- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണാവധി കഴിഞ്ഞതോടെ കാലുകുത്താന്‍ ഇടമില്ലാതെ വേണാട് എക്സ്പ്രസിലെ യാത്ര; ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍നിന്ന രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണു; വ്യാപക പ്രതിഷേധവുമായി യാത്രക്കാര്‍
സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍
കൊച്ചി: ഓണ അവധി കഴിഞ്ഞതോടെ കാലുകുത്താന്‍ പോലും ഇടമില്ലാതെ വേണാട് എക്‌സ്പ്രസില്‍ ദുരിതയാത്ര. തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസില്‍ തിരക്കു കാരണം രണ്ട് യാത്രക്കാര്‍ കുഴഞ്ഞു വീണു. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍നിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്. പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സ്ത്രീകള്‍ കുഴഞ്ഞു വീണതെന്നു സഹയാത്രികര്‍ പറഞ്ഞു. യാത്രക്കാര്‍ ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി.
ഓണാവധി കഴിഞ്ഞതിനാല്‍ വലിയ തിരക്കാണ് ട്രെയിനുകളില്‍ അനുഭവപ്പെടുന്നത്. ആവശ്യത്തിനു ട്രെയിനുകളില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. വേണാട് എക്‌സ്പ്രസില്‍ അവസാന ആറ് കംപാര്‍ട്ടുമെന്റുകളില്‍ ആളുകള്‍ക്ക് കയറാന്‍ പോലുമാകാത്ത തിരക്കാണ്. തിരക്കിനിടയില്‍ പലര്‍ക്കും പരുക്ക് പറ്റുന്നുണ്ട്. യാത്രാ ദുരിതം മാറാന്‍ കൂടുതല്‍ ട്രെയിനുകള്‍ വേണമെന്നാണു യാത്രക്കാരുടെ ആവശ്യം.
ഒരിഞ്ച് പോലു സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്‌സപ്രസിലെ കോച്ചിലെ ദൃശ്യങ്ങളും പുറത്തുവന്നു. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. വേണാട് എക്സ്പ്രസിലെ ദുരിതയാത്രയില്‍ യാത്രക്കാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. നിന്നുതിരിയാന്‍ പോലും സ്ഥലമില്ലാതെ സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയാണ് ട്രെയിനില്‍ തളര്‍ന്നുവീഴുന്നത്.
വന്ദേ ഭാരതിനായി ട്രെയിന്‍ പിടിച്ചിടുന്നതും ദുരിതം ഇരട്ടിയാക്കി. വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ വേണാട് എക്‌സ്പ്രസിന്റെ സമയം മാറ്റിയതും തിരിച്ചടിയായിട്ടുണ്ട്. വേണാട് എക്‌സ്പ്രസിസിലെ ദുരിത യാത്രയെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും റെയില്‍വെ ഇടപെടുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. വേണാട് എക്‌സ്പ്രസിലെ ജനറല്‍ കോച്ചുകളുടെ എണ്ണം ഉള്‍പ്പെടെ വര്‍ധിപ്പിക്കണമെന്നും ട്രെയിന്‍ പിടിച്ചിടാത്ത തരത്തില്‍ സമയം പുനക്രമീകരിക്കണമെന്നും മെമു സര്‍വീസ് ആരംഭിക്കണമെന്നുമാണ് റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ആവശ്യം.
തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.25ന് പുറപ്പെടുന്ന ട്രെയിന്‍ പലപ്പോഴും ഏറെ വൈകിയാണ് ഷൊര്‍ണൂരില്‍ എത്തുന്നത്. എറണാകുളത്തേക്കുള്ള യാത്രക്കാര്‍ ഉള്‍പ്പെടെയാണ് വേണാട് എക്‌സ്പ്രസ് പിടിച്ചിടുന്നതില്‍ ഏറെ ദുരിതത്തിലാകുന്നത്. രാവിലെ ഓഫീസില്‍ പോകണ്ടവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആശ്രയിക്കുന്ന ട്രെയിനാണ് വേണാട് എക്‌സ്പ്രസ്. എറണാകുളം വഴി മെമു സര്‍വീസ് ആരംഭിക്കാതെ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ഓണാവധി കഴിഞ്ഞതിനാലും തിങ്കളാഴ്ച്ചയായതിനാലും ട്രെയിനില്‍ ഇന്ന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരിഞ്ച് പോലു സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സ്പ്രസിലെ കോച്ചിലെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. വേണാട് എക്സ്പ്രസിലെ ദുരിതയാത്രയില്‍ യാത്രക്കാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി.