- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ്പ ബാധ; അനേകം രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് എയര്‍ പോര്‍ട്ടില്‍ പ്രത്യേക സ്ക്രീനിങ് ഏര്‍പ്പെടുത്തി; പലയിടനങ്ങളിലും നീണ്ട ക്യു; ലോകാരോഗ്യ സംഘടനയും രംഗത്ത്; ഇന്ത്യക്കാര്‍ വിദേശത്തക്ക് പോകുമ്പോള്‍ അധിക സമയം കരുതുക
പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ്പ ബാധ

മുംബൈ: പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ലോകമാകെ മുന്‍കരുതലുകള്‍ എടുക്കുകയാണ്. എന്നാല്‍, അതീവ മാരകമായ നിപ്പ വൈറസ് ഇന്ത്യയില്‍ നിന്നും പുറത്തേക്ക് പടരാന്‍ തീരെ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. യാത്രാ - വ്യാപാര കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ വൈറസ് പടരുന്നത് വര്‍ദ്ധിച്ചു വരുന്നു എന്നതിന് ഇപ്പോള്‍ തെളിവൊന്നുമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മാത്രമല്ല, ഇത്തരമൊരു പകര്‍ച്ചവ്യാധിയെ തുടക്കത്തില്‍ തന്നെ പിടിച്ചുകെട്ടാനുള്ള കഴിവും സന്നാഹങ്ങളും ഇന്ത്യയ്ക്കുണ്ടെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു. മാത്രമല്ല, തങ്ങള്‍ ഇന്ത്യയിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് അറിയിച്ചു.
ഇപ്പോള്‍ സ്ഥിരീകരിച്ച രണ്ട് കേസുകളില്‍ നിന്നും രോഗം പടരുവാനുള്ള സാധ്യത തുലോം കുറവാണെന്നാണ് ലോകാരോഗ്യ സംഘടന വിശ്വസിക്കുന്നതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ഹോങ്കോംഗ്, മലേഷ്യ, സിംഗപ്പൂര്‍, തായ്ലാന്ഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ കര്‍ശന ആരോഗ്യ പരിശോധന നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ വിശകലന റിപ്പോര്‍ട്ട് പുറത്തു വന്നത്.
പശ്ചിമ ബംഗാളില്‍ നിപ്പ പിടിപെട്ട രണ്ടു പേര് ആരോഗ്യ പ്രവര്‍ത്തകരാണെന്നും, കഴിഞ്ഞ ഡിസംബറിലാണ് അവര്‍ക്ക് രോഗബാധ ഉണ്ടായതെന്നും പ്രാദേശിക ഭരണകൂടം വെളിപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന പറയുന്നു. രോഗാണുവിന്റെ സ്രോതസ്സ് പൂര്‍ണ്ണമായും കണ്ടെത്താനായിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. പഴങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന വവ്വാലുകളാണ് നിപ്പ വൈറസിന്റെ പ്രധാന വാഹകര്‍. പന്നിയെ പോലുള്ള ചില മൃഗങ്ങളിലൂടെയും, വവ്വാലുകളും മറ്റും കടിച്ച പഴങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയും ഒക്കെ ഇത് പകരാം.
എന്നാല്‍, ഒരു മനുഷ്യനില്‍ നിന്നും മറ്റൊരാളിലേക്ക് ഇത് പടരണമെങ്കില്‍, ദീര്‍ഘ നേരത്തേക്ക് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയാല്‍ മാത്രമെ സാധ്യമാകൂ. അതുകൊണ്ടു തന്നെ കോവിഡ് 19 ന് സമാനമായ ഒരു വ്യാപനം നിപ്പയ്ക്ക് ഉണ്ടാകില്ല. പനിയും മസ്തിഷ്ക്കവീക്കവും ഉണ്ടാകുന്ന നിപ്പ വൈറസ് ബാധയുടെ മരണ നിരക്ക് 40 മുതല്‍ 75 ശതമാനം വരെയാണ്. ഇതിനുള്ള പ്രതിരോധ കുത്തിവയ്പ്പോ, നിശ്ചിത ചികിത്സയോ ഇതുവരെ ലഭ്യമായിട്ടുമില്ല.


