- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗേഷ് വിജിലന്‍സ് തലപ്പത്ത്; നിതിന്‍ അഗര്‍വാള്‍ തിരിച്ചെത്തുമ്പോള്‍ എന്ത് പദവി കൊടുക്കുമെന്നത് നിര്‍ണ്ണായകം; യോഗേഷ് ഗുപ്തയക്ക് ഡിജിപി റാങ്ക് കിട്ടുമോ?
തിരുവനന്തപുരം: വിജിലന്‍സിന്റെ പുതിയ മേധാവിയായി എഡിജിപി യോഗേഷ് ഗുപ്ത ചുമതലയേറ്റു. ഡയറക്ടറായിരുന്ന ടി.കെ.വിനോദ് കുമാര്‍ സ്വയം വിരമിച്ചതിനെ തുടര്‍ന്നാണു യോഗേഷ് ഗുപ്തയെ ഡയറക്ടറായി നിയമിച്ചത്. വിജിലന്‍സ് എഡിജിപിയായാണ് നിയമനം. ഇതിനൊപ്പം ഡയറക്ടറുടെ അധിക ചുമതലും നല്‍കി. നിലവില്‍ ഡിജിപി കേഡറുള്ളവര്‍ക്കാണ് ഡയറക്ടര്‍ പദവിയില്‍ പൂര്‍ണ്ണ നിയമനം നല്‍കാന്‍ കഴിയുക. ബവ്റിജസ് കോര്‍പറേഷന്റെ സിഎംഡി സ്ഥാനത്തു നിന്നാണ് വിജിലന്‍സ് ഡയറക്ടര്‍ പദവിയിലേക്കു യോഗേഷ് എത്തിയത്. എന്‍ഫോഴ്സ് ഡയറക്ടറേറ്റിലും (ഇ.ഡി) സിബിഐയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ടി.കെ.വിനോദ് കുമാര്‍ വിരമിച്ചതോടെ ഇദ്ദേഹത്തിനു […]
തിരുവനന്തപുരം: വിജിലന്‍സിന്റെ പുതിയ മേധാവിയായി എഡിജിപി യോഗേഷ് ഗുപ്ത ചുമതലയേറ്റു. ഡയറക്ടറായിരുന്ന ടി.കെ.വിനോദ് കുമാര്‍ സ്വയം വിരമിച്ചതിനെ തുടര്‍ന്നാണു യോഗേഷ് ഗുപ്തയെ ഡയറക്ടറായി നിയമിച്ചത്. വിജിലന്‍സ് എഡിജിപിയായാണ് നിയമനം. ഇതിനൊപ്പം ഡയറക്ടറുടെ അധിക ചുമതലും നല്‍കി. നിലവില്‍ ഡിജിപി കേഡറുള്ളവര്‍ക്കാണ് ഡയറക്ടര്‍ പദവിയില്‍ പൂര്‍ണ്ണ നിയമനം നല്‍കാന്‍ കഴിയുക.
ബവ്റിജസ് കോര്‍പറേഷന്റെ സിഎംഡി സ്ഥാനത്തു നിന്നാണ് വിജിലന്‍സ് ഡയറക്ടര്‍ പദവിയിലേക്കു യോഗേഷ് എത്തിയത്. എന്‍ഫോഴ്സ് ഡയറക്ടറേറ്റിലും (ഇ.ഡി) സിബിഐയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ടി.കെ.വിനോദ് കുമാര്‍ വിരമിച്ചതോടെ ഇദ്ദേഹത്തിനു ഡിജിപി പദവി കിട്ടേണ്ടതാണ്. എന്നാല്‍ ബിഎസ് എഫ് ഡയറക്ടറായിരുന്ന നിതിന്‍ അഗര്‍വാളിനെ കേന്ദ്ര സര്‍ക്കാര്‍ കേരളാ കേഡറിലേക്ക് മടക്കി. അതുകൊണ്ട് യോഗേഷിന് ഡിജിപി പദവിക്കായി കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. കേരളാ കേഡറിലെ ഏറ്റവും സീനിയറാണ് നിതിന്‍ അഗര്‍വാള്‍.
ബെവ്‌കോയെ നേട്ടങ്ങളിലെത്തിച്ചാണ് യോഗേഷിന്റെ മാറ്റം. കഴിഞ്ഞ വര്‍ഷം ബെവ്കോ സര്‍വകാല റെക്കോഡായ 230 കോടി രൂപ ലാഭം നേടിയെന്നു യോഗേഷ് ഗുപ്ത പറഞ്ഞു. ടി.കെ.വിനോദ്കുമാര്‍ ഇന്നു വിദേശത്തേക്കു തിരിക്കും. അദ്ദേഹത്തിനു വിജിലന്‍സ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കിയിരുന്നു. സര്‍വീസില്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് അദ്ദേഹം സ്വയം വിരമിച്ചത്.
യുഎസില്‍ യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കാരലീനയില്‍ അധ്യാപക ജോലിയില്‍ പ്രവേശിക്കുമെന്നു വിനോദ് കുമാര്‍ പറഞ്ഞു. ഇതോടെ യോഗേഷിനും ഡിജിപി പദം ഉറപ്പായ സ്ഥിതിവന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി നിതിന്‍ അഗര്‍വാളിനെ കേന്ദ്രം മടക്കിയത്. തിരിച്ച് സര്‍വ്വീസില്‍ എത്തുമ്പോള്‍ നിതിന്‍ അഗവര്‍വാളിന് കേരളം എന്തു പദവി നല്‍കുമെന്നതും നിര്‍ണ്ണായകമാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ രണ്ടുതവണ കേരളത്തില്‍ പോലീസ് മേധാവിയാകാന്‍ അവസരം ഉണ്ടായെങ്കിലും താല്‍പര്യമില്ലെന്ന് അറിയിച്ച് കേന്ദ്രത്തില്‍ ഉന്നതപദവിയില്‍ തുടര്‍ന്ന ഉദ്യോഗസ്ഥനെയാണ് നിതിന്‍ അഗര്‍വാള്‍. നിതിന്‍ അഗര്‍വാള്‍ ദീര്‍ഘകാല അവധിയില്‍ പോകുമെന്ന പ്രതീക്ഷ സര്‍ക്കാരിനുണ്ട്. സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനേക്കാള്‍ സീനിയര്‍ ആയതിനാല്‍ നിതിന്‍ അഗര്‍വാളിന് ഇനി പോലീസില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല.