- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അയ്യോ..ഇതൊന്നും കണ്ടുനിൽക്കാനുള്ള ത്രാണിയില്ലേ..; ജീവൻ വേണമെങ്കിൽ ഇറങ്ങി ഓടിക്കോ..!! ദേഷ്യം സഹിക്കാൻ കഴിയാതെ കോളേജിലേക്ക് ഇരച്ചെത്തിയ ബജ്‌രംഗ്ദൾ പ്രവർത്തകർ; ക്യാമ്പസിലെ 'ഇണക്കുരുവി'കളെ ഒന്നും നോക്കാതെ അടിച്ചുനുറുക്കി; 'വാലൻ്റൈൻസ് ഡേ' നാളെയല്ലേ..അതിന് മുന്നേ സമാധാനം പോയെന്ന് പോലീസ്

ഇൻഡോർ: വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്ര ഹൈന്ദവ സംഘടനകൾ പ്രതിഷേധം കടുപ്പിക്കുന്നതിനിടെ, മധ്യപ്രദേശിലെ ഇൻഡോറിൽ കോളേജ് കാമ്പസിനുള്ളിൽ ബജ്‌രംഗ്ദൾ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. ഇൻഡോറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ നർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലാണ് (NMIMS) സംഭവം നടന്നത്. വിദ്യാർത്ഥികൾ ഒരുക്കിയ ആഘോഷ വേദി തകർത്ത പ്രവർത്തകർ കാമ്പസിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഫെബ്രുവരി 14-നോട് അനുബന്ധിച്ച് കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥികൾക്കായി വാലന്റൈൻസ് ഡേ പ്രോഗ്രാമുകൾ സംഘടിപ്പിച്ചിരുന്നു. പരിപാടി നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഒരുകൂട്ടം ബജ്‌രംഗ്ദൾ പ്രവർത്തകർ കാമ്പസിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് വേദിയിലെ അലങ്കാരങ്ങളും മറ്റ് വസ്തുവകകളും ഇവർ തല്ലിത്തകർത്തു. അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളെ സംഘം ഭീഷണിപ്പെടുത്തുകയും ചിലരെ കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതിയുണ്ട്.
കാമ്പസിനുള്ളിൽ അതിക്രമം നടത്തുന്നതിന്റെയും വസ്തുവകകൾ നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാമ്പസിന് പുറത്തുള്ള സിഗ്നലുകളിലും പാർക്കുകളിലും വാലന്റൈൻസ് ഡേ ആഘോഷങ്ങൾ തടയുമെന്ന് നേരത്തെ തന്നെ ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു.
സംഭവം നടന്ന ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കോളേജ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കേസെടുത്തതായി ഡിസിപി കൃഷ്ണ ലാൽചന്ദാനി അറിയിച്ചു. "ഹൈന്ദവ സംഘടനയിലെ അംഗങ്ങൾ കാമ്പസിനുള്ളിൽ അതിക്രമം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിലവിൽ വിദ്യാർത്ഥികൾ സുരക്ഷിതരാണ്. അക്രമികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും," അദ്ദേഹം വ്യക്തമാക്കി.
ഇൻഡോറിലെ അക്രമത്തിന് പുറമെ, പട്മന ഉൾപ്പെടെയുള്ള ഇടങ്ങളിൽ വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്കെതിരെ ഭീഷണി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ഹിന്ദു ശിവഭവാനി സേന'യുടെ പേരിലാണ് പലയിടത്തും പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പ്രണയദിനം ആഘോഷിക്കാൻ എത്തുന്ന കമിതാക്കളെ പരസ്യമായി ഒന്നിച്ച് കണ്ടാൽ അവരെ ആക്രമിക്കുമെന്നും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമാണ് പോസ്റ്ററുകളിലെ ഭീഷണി.
ഇത്തരം ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പല നഗരങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാർക്കുകൾ, ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാമ്പസുകൾക്കുള്ളിൽ കയറി സംഘടനകൾ നടത്തുന്ന അക്രമം വലിയ ആശങ്കയ്ക്കിടയാക്കുന്നു. പ്രണയദിനം ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണെന്ന വാദമുയർത്തിയാണ് എല്ലാ വർഷവും ഇത്തരം സംഘടനകൾ അക്രമം നടത്തുന്നത്.


