- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ പോത്ത് കുത്താന്‍ വന്നു; സ്വന്തം ജീവന്‍ അപകടത്തിലാകുമെന്ന ചിന്ത മാറ്റിവെച്ച് പോത്തിന്റെ കൊമ്പില്‍ പിടിച്ച് നിര്‍ത്തി മാസ്! അച്ചാമ്മയ്ക്ക് അഭിനന്ദനപ്രവാഹം
കൊച്ചി: കുത്താന്‍ വന്ന പോത്തിന്റെ കൊമ്പില്‍ പിടിച്ചുനിര്‍ത്തി, യുവതിയുടെ ജീവന്‍ രക്ഷിച്ച സ്ത്രീയ്ക്ക് അഭിനന്ദനപ്രവാഹം. മഹിളാ കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റും മുന്‍ പഞ്ചായത്ത് അംഗവുമായ അച്ചാമ്മ സ്റ്റീഫനാണ് ഒരു യുവതിയുടെ ജീവന്‍ രക്ഷിച്ചത്.
ചുണങ്ങംവേലി രാജഗിരി ആശുപത്രി ജീവനക്കാരിയായ ഇരുപത്തൊന്നുകാരി പാടത്തിനു നടുവിലെ റോഡിലൂടെ താമസസ്ഥലത്തേക്കു പോകുമ്പോഴാണ് പോത്ത് വെട്ടാന്‍ ഓടിച്ചത്. അച്ചാമ്മ സ്റ്റീഫന്റെ വീടിന്റെ മുകളിലാണ് ഈ ഇതുപത്തിയൊന്നുകാരി താമസിക്കുന്നത്.
യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ അച്ചാമ്മ സ്വജീവന്‍ അപകടത്തിലാകുമെന്ന ചിന്ത മാറ്റിവച്ചു പോത്തിനെ പിടിച്ചു നിര്‍ത്തുകയായിരുന്നു. പോത്തിന്റെ കൊമ്പില്‍ പിടിച്ച് അതിനെ മുന്നോട്ട് പോകാനാകാത്ത വിധം തടഞ്ഞുനിര്‍ത്തുകയാണ് അച്ചാമ്മ ചെയ്തത്.
ഇതിനിടെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും പോത്ത് കുതറിക്കൊണ്ടു നിന്നതിനാല്‍ ആരും അടുത്തില്ല. യാദൃച്ഛികമായി എത്തിയ തമിഴ്‌നാട്ടുകാരനാണ് ഒടുവില്‍ പോത്തിനെ കീഴ്‌പ്പെടുത്തി തളച്ചത്. കൈകള്‍ക്കു പരുക്കേറ്റ അച്ചാമ്മ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതേ പോത്ത് മുന്‍പും ആളുകളെ ആക്രമിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.