- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഞ്ജിത്ത് സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ്; പോലീസില്‍ പരാതി നല്‍കി അബിന്‍ വര്‍ക്കി; പീഡന ആരോപണത്തില്‍ കടുപ്പിച്ചു പ്രതിപക്ഷം
കൊച്ചി: ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് സ്ഥാനമൊഴിയുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്നാണ് സഹോദരനും സ്‌നേഹിതനുമെന്ന നിലയില്‍ അദ്ദേഹത്തോട് അഭ്യര്‍ഥിക്കാനുള്ളത്. ഒഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ രഞ്ജിത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി കോടിയാട്ട് പരാതി പോലീസിന് നല്‍കി. ഇതോടെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുകയാണ്. വയനാട്ടിലാണ് രഞ്ജിത് ഇപ്പോഴുള്ളത്. ഔദ്യോഗിക കാറിലാണ് രഞ്ജിത് വയനാട്ടിലെത്തിയത്. പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് ഇപ്പോള്‍ രഞ്ജിത് പറയുന്നത്. അതിനിടെയാണ് പ്രതിപക്ഷം […]
കൊച്ചി: ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് സ്ഥാനമൊഴിയുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്നാണ് സഹോദരനും സ്‌നേഹിതനുമെന്ന നിലയില്‍ അദ്ദേഹത്തോട് അഭ്യര്‍ഥിക്കാനുള്ളത്. ഒഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ രഞ്ജിത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി കോടിയാട്ട് പരാതി പോലീസിന് നല്‍കി. ഇതോടെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുകയാണ്.
വയനാട്ടിലാണ് രഞ്ജിത് ഇപ്പോഴുള്ളത്. ഔദ്യോഗിക കാറിലാണ് രഞ്ജിത് വയനാട്ടിലെത്തിയത്. പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് ഇപ്പോള്‍ രഞ്ജിത് പറയുന്നത്. അതിനിടെയാണ് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നത്. രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി സജി ചെറിയാനും വിവാദത്തിലാണ്. സിപിഎമ്മും സിപിഐയും പോലും രണ്ടു പേരേയും പിന്തുണയ്ക്കുന്നില്ല. അതിനിടെ ചലച്ചിത്ര അക്കാദമിയില്‍ പ്രതിഷേധം വിവിധ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം സര്‍ക്കാരിനും രഞ്ജിത്തിനും തലവേദനയാകും.
കടന്നാക്രമണമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. രഞ്ജിത്തിനെക്കുറിച്ചുള്ള സജി ചെറിയാന്റെ അഭിപ്രായത്തോട് യോജിക്കുകയാണ്. രഞ്ജിത്ത് നല്ല സംവിധായകനും സിനിമാക്കാരനുമാണ്. ഒരുപാട് നല്ല ചിത്രങ്ങള്‍ മലയാളത്തിന് നല്‍കിയിട്ടുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സോളാര്‍ കേസിലെ സജി ചെറിയാന്റെ പരാമര്‍ശം കുറ്റസമ്മതമാണ്. ഉമ്മന്‍ചാണ്ടിയേയും കോണ്‍ഗ്രസ് നേതാക്കളേയും വേട്ടയാടുകയായിരുന്നു പിണറായി സര്‍ക്കാര്‍ എന്ന് സജി ചെറിയാന്റെ കുറ്റസമ്മതത്തിലൂടെ വ്യക്തമായിയെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാനും കൃത്രിമം കാണിച്ച് പുറത്തുവരാനും വേട്ടക്കാരെ ന്യായീകരിക്കുകയും ഇരകളെ തള്ളിപ്പറയുകയും ചെയ്യുന്ന സജി ചെറിയാന്‍ സ്ഥാനം ഒഴിയുന്നതായിരിക്കും നല്ലത്. അദ്ദേഹം സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല. സത്യപ്രതിജ്ഞാലംഘനം നടത്തി, നിയമപരമായ ബാധ്യതയില്‍നിന്ന് ഒളിച്ചോടി, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ വിവരാവകാശ കമ്മിഷന്‍ പറഞ്ഞതില്‍നിന്നും വ്യത്യസ്തമായി റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി. ഈ മൂന്നുകാര്യങ്ങള്‍ ചെയ്ത സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു പുറത്തുപോകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.