- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിസ്ഥാനിലും തജിക്കിസ്ഥാനിലും സൈനികനായി ജോലി; പൊതുപ്രവര്‍ത്തകയായ ഭാര്യ; സോഷ്യല്‍ മീഡിയയില്‍ ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങള്‍; നിരവധി മേല്‍വിലാസങ്ങള്‍ ഉള്ളതും ദുരൂഹത വര്‍ധിപ്പിക്കുന്നു; ട്രംപ് ഹോട്ടല്‍ കവാടത്തില്‍ സൈബര്‍ ട്രക്കുമായി പൊട്ടിത്തെറിച്ച മാത്യൂ ലിവെല്സ്ബെര്ഗറിന്റേത് ദുരൂഹ വ്യക്തിത്വം
മാത്യൂ ലിവെല്സ്ബെര്ഗറിന്റേത് ദുരൂഹ വ്യക്തിത്വം
വാഷിംഗ്ടണ്‍: യു.എസിലെ ന്യൂ ഓര്‍ലിയന്‍സില്‍ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയതും നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഹോട്ടലിന് മുന്നില്‍ സൈബര്‍ട്രക്ക് കാര്‍ പൊട്ടിത്തെറിച്ച സംഭവവും തമ്മില്‍ ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് എഫ്.ബി.ഐ അന്വേഷണം നടത്തുന്നതായി അമേരിക്കന്‍് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പതാകവഹിച്ച ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി മണിക്കൂറുകള്‍ പിന്നിടും മുമ്പാണ് കാര്‍ സ്ഫോടനം.
ബുധനാഴ്ച രാവിലെയാണ് ഇരുസംഭവങ്ങളും നടന്നത്. അതേസമയം ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിന് പുറത്ത് ടെസ്ല സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ച സംഭവത്തിലെ പ്രതിയായ മുന്‍ സൈനിക ഉദ്യോഗസ്ഥനായ മാത്യൂ ലിവെല്‍സ്‌ബെര്‍ഗറെ കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. 37 കാരനായ ഇയാളും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ലിവല്‍സ് ബെര്‍ഗര്‍ കൊളറാഡോയിലാണ് താമസിച്ചിരുന്നത്.
അമേരിക്കന്‍ സൈന്യത്തില്‍ ജോലി ചെയ്തിരുന്ന കാലഘട്ടത്തില്‍ താജികിസ്ഥാനിലെ അമേരിക്കന്‍ എംബസിയിലെ സേവന മികവ് കണക്കിലെടുത്ത് ഇയാള്‍ക്ക് സൈനിക ബഹുമതിയും ലഭിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും ഇയാള്‍ അമേരിക്കന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്ന സമയത്ത് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒഹായോവിലാണ് ലിവല്‍സ് ബെര്‍ഗര്‍ ജനിച്ചു വളര്‍ന്നത്. ഇയാളുടെ ഭാര്യായായ സാറ ഒരു പൊതുപ്രവര്‍ത്തകയാണ്.
2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഇവര്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങല്‍ പോസ്റ്റ് ചെയ്തിരുന്നു. ജര്‍മ്മനിയില്‍ ജോലി ചെയ്യുകയായിരുന്ന ലിവല്‍സ് ബെര്‍ഗര്‍ ഇടയ്ക്ക് ദീര്‍ഘകാല അവധിയിലായിരുന്നു. ഒട്ടേറെ ദിവസങ്ങളായി ഇയാളെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു എന്നാണ് ഭാര്യ പറയുന്നത്. 2015 ല്‍ ദമ്പതികള്‍ കൊളറാഡോയില്‍ ഒരു വീട് വാങ്ങി എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇയാള്‍ക്ക് നിരവധി മേല്‍വിലാസങ്ങള്‍ ഉണ്ടെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. ഒരു വീട്ടില്‍ പോലീസ് പരിശോധന നടത്തുകയും ചെയ്തു.
കൊളറാഡോയില്‍ നിന്ന് വാടകക്ക് എടുത്ത ട്രക്കുമായിട്ടാണ് ഇയാള്‍ ആക്രമിക്കാനായി എത്തിയത് എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ന്യൂഓര്‍ലിയന്‍സില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയും വെടിവെച്ചും 15 പേരെ കൊന്ന ഷംസുദീന്‍ ജബ്ബാര്‍ ജോലി ചെയ്തിരുന്ന അതേ സൈനിക ക്യാമ്പില്‍ ലിവെല്‍സ് ബര്‍ഗറും ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പരിചയക്കാരാണോ എന്ന കാര്യം ഇനിയും വ്യക്തമല്ല.
അമേരിക്കന്‍ സൈന്യത്തില്‍ 19 വര്‍ഷമാണ് ലിവല്‍സ് ബെര്‍ഗര്‍ സേവനം അനുഷ്ഠിച്ചത്. എന്നാല്‍ ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമല്ല. ട്രംപ് ഹോട്ടലിന്റെ പ്രധാന കവാടത്തിന് പുറത്താണ് സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 37-കാരനായ ലിവെല്‍സ്‌ബെര്‍ഗര്‍ കൊളറാഡോയില്‍ നിന്നാണ് സൈബര്‍ ട്രക്ക് വാടകയ്ക്ക് എടുത്തതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടെ നിന്ന് ലാസ് വെഗാസ് വരെ സൈബര്‍ ട്രൈക്ക് ഓടിച്ചെത്തിയ ഇയാള്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടു.
യു.എസിലെ ന്യൂ ഓര്‍ലിയന്‍സിലെ ഫ്രഞ്ച് ക്വാര്‍ട്ടറില്‍ പുതുവത്സരാഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്കോടിച്ചുകയറ്റി 15 പേര്‍ കൊല്ലപ്പെടുകയും 35 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവവുമായി ലാസ് വെഗാസിലെ സ്‌ഫോടനത്തിന് ബന്ധമുണ്ടോ എന്ന് എഫ്ബിഐ പരിശോധിക്കുന്നുണ്ട്. ന്യൂ ഓര്‍ലിയന്‍സില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ച് കയറ്റിയതും മുന്‍ യുഎസ് സൈനിക ഉദ്യോഗസ്ഥനായ ഷംസുദീന്‍ ജബ്ബാര്‍ എന്നയാളാണ്.
ഈ രണ്ട് വാഹനങ്ങളും ടുറോ എന്ന കാര്‍ റെന്റല്‍ കമ്പനിയില്‍ നിന്ന് വാടകയ്ക്ക് എടുത്തതാണ്. ഇന്ധനം നിറച്ച ടാങ്കും പടക്കങ്ങളും ക്യാമ്പ് ഫ്യുവലും സൈബര്‍ ട്രക്കില്‍ കണ്ടെത്തി. ഇവ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. അതേസമയം ട്രംപ് ഹോട്ടലിന് മുന്നിലുണ്ടായ സ്‌ഫോടനം ഭീകരവാദ പ്രവര്‍ത്തനമാണെന്ന് ടെസ് ല സ്ഥാപകനായ ഇലോണ്‍ മസ്‌ക് പറഞ്ഞു. സൈബര്‍ ട്രക്കിന്റെ നിര്‍മാണ രീതി സ്‌ഫോടനത്തിന്റെ ആഘാതം കുറച്ചുവെന്നും മസ്‌ക് അവകാശപ്പെട്ടു.