- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഡോ വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപ് തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ഭാര്യ; ഭര്‍ത്താവിനെ ഭയന്ന് 7 വര്‍ഷമായി താന്‍ കുട്ടികളുമായി മാറി താമസിക്കുകയാണെന്നും സാക്ഷി മൊഴി; ഭാര്യയെ സാക്ഷിയായി വിസ്തരിച്ചതില്‍ പ്രതിഭാഗത്തിന് എതിര്‍പ്പ്
ഡോ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപ് തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ഭാര്യ
കൊല്ലം: ഡോ വന്ദന ദാസ് കേസിലെ പ്രതി സന്ദീപ് മുന്‍പ് തന്നെ കത്താള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നതായി സന്ദീപിന്റെ ഭാര്യ കോടതി മുമ്പാകെ മൊഴി കൊടുത്തു. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി മുമ്പാകെ നടന്ന സാക്ഷി വിസ്താരത്തിലാണ് ഇപ്രകാരം മൊഴി കൊടുത്തത്. സന്ദീപിനെ ഭയന്ന് 2018 ഡിസമ്പര്‍ മുതല്‍ താന്‍ കുട്ടികളുമായി മാറിത്താമസിക്കുകയാണെന്നും സാക്ഷി കോടതിയില്‍ മൊഴി നല്കി.
കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായി സന്ദീപിന്റെ ഭാര്യയെ വിസ്തരിക്കുവാന്‍ ഉദ്ദേശിക്കുന്നതായി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചപ്പോള്‍ പ്രതിഭാഗം അതിനെതിരെ ശക്തമായ തര്‍ക്കമാണ് ഉയര്‍ത്തിയത്. എന്നാല്‍ ഭാര്യാ-ഭര്‍ത്തൃ ജീവിതത്തില്‍ നിയമത്തിന്റെ പരിരക്ഷയുള്ള സംഭാഷണങ്ങള്‍ ഒഴികെയുള്ളതായ വിവരങ്ങള്‍ കോടതിയില്‍ തെളിവായി സ്വീകരിക്കുന്നതിന് നിയമപരമായി തടസങ്ങള്‍ ഇല്ലയെന്നും അതുകൊണ്ടുതന്നെ പ്രതിയുടെ ഭാര്യയെ സാക്ഷിയായി കോടതിയില്‍ വിസ്തരിക്കുന്നതിനെ നിയമപരമായി തടയുവാന്‍ സാധിക്കില്ലയെന്നുമുള്ള വാദമാണ് പ്രോസിക്യൂഷന് വേണ്ടി അഡ്വ പ്രതാപ് ജി പടിക്കല്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് കോടതി പ്രതിഭാഗത്തിന്റെ തര്‍ക്കം ഓവര്‍ റൂള്‍ ചെയ്ത കോടതി, സാക്ഷി വിസ്താരത്തിന് അനുമതി നല്കുകയാണ് ഉണ്ടത്.
കേസിലെ മറ്റൊരു സാക്ഷിയും പ്രതിയുടെ മറ്റൊരു ബന്ധുവുമായ രാജേന്ദ്രന്‍ പിള്ളയുടെ സാക്ഷി വിസ്താരവും പൂര്‍ത്തിയായി. തുടര്‍സാക്ഷി വിസ്താരത്തിന്റെ തീയതികള്‍ സെപ്റ്റംബര്‍ 2 ന് തീരുമാനിക്കും.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.