- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം വാട്സാപ്പിൽ മെസ്സേജ് വരുന്നു.. പിന്നാലെ ആ കാര്യം സംഭവിക്കും; മോട്ടോർ തനിയെ ഓണായി ടാങ്ക് നിറയും; കാറ്റുകൊണ്ട് കിടക്കേണ്ട എന്ന് മെസ്സേജ് വന്നതിന് പിന്നാലെ ഫാൻ ഓഫാകും; കൊട്ടാരക്കരയിലെ അതിവിചിത്ര സംഭവം മന്ത്രവാദവും കൂടോത്രവുമല്ല; പിന്നിൽ ഐടി ടെക്നീഷ്യനായ സജിതയുടെ ഭർത്താവെന്ന് ആരോപണം
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ അതിവിചിത്രം എന്ന വിധത്തിൽ ഒരു വീട്ടിൽ സംഭവിച്ചിരുന്ന കാര്യങ്ങളുടെ ചുരുളഴിഞ്ഞു. വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിന് അനുസരിച്ച് വീട്ടിൽ കാര്യങ്ങൾ നടക്കുന്നു എന്നാണ് നെല്ലിക്കുന്നം കാക്കത്താനത്തെ രാജന്റെ വീട്ടുകാർ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച വാർത്തകളും സൈബറിടത്തിൽ വൈറലായിരുന്നു. ഈ സംഭവത്തിൽ പൊലീസും സൈബർ സെല്ലും സംഭവം അന്വേഷിച്ചിട്ടും തുമ്പ് ലഭിച്ചിരുന്നില്ലെന്നുമായിരുന്നു സൈബറിടത്തിലെ പ്രചരണം. സംഭവത്തിൽ ഇപ്പോൾ വ്യക്തമാകുന്ന കാര്യം സംഭവം മന്ത്രവാദവും കൂടോത്രവുമല്ലെന്നാണ്. ഈ വിചിത്രമായ സംഭവങ്ങൾക്കെല്ലാം പിന്നിൽ ഐ ടി ടെക്നീഷ്യനായ സജിതയുടെ ഭർത്താവാണെന്നാണ് വീട്ടുകാരി സജിത ആരോപിക്കുന്നത്.
ഐടി ടെക്നീഷ്യൻ കൂടിയായ സജിതയുടെ ഭർത്താവ് വീടിന്റെ സമീപങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും വീട്ടിലള്ളവരുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് മെസേജുകൾ വിടുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന സൂചനകൾ. അതുകൊണ്ട് തന്നെ ഭർത്താവിനെതിരെ തന്നെയാണ് സജിത ആരോപണം ഉന്നയിക്കുന്നത്. ആറു മാസങ്ങൾക്ക് മുൻപ് സജിതയും ഭർത്താവും തമ്മിൽ പിണങ്ങുകയും പ്രത്യേകം താമസമാകുകയുമായിരുന്നു. ഈ സംഭവത്തിൽ കൊട്ടാരക്കാര പൊലീസിൽ യുവതി പരാതി നൽകിയിരുന്നെങ്കിലും യുവതിയുടെ ഭർത്താവ് കൊട്ടാരക്കരയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരനായതിനാൽ പൊലീസ് അന്വേഷണം നടത്താത്തതെന്നും ആരോപണം ഉയരുന്നുണ്ട്. ഇതിന്റെ പകപോക്കലാണോ ഇതെന്നാണ് സംശയം. ഇക്കാര്യത്തിൽ പൊലീസ് വ്യക്ത വരുത്തിയിട്ടില്ല.
യുവതിയും ഭർത്താവും തമ്മിൽ പിരിഞ്ഞു താമസിക്കുകയാണെങ്കിലും ഇടയ്ക്കിടെ കുട്ടിയെ കാണാൻ ഇയാൾ വീട്ടിലെത്താറുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. വാട്സ്ആപ്പ് മെസേജുകൾ സ്ഥിരം സംഭവമായതിനെ തുടർന്ന് ഒരു മാസം മൻപ് യുവതിയും ബന്ധുക്കളും വീട്ടിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ക്യാമറകളും ചിപ്പ് പോലുള്ള സംഭവങ്ങളും കണ്ടെടുത്തിരുന്നുവെന്നും യുവതി ഒരു പ്രാദേശിക മാധ്യമത്തോട് വ്യക്തമാക്കി. തനിക്കും ഭർത്താവിനും മാത്രം അറിയാവുന്ന ചില കാര്യങ്ങളും വാട്സ് ആപ്പ് സന്ദേശത്തിൽ വന്നുവെന്നാണ് ആരോപണം.
ഫോൺ ഹാക്ക് ചെയ്യുകയും അതിനുശേഷം അതുവഴി മെസേജുകൾ അയക്കുകയായിരുന്നു എന്നുമാണ് സൈബർ സെല്ലും വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറ് മാസമായി വിചിത്ര സംഭവങ്ങൾ വീട്ടിൽ നടക്കുന്നുവെന്നാണ് ആരോപണം. രാജന്റെ ഭാര്യ വിലാസിനിയുടെ നമ്പറിൽ നിന്ന് അവരറിയാതെ മകൾ സജിതയുടെ ഫോണിലെ വാട്സാപ്പിലേക്ക് സന്ദേശം എത്തിയിരുന്നു. സന്ദേശത്തിൽ എന്താണോ പറയുന്നത് അത് ഉടൻ ആ വീട്ടിൽ സംഭവിക്കുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിക്കാൻ തുടങ്ങിയെന്നും രാജൻ പറയുന്നു. ഇലക്ട്രീഷ്യനായിട്ടൂകൂടി തന്റെ വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുയാണെന്നും രാജൻ വ്യക്തമാക്കിയിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നും രാജൻ വ്യക്തമാക്കിയിരുന്നു.
വൈദ്യുത ഉപകരണങ്ങളും സ്വിച്ച് ബോർഡും കതതി നശിക്കുന്നത് കാരണം ഇവരുടെ വീട്ടിൽ വയറിങ് എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്. മെസേജിൽ വരുന്ന കാര്യങ്ങൾ ഉടൻ തന്നെ വീട്ടിൽ ആവർത്തിക്കുമെന്നതിനാൽ ഭയപ്പാടോടെയാണ് ഇവർ കഴിയുന്നതും. ഫാൻ ഓഫാകും എന്ന് മെസേജ് വന്നാലുടൻ ഫാൻ ഓഫാകുകയാണ് പതിവെന്നും രാജൻ പറയുന്നു. ടാങ്ക് നിറഞ്ഞ് വെള്ളം പോകും എന്ന് മെസേജ് വന്നതിനു പിന്നാലെ അങ്ങനെ സംഭവിക്കുകയായിരുന്നു. ഇത് പതിവായതോടെ വീട്ടുകാർ ഭയപ്പാടിലാകുകയായിരുന്നു. അതിനിടയിലാണ് ഇതിനു പിന്നിലുള്ള കാര്യങ്ങളെ കുറിച്ച് സൂചനകൾ പുറത്തു വരുന്നതും.
കഴിഞ്ഞ ഏഴ് മാസമായി വീട്ടുകാർ ഈ പ്രതിസന്ധി നേരുകയായിരുന്നു വീട്ടിലെ മോട്ടർ തനിയെ ഓണായി ടാങ്ക് നിറയുന്നു. ഫാൻ ഓഫാകാൻ പോകുന്നു എന്ന് വാട്സാപ്പ് സന്ദേശം വന്ന പിന്നാലെ ഓഫാകുന്നു. എന്താണ് ഇതിനെല്ലാം കാരണം. മാതാവ് വിലാസിനിയുടെ ഫോണിൽ നിന്ന് മകൾ സജിതയുടെ ഫോണിലേക്കാണ് വാട്സാപ്പ് സന്ദേശങ്ങൾ എത്തുന്നത്. താനും കുഞ്ഞും കിടക്കുന്ന വേളയിൽ ഫാനിട്ട് കാറ്റുകൊണ്ട് കിടക്കേണ്ട എന്ന് മെസ്സേജ് വന്നു, തൊട്ടുുപിന്നാലെ ഫാൻ ഓഫായെന്ന് സജിത പറഞ്ഞിരുന്നു. കൊട്ടാരക്കരയിലുള്ള കടയിൽ നിന്ന് മറ്റൊരു ഫോൺ വാങ്ങി. സൈബർ കുറ്റകൃത്യമാണ് നടക്കുന്നത് എന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. അതനുസരിച്ചുള്ള നടപടികളുമായി പൊലീസും മുന്നോട്ടു പോകുകയാണ്. സംഭവത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ അന്തിമമായി വ്യക്തത വരുത്തേണ്ടത് പൊലീസാണ്.
മറുനാടന് മലയാളി ബ്യൂറോ