനത്തെ മികച്ച നടിയാവുമെന്നും കരുതിയിരുന്നവര്‍ ഏറെയായിരുന്നു.
ആ കരുതലുകളുടെ ഉറപ്പ് കൂടിയായിരുന്നു ഉര്‍വശിയുടെ മികച്ച നടിക്കുള്ള ഈ പുരസ്‌കാരനേട്ടം.കമലയാളത്തിലെ മികച്ച നടി ആരെന്ന കാര്യത്തില്‍ ഇനി തര്‍ക്കമില്ല.ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി ഇന്ത്യന്‍ സിനിമക്ക് മുന്നില്‍ മലയാളത്തിന് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന നടിയാണ്.45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 600ലധികം ചിത്രങ്ങളുടെ ഭാഗമായി.1977 ല്‍ തന്റെ എട്ടാം വയസില്‍ അഭിനയരംഗത്തെത്തിയ ഉര്‍വ്വശി 1978 ല്‍ റിലീസായ 'വിടരുന്ന മൊട്ടുകളി'ലൂടെയാണ് ആദ്യമായി മലയാളികളുടെ മുന്നിലെത്തുന്നത്. അതിനു ശേഷം 1979-ല്‍ 'കതിര്‍ മണ്ഡപം' എന്ന സിനിമയില്‍ ജയഭാരതിയുടെ മകളായി പ്രത്യക്ഷപ്പെട്ടു.
1983-ല്‍ തന്റെ പതിമൂന്നാം വയസിലാണ് ആദ്യമായി നായികയായി വേഷമിടുന്നത്. കാര്‍ത്തിക് നായകനായ 'തൊടരും ഉണര്‍വ്വ്' എന്ന തമിഴ് ചിത്രത്തില്‍ പിന്നീടും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിലീസായത്. ഇതിനിടെ നായികയായി റിലീസായ ആദ്യ ചിത്രം 1983-ല്‍ പുറത്തിറങ്ങിയ 'മുന്താണെ മുടിച്ച്' ആയിരുന്നു. ഈ സിനിമ വന്‍ വിജയം ഉര്‍വ്വശിയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി മാറുന്ന കാഴ്ചയാണ് നമ്മള്‍ പിന്നീട് കണ്ടത്. തുടര്‍ന്നങ്ങോട്ട് മലയാളിയുടെ മനസിലേക്ക് ചേക്കേറിയ ഇന്നും സിനിമാപ്രേമികള്‍ നെഞ്ചോട് ചേര്‍ക്കുന്ന കഥാപാത്രങ്ങളുമായി ഉര്‍വശി മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ ലിസ്റ്റിലേക്ക് സ്ഥാനം നേടുകയായിരുന്നു.1989ലാണ് കരിയറിലെ ആദ്യ സംസ്ഥാന അവാര്‍ഡ് ഉര്‍വശി നേടിയത്.മഴവില്‍ക്കാവടി, വര്‍ത്തമാനകാലം എന്നീ സിനിമകളിലെ പ്രകടനത്തിനാണ് ഉര്‍വശി അവാര്‍ഡിനര്‍ഹയായത്.
പിന്നീട് അടുത്തടുത്ത വര്‍ഷങ്ങളില്‍ അവാര്‍ഡ് നേടി ഹാട്രിക് നേട്ടം സ്വന്തമാക്കി.1990ല്‍ തലയണമന്ത്രത്തിലും, 91ല്‍ കാക്കത്തൊള്ളായിരം, കടിഞ്ഞൂല്‍ കല്യാണം, ഭരതം, മുഖചിത്രം എന്നീ സിനിമകളിലെ പ്രകടനത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്.80 കളിലും 90 കളിലും മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉര്‍വ്വശി. ഇക്കാലയളവില്‍ 500-ല്‍ അധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു.തമിഴില്‍ സജീവമായ കാലത്ത് 1994,1995 വര്‍ഷങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരവും ഉര്‍വശിയെത്തേടി എത്തിയിരുന്നു.1995 ല്‍ തന്ന തമിഴിനൊപ്പം മലയാളത്തിലെയും മികച്ച നടിയായി ഉര്‍വശി തെരഞ്ഞെടുക്കപ്പെട്ടു.ഒരു പക്ഷെ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്ന ഇത്തരമൊരു നേട്ടം മറ്റൊരു അഭിനേതാവിനും സ്വന്തമായുണ്ടാകില്ല.
തമിഴിലെ തിരക്കില്‍ നിന്ന് നാല് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്കെത്തിയ ഉര്‍വശി 1995ല്‍ കഴകത്തിലൂടെയാണ് തന്റെ നാലാമത്തെ സംസ്ഥാന അവാര്‍ഡു കരസ്ഥമാക്കിയത്.പിന്നെ സിനിമയില്‍ നിന്നു തന്നെ ഉണ്ടായ ഇടവേളയ്ക്ക് ശേഷം 2007ലെ തിരിച്ചുവരവ് സമയത്ത് മധുചന്ദ്രലേഖയിലൂടെ അഞ്ചാമത്തെ അവാര്‍ഡും സ്വന്തമാക്കി.ഉള്ളൊഴുക്കിലെ അവാര്‍ഡിലൂടെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ നിരയിലേക്ക് നടന്നുകയറാന്‍ ഉര്‍വശിക്ക് സാധിച്ചു. പകരം വെക്കാനില്ലാത്ത പ്രതിഭയായി ഉര്‍വശി മാറിയിരിക്കുകയാണ്. ഇനിയും തന്റെയുള്ളില്‍ അഭിനയത്തിന്റെ തീ കെടാതിരിക്കുകയാണെന്ന് തെളിയിക്കുകയാണ് ഉര്‍വശി.
കോമഡി ടൈമിങ്ങിലും ഗൗരവകഥാപാത്രങ്ങളിലും തന്റേതായൊരു വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഉര്‍വശിക്ക് കഴിഞ്ഞു എന്നതിന്റെ ഉദാഹരണങ്ങളായിരുന്നു അവരുടെ ഓരോ വേഷങ്ങളും.അനിയത്തിയായാലും കാമുകിയായാലും ഭാര്യയായാലും അമ്മയായാലും അമ്മായിയമ്മയായാലും ഈ വേഷത്തില്‍ ഉര്‍വശി ഭദ്രമെന്ന് തോന്നിപ്പിച്ചിടത്തായിരുന്നു അവരുടെ കഥാപാത്രങ്ങളുടെ വിജയം.
50ലധികം വര്‍ഷങ്ങള്‍ പിന്നിട്ട സിനിമാജീവിതത്തില്‍ വീണ്ടും പ്രകടനത്തിലൂടെ ഞെട്ടിച്ചിരിക്കുകയാണ് ഉര്‍വശി.മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടാന്‍ ഇനിയും മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറിന് കഴിയുമെന്നതില്‍ തര്‍ക്കമില്ല.