- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സർ..ആജ് മേരി ശാദി ഹേയ്..ലഡു ഖാവോ..'; അമിത വേഗതയിൽ കുതിച്ചുപാഞ്ഞ് കാർ; ചെയ്‌സ് ചെയ്ത് തൂക്കി പോലീസ്; കാറിനുള്ളിൽ നോക്കിയപ്പോൾ കണ്ടത്; സുന്ദരിയായി അണിഞ്ഞൊരുങ്ങി 'വധു'; കൂടെ കുറെ കൂട്ടുകാരും; പെറ്റിക്ക് പകരം പഞ്ചാബ് പോലീസ് കൊടുത്തത്; വൈറലായി വീഡിയോ
റോഡിലൂടെ കുതിച്ചുപായുന്ന കാർ കണ്ട് പലരും ഞെട്ടി. ഫുൾ വേഗതയിൽ കുതിച്ചുപാഞ്ഞ് കാർ. കാര്യം അന്വേഷിച്ചപ്പോൾ അറിഞ്ഞത് മറ്റൊന്ന്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കുതിച്ചുപായുന്ന കാറിനെ ചെയ്‌സ് പൊക്കിയപ്പോൾ കഥയിൽ ട്വിസ്റ്റ്. ദൃശ്യങ്ങളിൽ പഞ്ചാബ് പോലീസിനെയാണ് കാണുന്നത്. വൈറൽ വീഡിയോയ്ക്ക് പിന്നിൽ നടന്നത് ഇങ്ങനെ.
അമിത വേഗതയ്ക്ക് തടഞ്ഞ് നിര്‍ത്തിയ കാറില്‍ വിവാഹത്തിനായി പോകുന്ന വധുവിനെ കണ്ട് പിഴയ്ക്ക് പകരം 'ലഡു വാങ്ങിയ' പഞ്ചാബ് പോലീസ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. ആഞ്ചൽ അറോറ എന്ന ഇൻസ്റ്റാഗ്രാം അക്കൌണ്ടിൽ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്. വീഡിയോയുടെ തുടക്കത്തില്‍ കൈയില്‍ മൈലാഞ്ചി അണിഞ്ഞ് ഒരു വധു കാറിന്‍റെ പിന്നില്‍ ഇരിക്കുന്നത് കാണാം.
https://www.instagram.com/reel/DE66znpTRsz/?utm_source=ig_embed&utm_campaign=loading
അവര്‍ വിവാഹ വേദിയിലേക്കുള്ള യാത്രയിലായിരുന്നു. അമിത വേഗതയിലെത്തിയ കാറില്‍ വിവാഹവേദിയിലേക്ക് പോകുന്ന വധുവാണെന്ന് തിരിച്ചറിഞ്ഞ പഞ്ചാബ് പോലീസ് അവരെ പോകാന്‍ അനുവദിക്കുന്നു. ഇവരുടെ സംഭാഷണം സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിക്കുകയും ചെയ്തു.
കാറില്‍ വധുവിനെ കണ്ട് പോലീസ് അവരെ ആശംസിക്കുകയും ചെയ്തു. ഒപ്പം അവളുടെ വിവാഹത്തിന് അനുഗ്രഹിക്കുകയും ആശംസകൾ നേരുകയും ചെയ്തു. വധു ഇതിൽ പ്രതികരിക്കുന്നതും വീഡിയോയിൽ വ്യക്തമാകുന്നത്.
ഇത് കാറിനുള്ളില്‍ വലിയ ചിരി പടര്‍ത്തി. ആ ചിരി കാഴ്ചക്കാരിലേക്കും പടർന്നുവെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ കുറിപ്പുകളില്‍ വ്യക്തം. പിന്നാലെ പോലീസുകാര്‍ കാറിന് പെറ്റി നല്‍കാതെ പോകാന്‍ അനുവദിക്കുകയും ചെയ്യുന്നു. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിഡിയോയിൽ നിരവധി കാഴ്ചക്കാർ ഉണ്ട്.