കേരളത്തിലും കര്‍ണാടകത്തിലും സജീവ ഭ്രംശരേഖകള്‍; ഭൂചലനമല്ല, ഭൂഗര്‍ഭ പാളികള്‍ക്കിടയിലെ സമ്മര്‍ദം പുറത്തേക്കു വരുമ്പോള്‍ ശബ്ദതരംഗമാകാന് സാധ്യത
കോഴിക്കോട്: വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഭൂമിക്കടിയില്‍ നിന്നുയര്‍ന്ന മുഴക്കവും ചിലയിടങ്ങളില്‍ അനുഭവപ്പെട്ട ചെറുചലനവും പഠനവിധേയമാക്കണമെന്ന് വിദഗ്ധര്‍. ഭൂഗര്‍ഭ പാളികള്‍ക്കിടയിലെ സമ്മര്‍ദം പുറത്തേക്കു വരുമ്പോള്‍ ശബ്ദതരംഗമായി മാറാനുള്ള സാധ്യതയുണ്ട്. ഇതാകാം മുഴക്കമായി തോന്നുന്നതെന്ന് തിരുവനന്തപുരം ഭൗമശാസ്ത്ര പഠന കേന്ദ്രം മുന്‍ ഗവേഷകന് ജോണ്‍ മത്തായി പറഞ്ഞു. ഭൂമിക്കടിയില്‍ നിന്നുയര്‍ന്ന മുഴക്കം വയനാട് ഉരുള്‍പൊട്ടലുമായി നേരിട്ടു ബന്ധപ്പെട്ടതാകാന്‍ സാധ്യതയില്ലെങ്കിലും പഠനവിധേയമാക്കണമെന്നാണ് ജോണ്‍ മത്തായി പറയുന്നത്. കേരളത്തിലും കര്‍ണാടകത്തിലും സജീവ ഭ്രംശരേഖകള്‍ ഉണ്ടെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ […]
- Share
- Tweet
- Telegram
- LinkedIniiiii
കോഴിക്കോട്: വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഭൂമിക്കടിയില്‍ നിന്നുയര്‍ന്ന മുഴക്കവും ചിലയിടങ്ങളില്‍ അനുഭവപ്പെട്ട ചെറുചലനവും പഠനവിധേയമാക്കണമെന്ന് വിദഗ്ധര്‍. ഭൂഗര്‍ഭ പാളികള്‍ക്കിടയിലെ സമ്മര്‍ദം പുറത്തേക്കു വരുമ്പോള്‍ ശബ്ദതരംഗമായി മാറാനുള്ള സാധ്യതയുണ്ട്. ഇതാകാം മുഴക്കമായി തോന്നുന്നതെന്ന് തിരുവനന്തപുരം ഭൗമശാസ്ത്ര പഠന കേന്ദ്രം മുന്‍ ഗവേഷകന് ജോണ്‍ മത്തായി പറഞ്ഞു. ഭൂമിക്കടിയില്‍ നിന്നുയര്‍ന്ന മുഴക്കം വയനാട് ഉരുള്‍പൊട്ടലുമായി നേരിട്ടു ബന്ധപ്പെട്ടതാകാന്‍ സാധ്യതയില്ലെങ്കിലും പഠനവിധേയമാക്കണമെന്നാണ് ജോണ്‍ മത്തായി പറയുന്നത്.
കേരളത്തിലും കര്‍ണാടകത്തിലും സജീവ ഭ്രംശരേഖകള്‍ ഉണ്ടെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നത്. വയനാടിനോടു ചേര്‍ന്നുള്ള ഹുന്‍സൂര്‍ ഭ്രംശരേഖ, കോയമ്പത്തൂര്‍ ഭ്രംശം, പാലക്കാട് ചുരം, തുടങ്ങിയ ഭൂപാളികള്‍ തമ്മില്‍ ചേര്‍ന്ന് സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. കനത്ത മഴയില്‍ വന്‍തോതില്‍ വെള്ളം ഉള്ളിലേക്കു ചെല്ലുമ്പോള്‍ ഇത്തരം ഭ്രംശരേഖകള്ക്കിടയിലുള്ള ഭാഗങ്ങളിലെ മണ്ണും ചെളിയും മറ്റും കുതിരും. ഇത് ചെറിയ തോതിലുള്ള തെന്നിമാറലുകളിലേക്ക് നയിച്ചേക്കാം എന്ന് ഭൗമശാസ്ത്ര കേന്ദ്ര ഗവേഷകനായ ഡോ. കെ. സോമന് അഭിപ്രായപ്പെട്ടു.
ജലപൂരിത പ്രകമ്പനം എന്ന് ഇവയെ വിശേഷിപ്പിക്കാം. വലിയ ഭൂചലനങ്ങള്‍ക്കു സാധ്യതയില്ലെങ്കിലും മലഞ്ചരിവുകളിലും മറ്റും മഴയിലും മണ്ണിടിച്ചിലിലും ഇളകി നില്ക്കുന്ന ഭാഗങ്ങള്‍ക്കോ പാറകള്‍ക്കോ ഇളക്കം തട്ടിയേക്കാം. ഇതിനെതിരെ ജാഗ്രത പാലിക്കണം. മണ്‍സൂണിന്റെ അവസാനവും ഡിസംബറിനു ശേഷവുമാണ് ഇവയില്‍ പലതും അനുഭവപ്പെട്ടതെന്ന് കേരളത്തിന്റെ ഭൂകമ്പ ചരിത്രത്തിന്റെ നാള്‍വഴി പരിശോധിച്ചാല്‍ വ്യക്തമാകും. കിണര്‍ ഇടിച്ചിലും മറ്റും ഇതിന്റെ ലക്ഷണമാണ്.
മൈക്രോഹൈഡ്രോ സീസ്മിസിറ്റി ഭൂപടം തയാറാക്കാന്‍ വൈകരുതെന്നും ഡോ. സോമന് നിര്‍േദശിച്ചു. റിക്ടര്‍ അളവില്‍ കേവലം ഒന്നോ രണ്ടോ മാത്രം തീവ്രതയുള്ള ഇത്തരം ചലനങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവപ്പെടുമെങ്കിലും യന്ത്രങ്ങളില്‍ രേഖപ്പെടുത്തണമെന്നില്ല. പക്ഷേ ഇതു തിരിച്ചറിഞ്ഞ് സര്‍ക്കാരും ദുരന്തനിവാരണ വകുപ്പും നടപടി സ്വീകരിക്കണം. കാലാവസ്ഥാ വകുപ്പിനെയോ കേന്ദ്രസംവിധാനങ്ങളെയോ മാത്രം ആശ്രയിക്കരുത്.
ഭൂകമ്പ ഗവേഷകനായ ഡോ. സി.പി.രാജേന്ദ്രന് നടത്തിയ പഠനത്തില്‍, 2000 മുതല്‍ 2008 വരെയുള്ള എട്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 87 ചെറു ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, വയനാട് മേഖലയില്‍ 2003 കാലത്ത് 2.8 വരെ തീവ്രതയുള്ള ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. 200607 കാലത്ത് ദേശമംഗലം വടക്കാഞ്ചേരി ഭാഗത്ത് തുടര്‍ച്ചയായി 20 ലേറെ ചെറുചലനങ്ങളും ഉണ്ടായി. രാജ്യത്തിന്റെ ഭൂചലന സാധ്യതാ മേഖലയില്‍ കേരളവും അടുത്ത കാലത്ത് ഇടം പിടിച്ചതോടെ, ഇത്തരം ചലനങ്ങളെ ഗൗരവത്തിലെടുത്ത് ഭൂവിനിയോഗ നിര്‍മാണ രീതികളില്‍ തിരുത്തലുകള്‍ വരുത്തണമെന്നു ദുരന്ത നിവാരണ രംഗത്തെ വിദഗ്ധരും പറയുന്നു.
വയനാട്ടിലോ പരിസരത്തോ ഭൂചലനം ഉണ്ടായതായി കേരളത്തിലെ ഒരു മാപിനിയിലും വെള്ളിയാഴ്ച രേഖപ്പെടുത്തിയിട്ടില്ലെന്ന് ന്യൂഡല്‍ഹി ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. മണ്ണിടിച്ചിലില്‍ ഇളകി നില്ക്കുന്ന ചില ഭാഗങ്ങള്‍ കൂടുതല്‍ സന്തുലനം നേടി ഉറയ്ക്കുന്നതിന്റെ ഭാഗമായി താഴേക്കുണ്ടായ ഇരുത്തലുകളാകാം വെള്ളിയാഴ്ച സംഭവിച്ചത്.
ഇങ്ങനെ ഭൂഗര്‍ഭത്തിലെ ചില ഭാഗങ്ങള്‍ ചലിക്കുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണ ഊര്‍ജത്തില്‍ നിന്നാവാം ശബ്ദം പുറപ്പെട്ടത്. മണ്ണിളക്ക സാധ്യതയുള്ള സ്ഥലങ്ങളിലെ സ്വാഭാവിക പ്രക്രിയയാണിത്. കേരളത്തിലും മറ്റുമുള്ള മാപിനികളില്‍ റിക്ടര്‍ സ്കെയിലില്‍ മൂന്നിനു മുകളിലുള്ള ഭൂചലനങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന കാര്യം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി വിശദീകരിച്ചു.