ഗതാഗതത്തില്‍ ഗണേഷുമായി കൊമ്പു കോര്‍ത്ത ശ്രീജിത്തിന് പോലീസ് ആസ്ഥാനത്തേക്ക് മടക്കം; യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സും; പോലീസ് തലപ്പത്ത് അഴിച്ചു പണി
തിരുവനന്തപുരം: കേരളാ പോലീസില്‍ ഐപിഎസ് തലത്തില്‍ അഴിച്ചു പണി. വിജിലന്‍സിലേക്ക് യോഗേഷ് ഗുപ്ത ഐപിഎസിനെ കൊണ്ടു വന്നു. ബിവറേജസ് കോര്പ്പറേഷന് ഡയറക്ടര്‍ ആയ യോഗേഷ് ഗുപ്തയെ വിജിലന്‍സില്‍ എഡിജിപിയായാണ് നിയമിച്ചത്. ഇതിനൊപ്പം ഡയറക്ടറുടെ അധിക ചുമതലയും നല്കി. ഇതോടെ ഫലത്തില്‍ യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സ് വകുപ്പ് കിട്ടി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന എഡിജിപി എസ് ശ്രീജിത്തിനെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലും നിയമിച്ചു. ഏറെ കാലത്തിന് ശേഷമാണ് ശ്രീജിത്ത് പോലീസിലേക്ക് തിരികെ എത്തുന്നത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായി ചില […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേരളാ പോലീസില്‍ ഐപിഎസ് തലത്തില്‍ അഴിച്ചു പണി. വിജിലന്‍സിലേക്ക് യോഗേഷ് ഗുപ്ത ഐപിഎസിനെ കൊണ്ടു വന്നു. ബിവറേജസ് കോര്പ്പറേഷന് ഡയറക്ടര്‍ ആയ യോഗേഷ് ഗുപ്തയെ വിജിലന്‍സില്‍ എഡിജിപിയായാണ് നിയമിച്ചത്. ഇതിനൊപ്പം ഡയറക്ടറുടെ അധിക ചുമതലയും നല്കി. ഇതോടെ ഫലത്തില്‍ യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സ് വകുപ്പ് കിട്ടി.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന എഡിജിപി എസ് ശ്രീജിത്തിനെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലും നിയമിച്ചു. ഏറെ കാലത്തിന് ശേഷമാണ് ശ്രീജിത്ത് പോലീസിലേക്ക് തിരികെ എത്തുന്നത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായി ചില പ്രശ്നങ്ങള്‍ ശ്രീജിത്തിനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കുള്ള മടക്കം. ബി എസ് എഫ് ഡയറക്ടര്‍ ജനറലായിരുന്ന നിതിന്‍ അഗര്‍വാളിനെ കേരളാ കേഡറിലേക്ക് കേന്ദ്ര സര്‍ക്കാര്‍ മടക്കി അയച്ചിരുന്നു. അതുകൊണ്ട് തന്നെ വിജിലന്‍സ് ഡയറക്ടര്‍ പദവിയുടെ അധിക ചുമതല യോഗേഷ് ഗുപ്തയ്ക്ക് നല്‍കിയതിന് പിന്നില്‍ ചില വ്യക്തമായ സൂചനയുണ്ടെന്ന വിലയിരുത്തല്‍ സജീവമാണ്.
കേരളാ പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ചെയര്‍മാന്റെ അധിക ചുമതലയില്‍ പോലീസ് മേധാവിയായ ഷെയ്ഖ് ദര്‍വേശ് സാഹിബിനെ നിയമിച്ചിട്ടുണ്ട്. വിജിലന്‍സ് ചുമതലയിലുണ്ടായിരുന്ന ടികെ വിനോദ് കുമാര്‍ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് പോലീസിലെ ഇപ്പോഴത്തെ മാറ്റങ്ങള്‍. 17 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടുത്തിടെ ഐപിഎസ് കിട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ഇനിയും ഐപിഎസ് തലത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. എസ് പിമാരെ അടക്കം ഈ ഘട്ടത്തില്‍ മാറ്റും.
നിതിന്‍ അഗര്‍വാള്‍ മടങ്ങിയെത്തുമ്പോള്‍ എന്തു ചുമതല നല്‍കുമെന്നതും നിര്‍ണ്ണായകമാണ്. വിജിലന്‍സിനൊപ്പം പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലെ ചെയര്മാന് സ്ഥാനവും നിതിന്‍ അഗര്‍വാളിന് കൊടുക്കാന്‍ സാധ്യത ഏറെയാണ്. എറണാകുളത്ത് ക്രൈംബ്രാഞ്ച് ഐജിയായിരുന്ന എ അക്ബറാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. ഹര്‍ഷിത അട്ടല്ലൂരിയാണ് ബിവറേജസ് കോര്‍പ്പറേഷന്റെ പുതിയ ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍.
പോലീസ് ഹൗസിംഗ് ബോര്‍ഡിന്റെ ചുമതലയിലുണ്ടായിരുന്ന നാഗരാജുവിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐജിയാക്കി. ജെ ജയനാഥാണ് പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ പുതിയ എംഡി. തൃശൂര്‍ റെഞ്ചില്‍ ഡിഐജിയായിരുന്ന എസ് അജിതാ ബീഗത്തിനെ തിരുവനന്തപുരം റേഞ്ചിലേക്കും മാറ്റി. കണ്ണൂരില്‍ നിന്നും മാറ്റി തോംസണ്‍ ജോസിനെ തൃശൂര്‍ റേഞ്ചില്‍ പകരം ഡിഐജിയാക്കി.
ഗതാഗത കമ്മീഷണറായ എസ് ശ്രീജിത്തും മന്ത്രി കെബി ഗണേഷ് കുമാറുമായുള്ള തര്‍ക്കങ്ങള്‍ പല ഘട്ടത്തിലും മാധ്യമ വാര്‍ത്തകളായി. അന്ന് മുതല്‍ ശ്രീജിത്തിനെ മാറ്റുമെന്ന അഭ്യൂഹമുണ്ടായിരുന്നു.