- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒടുവില്‍ ആശ്വാസ വാക്കുകളുമായെത്തി...'; രാധയുടെ വീട് സന്ദര്‍ശിച്ച് വയനാട് എംപി; കുടുംബത്തെ ചേര്‍ത്തുപിടിച്ചു; ജനങ്ങള്‍ ആശങ്കയിലാണെന്ന് പ്രതികരണം; കൂടെ കെ സി വേണുഗോപാലടക്കമുള്ള നേതാക്കള്‍; കണിയാരത്ത് ഇടതുകാരുടെ കരിങ്കൊടി പ്രതിഷേധം; കടുവ ആക്രമണത്തിന് പിന്നാലെ വയനാട്ടിലേക്ക് എംപി എത്തിയപ്പോള്‍!
വയനാട്: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. കുടുംബത്തെ ചേർത്തുപിടിച്ച് പ്രിയങ്ക ഗാന്ധി. എംപി യുടെ കൂടെ കെ സി വേണുഗോപാലടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു. അതേസമയം, എം പി പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ചതും സംഘർഷാവസ്ഥ സൃഷ്ട്ടിച്ചു.
മാനന്തവാടി കണിയാരത്ത് വെച്ചാണ് സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എം പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു. പ്രിയങ്ക ഗാന്ധി കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി. പ്രിയങ്ക ഗാന്ധിക്കൊപ്പം ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വീട് സന്ദർശിക്കുകയും ചെയ്തു.
ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം.വിജയന്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ കാണും. അതേസമയം കൽപ്പറ്റയിലെ കളക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തുടർന്ന് മേപ്പാടിയിൽ വെച്ച് നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ മലയോര ജാഥയുടെ പൊതുയോഗത്തില്‍ പ്രിയങ്ക ഗാന്ധി സംസാരിക്കും.
ഇതിനു ശേഷം അവർ ഡൽഹിയിലേക്ക് തിരിച്ചുമടങ്ങും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മലയോര ജാഥയുടെ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ശേഷം ഡൽഹിയിലേക്ക് മടങ്ങും.
വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടിരുന്നു. വളർത്തു മൃഗങ്ങൾ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങൾ വലിയ ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
കൽപ്പറ്റയിലെ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടർന്ന് മേപ്പാടിയിൽ വച്ച് നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ മലയോര ജാഥയുടെ പൊതുയോഗത്തില്‍ പ്രിയങ്ക സംസാരിക്കും. ഇതിനു ശേഷമായിരിക്കും ഡൽഹിയിലേക്ക് തിരികെ പോകുക. ഇതിനിടെ, വന്യമൃഗങ്ങളെ കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ തിരച്ചിൽ തുടരുകയാണ്.