- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരുമാനം മാത്രമല്ല ഞങ്ങൾ ചിന്തിക്കുന്നത് ഭക്തരുടെ സുരക്ഷയും പ്രധാനം; ശബരിമലയിൽ ഇത്തവണ 'വെർച്വൽ ക്യൂ' മാത്രം; ഇനി ആർക്കും അയ്യന്റെ ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല; നിർണായക തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
പത്തനംതിട്ട: ഇനി ശബരിമല സീസൺ ആരംഭിക്കാൻ ഒരു മാസം മാത്രം. ഈ വർഷവും റെക്കോർഡ് ഭക്തരെയാണ് ശബരിമലയിൽ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് സുരക്ഷിതമായി ദർശനം നടത്താനുമായി പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ വെബ് സൈറ്റിൽ കയറി ഓൺലൈനായി മുൻകൂർ വെർച്വൽ ക്യൂ ബുക്കിങ് നടത്തുന്നവർക്ക് മാത്രമാവും ഇനി ശബരിമല ദർശനം സാധ്യമാവുക. ഒരു ദിവസത്തെ ബുക്കിങ് 80,000 ആയി നിജപ്പെടുത്തും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മൂന്ന് മാസം മുൻപേ ഓൺലൈൻ ബുക്കിങ് നടത്താമെന്നും യോഗത്തിൽ ധാരണയായിട്ടുണ്ട്.
ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഇനി ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനം ആണെന്നും മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.
ഇപ്പോൾ തന്നെ മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള ഒട്ടുമിക്ക പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം വരില്ലെന്നും അവർ വ്യക്തമാക്കി. അക്കാര്യം ഉറപ്പിക്കാൻ ഉള്ള ഉചിതമായ തീരുമാനം ഉണ്ടാക്കും. വെർച്വൽ ക്യൂ ആധികാരികമായ രേഖയാണ്.
സപ്പോർട്ട് ബുക്കിംഗ് കൂടി വരുന്നത് ആശാസ്യമായ കാര്യമല്ല. സ്പോട്ട് ബുക്കിംഗ് ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വെർച്ചൽ ക്യൂവിലേക്ക് വരുമോ എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ചോദിക്കുന്നു.
വിശ്വാസികളുടെ സുരക്ഷയാണ് പ്രധാനമെന്നും. വരുമാനം മാത്രം ചിന്തിച്ചാൽ പോര, ഭക്തരുടെ സുരക്ഷയും പ്രധാനമാണ്. പലവഴിയിലും അയ്യപ്പന്മാർ എത്തുന്നുണ്ട്. അവരുടെ ആധികാരിക രേഖ വേണം. നല്ല ഉദ്ദേശത്തോടെയാണ് 'വെർച്ചൽ ക്യൂ' മാത്രമാക്കുന്നതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.