- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകസംഗീതത്തെ ഭരിച്ച് പൊന്നാനിയില്‍ നിന്നൊരു റാപ്പ്! ഒറ്റപ്പാട്ടില്‍ വിശ്വപ്രതിഭകളുടെ കയ്യടി നേടി ഹനുമാന്‍കൈന്‍ഡ്; സൂരജ് ചെറുകാട്ട് എന്ന റാപ്പറുടെ കഥ
തിരുവനന്തപുരം: ഇന്നലെ പുലര്‍ച്ചെ സമാപിച്ച പാരീസ് ഒളിമ്പിക്‌സില്‍ പോലും കായിക താരങ്ങള്‍ തങ്ങളുടെ വിജയ നിമിഷങ്ങളുടെ വീഡിയോയ്ക്ക് പശ്ചാത്തലമാക്കിയത് നമ്മുടെ കേരളത്തിലെ ചെറുപട്ടണമായ പൊന്നാനിയില്‍ നിന്നും ചിത്രീകരിച്ച ഒരു പാട്ടാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പമൊന്ന് പ്രയാസം വന്നേക്കാം. പക്ഷെ സംഭവം സത്യമാണ് ഒളിമ്പിക്‌സില്‍ മാത്രം ലോക സംഗീതവേദിയെത്തന്നെ കഴിഞ്ഞ ഏതാനും നാളുകളായി ഭരിക്കുന്നത് മലയാളി റാപ്പര്‍ ഒരുക്കിയ ഒരു സംഗീത ആല്‍ബമാണ്. ബിഗ് ഡോഗ്‌സ് എന്ന ആല്‍ബത്തിന് പിന്നില്‍ നിരവധി മലയാള സാന്നിദ്ധ്യങ്ങളുണ്ട്. സ്‌പോട്ടിഫൈ ഗ്ലോബല്‍ ടോപ്പ് […]
തിരുവനന്തപുരം: ഇന്നലെ പുലര്‍ച്ചെ സമാപിച്ച പാരീസ് ഒളിമ്പിക്‌സില്‍ പോലും കായിക താരങ്ങള്‍ തങ്ങളുടെ വിജയ നിമിഷങ്ങളുടെ വീഡിയോയ്ക്ക് പശ്ചാത്തലമാക്കിയത് നമ്മുടെ കേരളത്തിലെ ചെറുപട്ടണമായ പൊന്നാനിയില്‍ നിന്നും ചിത്രീകരിച്ച ഒരു പാട്ടാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പമൊന്ന് പ്രയാസം വന്നേക്കാം. പക്ഷെ സംഭവം സത്യമാണ് ഒളിമ്പിക്‌സില്‍ മാത്രം ലോക സംഗീതവേദിയെത്തന്നെ കഴിഞ്ഞ ഏതാനും നാളുകളായി ഭരിക്കുന്നത് മലയാളി റാപ്പര്‍ ഒരുക്കിയ ഒരു സംഗീത ആല്‍ബമാണ്. ബിഗ് ഡോഗ്‌സ് എന്ന ആല്‍ബത്തിന് പിന്നില്‍ നിരവധി മലയാള സാന്നിദ്ധ്യങ്ങളുണ്ട്.
സ്‌പോട്ടിഫൈ ഗ്ലോബല്‍ ടോപ്പ് ചാര്‍ട്ടില്‍ 9 ാം സ്ഥാനത്തും ഗ്ലോബല്‍ ടോപ്പ് മ്യൂസിക്ക് ചാര്‍ട്ടില്‍ ഇപ്പോള്‍ 4 ാം സ്ഥാനത്തുമാണ് ഇപ്പോള്‍ ബിഗ് ഡോഗ്സ്. പുറത്തിറങ്ങി ഒരു മാസം കഴിയുമ്പോഴും ഹനുമാന്‍കൈന്‍ഡും, ബിഗ് ഡോഗ്സും ചര്‍ച്ചയാണ്. മരണക്കിണറില്‍ ഓടുന്ന ബൈക്കിലും കാറിലും ലൈവ് സ്റ്റണ്ട് നടത്തിക്കൊണ്ട് ഹനുമാന്‍കൈന്‍ഡ് അവതരിപ്പിച്ച റാപ് സോങ് ഇതിനോടകം 34 മില്യന്‍ പ്രേക്ഷകര്‍ യൂട്യൂബില്‍ മാത്രം കണ്ടു കഴിഞ്ഞു.പൊന്നാനിയിലാണ് ഗാനം ചിത്രീകരിച്ചതെന്നു മനസിലായതോടെ ആരാണ് ഹനുമാന്‍ കൈന്‍ഡ് എന്ന അന്വേഷണമായിരുന്നു പിന്നീട്.
ചിത്രീകരണം മാത്രമല്ല ഗാനത്തിനും പിന്നിലും ഹനുമാന്‍കൈന്‍ഡ് എന്ന അറിയപ്പെടുന്ന പൊന്നാനിക്കാരന്‍ സൂരജ് ചെറുകാട്ട് എന്ന മലയാളിയാണെന്നത് അങ്ങിനെയാണ് വ്യക്തമാകുന്നത്. പൊന്നാനിക്കാരന്‍ മലയാളി സൂരജ് ചെറുകാട്ടിന് അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായ ഫാന്‍ ബേസ് വിശ്വസിക്കാവുന്നതിലും അപ്പുറമാണ്. പ്രശസ്ത യു എസ് റാപ്പര്‍ പ്രൊജക്ട് റാറ്റ് ഉള്‍പ്പടെയുള്ള സെലിബ്രിറ്റികളാണ് സൂരജിന്റെ ഏറ്റവും പുതിയ ആല്‍പ്പം പങ്കുവെച്ചിരിക്കുന്നത്. അമേരിക്കക്കാര്‍ സ്വന്തം കസിന്‍സ് എന്നാണ് സൂരജിനെ വിശേഷിപ്പിക്കുന്നത്.
പൊന്നാനിക്കാരന്‍ ഹനുമാന്‍കൈന്‍ഡായതിന് എങ്ങിനെ
ഹനുമാന്‍കൈന്‍ഡ് എന്ന പേരും ഹനുമാനും തമ്മില്‍ ബന്ധമൊന്നുമില്ല. മനസിലുണ്ടായിരുന്ന രണ്ട് പേര് ചേര്‍ത്തുവച്ചു എന്ന് മാത്രം.
ജന്മം കൊണ്ട് മലയാളിയാണെങ്കിലും അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കേണ്ടി വന്ന സൂരജിന് തന്റെ റൂട്ട് എന്തെന്ന് സംശയമുണ്ടായിരുന്നു.
പിതാവിന് ഓയില്‍ മേഖലയിലായിരുന്നു ജോലി. ജോലിയുടെ ഭാഗമായി നൈജീരിയ, സൗദി അറേബ്യ, ഇറ്റലി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ സഞ്ചരിച്ച സൂരജിന്റെ കുടുംബം കൂടുതല്‍ കാലം ചെലവഴിച്ചത് അമേരിക്കയിലെ ഹൂസ്റ്റണിലായിരുന്നു. നാലാം ഗ്രേഡ് മുതല്‍ ഡിഗ്രി വരെ ഹൂസ്റ്റണിലായിരുന്നു സൂരജിന്റെ പഠനം. പിന്നീട് കോയമ്പത്തൂരില്‍ പി.എസ്.ജി യില്‍ ബിരുദപഠനത്തിനു ചേര്‍ന്നു. അവിടെ നിന്നാണ് തന്റെ വഴിയെന്തന്ന ധാരണ ഏതാണ്ടൊക്കെ സുരജിന് പിടികിട്ടിത്തുടങ്ങിയത്.
അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിനനുസരിച്ച് പഠനവും ജോലിയുമൊക്കെയായി സുരജ് മുന്നോട്ട് പോയെങ്കിലും അതല്ല തന്റെ വഴിയെന്ന് വൈകാതെ അദ്ദേഹം തിരിച്ചറിഞ്ഞു.അങ്ങിനെയാണ് മുഴുവന്‍ സമയവും സംഗീതത്തിലേക്കെത്തുന്നത്. ബംഗളുരു കേന്ദ്രീകരിച്ച് സംഗീത ജീവിതം തുടങ്ങിയതിന് പിന്നാലെയാണ് ഹനുമാന്‍ കൈന്‍ഡ് എന്ന പേര് സ്വീകരിക്കുന്നത്. മലയാളികള്‍ റാപ്പ് ഫോളോ ചെയ്യാന്‍ തുടങ്ങുമ്പോഴേ ഹനുമാന്‍കൈന്‍ഡും കൂടെയുണ്ട്. കേരളത്തിന്റെ ഹിപ് ഹോപ് സീനില്‍ അയാള്‍ അഞ്ചു വര്‍ഷമായുണ്ട്. 2019-ല്‍ പുറത്തിറക്കിയ കളരി മുതല്‍ തുടങ്ങുന്നു ഹനുമാന്‍കൈന്‍ഡ്. നെറ്റ്ഫ്‌ലിക്സ് സൗത്ത് സൈഡ് കൊണ്ട് വരുമ്പോള്‍ അവിടെയും ഹനുമാന്‍കൈന്‍ഡ് ഉണ്ടായിരുന്നു.
കളരിയുടെ വിജയത്തിന് പിന്നാലെ പെട്ടന്നായിരുന്നു സൂരജിന്റെ വളര്‍ച്ച. മലയാളി റാപ്പര്‍മാര്‍ക്കൊപ്പം സഹകരിച്ച് നിര്‍മിച്ച ട്രാക്കുകളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ബീര്‍ ആന്റ് ബിരിയാണി, ജെങ്കിസ്, ഡാംസണ്‍, റഷ് അവര്‍, ഗോ ടു സ്ലീപ് തുടങ്ങിയ ട്രാക്കുകളും റാപ് പ്രേമികള്‍ക്കിടയില്‍ തരംഗമായി. റെക്കോര്‍ഡഡ് ട്രാക്കുകളേക്കാള്‍ ആരാധകര്‍ ഉണ്ടായിരുന്നത് ഹനുമാന്‍കൈന്‍ഡിന്റെ ലൈഫ് പെര്‍ഫോമന്‍സുകള്‍ക്കായിരുന്നു. ലൈവ് പെര്‍ഫോര്‍മര്‍ ആണെന്നാണ് ഹനുമാന്‍ കൈന്‍ഡ് സ്വയം വിശേഷപ്പിക്കുന്നത്. ലൈവ് ആയി കണ്ടിട്ടുള്ളവര്‍ ഈ അവകാശവാദത്തെ നൂറില്‍ നൂറുമാര്‍ക്ക് നല്‍കി അംഗീകരിക്കുന്നുമുണ്ട്.
വേദികളെ അക്ഷരാര്‍ഥത്തില്‍ പ്രകമ്പനം കൊള്ളിക്കുന്ന പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സുകളായിരുന്നു ഹനുമാന്‍കൈന്‍ഡ് ഒരുക്കിയത്. അര്‍ധനഗ്‌നനായി ആരാധകര്‍ക്കു മുമ്പില്‍ റാപ്പ് ചെയ്ത് ആര്‍പ്പുവിളികളുടെ പാരമ്യതയില്‍ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്ന ഹനുമാന്‍കൈന്‍ഡ് പലരുടെയും ആരാധനാപാത്രമാകാന്‍ അധികകാലം വേണ്ടി വന്നില്ല. വിട്ടുവീഴ്ച്ച ചെയ്യാത്ത സത്യസന്ധമായ
വര്‍ക്കുകള്‍ ആണ് ഹനുമാന്‍കൈന്റിന്റെ പ്രത്യേകത.എഴുതുന്ന വരികളില്‍ അയാള്‍ ജീവിച്ച ജീവിതവും, തന്നെ ബാധിക്കുന്ന കാര്യങ്ങളും സ്വാഭാവികമായി മാത്രമേ എഴുതിയിട്ടുള്ളൂ എന്നും ആരാധകര്‍ അടിവരയിടുന്നു.
സംഗീത ലോകത്തെ ത്രസിപ്പിച്ച ബിഗ് ഡോഗ്‌സിന്റെ പിറവിക്ക് പിന്നില്‍
അദ്യ റാപ്പുകളൊക്കെത്തന്നെയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയെങ്കിലും ബിഗ് ഡോഗ്‌സിന് ലഭിക്കുന്നത് സമാനതകളില്ലാത്ത സ്വീകരണമാണ്.ഇരുപത് മിനുട്ടുകള്‍ കൊണ്ടെഴുതിയ, ഇരുപത് മിനുട്ട് കൊണ്ട് റെക്കോഡ് ചെയ്ത ഈ റാപ് സോങ് ഇന്ന് ലോകത്തിന്റെ നെറുകെയിലാണ്.കെന്‍ഡ്രിക് ലാമേറെയും പിന്തള്ളിയാണ് ഹനുമാന്‍കൈന്റിന്റെ ബിഗ് ഡോഗ്സ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഭരിക്കുന്നത്. പുറത്തിറങ്ങി ഒരു മാസം കഴിയുമ്പോഴും ഹനുമാന്‍കൈന്‍ഡും, ബിഗ് ഡോഗ്സും ചര്‍ച്ചയാണ്.മരണക്കിണറില്‍ ഓടുന്ന ബൈക്കിലും കാറിലും ലൈവ് സ്റ്റണ്ട് നടത്തിക്കൊണ്ട് അവതരിപ്പിച്ച റാപ് സോങ് ഇതിനോടകം 34 മില്യന്‍ പ്രേക്ഷകര്‍യൂട്യൂബില്‍ മാത്രം കണ്ടു കഴിഞ്ഞു.
കൊച്ചു പട്ടണങ്ങളിലും ഗ്രാമങ്ങളിലും പതിവായി കാണാറുള്ള ചെറിയ സര്‍ക്കസ് തമ്പിലാണ് ബിഗ് ഡോഗസ് സംഭവിക്കുന്നത്.അതിനാല്‍ ഗാനത്തിന്റെ ചിത്രീകരണത്തിന് മാത്രമാണ് സമയമെടുത്തത്. സുഹൃത്ത് ബിജോയ് ഷെട്ടിയാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.ലോകോത്തരനിലവാരമുള്ള ദൃശ്യങ്ങളും പ്രൊഡക്ഷനുമാണ് 'ബിഗ് ഡോഗ്‌സി'ന്റെ ആകര്‍ഷണം. മഷര്‍ ഹംസയാണ് കോസ്റ്റ്യൂം.അഭിനയ് പണ്ഡിറ്റിന്റെ ക്യാമറ വര്‍ക്ക് ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്.ഏകദേശം നാലു മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വിഡിയോ.
റാപ്പര്‍ ഹനുമാന്‍കൈന്‍ഡിനൊപ്പം മരണക്കിണറില്‍ സ്റ്റണ്ട് നടത്തുന്ന ആര്‍ടിസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.സുല്‍ത്താന്‍ ഷെയ്ക്ക്, ഇന്ത്യയില്‍ മരണക്കിണറില്‍ വണ്ടിയോടിക്കുന്ന അപൂര്‍വം സ്ത്രീകളിലൊരാളായ കഷീഷ് ഷെയ്ക്ക്, മൂര്‍ സലീം, മുഹമ്മദ് ഷദാബ് അന്‍സാരി എന്നിവരാണ് സ്റ്റണ്ട് നടത്തുന്ന താരങ്ങള്‍. പൗരസ്ത്യപാശ്ചാത്യ സംഗീതത്തിന്റെ അതംഗംഭീര കോംബോയാണ് ഈ ട്രാക്ക്. നിരന്തരം പലയിടങ്ങളിലേക്ക് പറിച്ചു നടപെടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം റൂട്ട് എന്ന് പറയുന്നത് തന്റെ നാട് തന്നെയാണ് എന്നാണ് സൂരജ് പറയുന്നത്.ലോകത്തിന്റെ വിവിധ കോണിലൂടെയുളള സഞ്ചാരത്തിലൂടെ ഹനുമാന്‍കൈന്‍ഡിന്റെ യാത്രയിലൂടെ അദ്ദേഹം സ്വന്തമാക്കിയ ഉച്ചാരണ ശൈലി കൂടിയാണ് അയാളെ പ്രിയപ്പെട്ടതാക്കുന്നത്.
ബിഗ് ഡോഗ്‌സിനെ ലോകം ഏറ്റെടുത്തത് എന്തുകൊണ്ട്?
തന്റെ സ്വത്വത്തില്‍ നിന്നുകൊണ്ട് അതിഭാവുകത്വമില്ലാതെയാണ് ഹനുമാന്‍ കൈന്‍ഡിന്റെ ഒരോ വര്‍ക്കുകളും. ബിഗ് ഡോഗ്‌സിലേക്ക് വരുമ്പോഴും സ്ഥിതി മറ്റൊന്നല്ല.കേരളത്തില്‍ അലയടിക്കുന്ന ഹിപ് ഹോപ് കള്‍ച്ചര്‍ ഗ്ലോബല്‍ സ്‌പെസിലേക്ക് എത്തിക്കാന്‍ ഹനുമാന്‍കൈന്റിന് കഴിഞ്ഞുവെന്ന് നിസംശയം പറയാം.പൊന്നാനിക്കാരനായ സൂരജ് നമ്മള്‍ കണ്ടു വളര്‍ന്ന മരണ കിണറില്‍ നിന്നു കൊണ്ട് റാപ്പ് ചെയ്യുമ്പോള്‍ അത് തനതാവുന്നത് കൊണ്ടല്ലേ തിരിച്ചറിയപ്പെടുന്നതെന്നും പൊന്നാനിയില്‍ സര്‍ക്കസ് കൂടാരം കെട്ടി ചിത്രീകരിച്ച ആ വീഡിയോയുടെ മേന്മ അത് തന്നെയല്ലേയെന്നും സംഗീതപ്രേമികള്‍ ചൂണ്ടിക്കാട്ടുന്നു.
മലയാളിയുടെ നൊസ്റ്റാള്‍ജിയ കൂടെയെടുത്തു കൊണ്ട് അന്തര്‍ദേശീയ തലത്തിലേക്ക് അയാള്‍ പറക്കുകയാണെന്നും നിരീക്ഷിക്കുന്നവരുണ്ട്.ട്രാക്ക് അമേരിക്കന്‍ സ്‌റ്റൈല്‍ പിന്തുടരുമ്പോഴും ദൃശ്യങ്ങള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഊന്നിനില്‍ക്കുന്നു.യഥാര്‍ഥത്തില്‍ മരണക്കിണറില്‍ സ്റ്റണ്ട് ചെയ്യുന്ന ആര്‍ടിസ്റ്റുകളാണ് ഹനുമാന്‍കൈന്‍ഡിനൊപ്പം വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കോംബോയാണ് 'ബിഗ് ഡോഗ്‌സി'നെ ആഗോളതലത്തില്‍ ശ്രദ്ധാകേന്ദ്രമാക്കിയതും.പാശ്ചാത്യ റാപ്പര്‍മാരെ വികലമായി അനുകരിക്കുകയല്ല ഹനുമാന്‍കൈന്‍ഡ്. മറിച്ച്, ഹൂസ്റ്റണിലെ ജീവിതത്തില്‍ കണ്ടും അറിഞ്ഞും കേട്ടും പരിചയിച്ച ഹിപ് ഹോപ് സംസ്‌കാരത്തെ ഉള്ളറിഞ്ഞു ചേര്‍ത്തു പിടിക്കുകയാണ് അദ്ദേഹം.
സ്വന്തം വേരുകളില്‍ ഉറച്ചു നിന്നുകൊണ്ടാണ് ഹനുമാന്‍കൈന്‍ഡിന്റെ ഈ സംഗീത പരീക്ഷണം. അമേരിക്കന്‍ ആക്‌സന്റില്‍ ഇംഗ്ലിഷ് പറയുന്ന ഹനുമാന്‍കൈന്‍ഡ് മലയാളം പറയുമ്പോള്‍ തനി മലപ്പുറത്തുകാരനാകും.ഇതൊരു മാരക കോംബിനേഷന്‍ ആണെന്ന് ഹനുമാന്‍കൈന്‍ഡിന്റെ ആരാധകരും സമ്മതിക്കും.എങ്കില്‍ തന്നെയും മലയാളി കാണുന്ന, കേള്‍ക്കുന്ന ഹനുമാന്‍കൈന്‍ഡ് ഇന്റര്‍നാഷണല്‍ ക്വാളിറ്റിയുള്ള, മലയാളിതത്തിന്റെ ഭാരമില്ലാത്ത റാപ്പര്‍ ആണ്.
പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കാതെ ഇരുപത് മിനുട്ടില്‍ ഹനുമാന്‍കൈന്‍ഡ് ഒരുക്കിയ ആ റാപ്പ് ഇന്ന് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ ട്രെന്‍ഡിങ് ആവുന്നതിന്റെ പിന്നിലെ കാരണങ്ങള്‍ ഇതൊക്കെ തന്നെയാണ്.
ആവേശമായ 'ആവേശ'ത്തിലെ ദ ലാസ്റ്റ് ഡാന്‍സ്
മലയാളിയും റാപ്പും ഇന്നും അത്രകണ്ട് യോജിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമാണ്.എങ്കിലും മലയാള സിനിമാഗാനത്തില്‍ ഉള്‍പ്പടെ റാപ്പ് അതിന്റെതായ സ്ഥാനം കണ്ടെത്തി തുടങ്ങിയിട്ടുണ്ട്.അതിന്റെ പിന്‍ബലത്തിലാണ് ഫഹദിന്റെ ആവേശത്തിലും സുഷിനൊപ്പം ഒരു ട്രാക്കിനായി ഹനുമാന്‍കൈന്‍ഡ് എത്തിയത്.
'ദ ലാസ്റ്റ് ഡാന്‍സ്' എന്ന ട്രാക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബില്‍ അഭിനേതാവായും അരങ്ങേറുകയാണ് ഹനുമാന്‍കൈന്‍ഡ്. മലയാള സിനിമയുടെ പുതിയ പാതയില്‍ ഒരു മുതല്‍ക്കൂട്ടാകും ഹനുമാന്‍കൈന്‍ഡ് എന്നതില്‍ തര്‍ക്കമില്ല.മാത്രമല്ല, സിനിമയില്‍ നിന്നു മാറി സ്വതന്ത്ര സംഗീത പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്കും വലിയ ധൈര്യം കൂടിയാണ് ഹനുമമാന്‍ കൈന്‍ഡ് എന്ന സുരജ് ചെറുക്കാട്ട്. ആവേശത്തില്‍ ലാസ്റ്റ് ഡാന്‍സ് കൊണ്ട് വരുമ്പോഴും ഹനുമാന്‍ കൈന്‍ഡ് ഐഡന്റിറ്റി വിട്ടിട്ടില്ല.പകരം അത് ആവേശം കൊള്ളിക്കുന്ന രംഗയിലേക്ക് ഇഴുകിച്ചേര്‍ക്കുകയായിരുന്നു. തന്നെ സ്വാധീനിച്ച സംഗീതജ്ഞരുടെ പാട്ടുകള്‍ക്കൊപ്പം റിലീസ് ചെയ്ത പാട്ട് ഇന്ന് അവരെയും വെട്ടിച്ച് ഒന്നാം സ്ഥാനത്തേക്ക്് കുതിക്കുകയാണ്. സുഷിന്‍ ശ്യാമിന്റെ വാക്കുകള്‍ കടമെടുത്തല്‍ കേരളത്തിലെ റാപ് സീന്‍ അയാള്‍ മാറ്റുകയാണ്.