- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കുടുംബത്തോടൊപ്പം റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറി; ഇഷ്ടപ്പെട്ട 'ബിരിയാണി' രുചിക്കുന്നതിനിടയിൽ നടന്നത് വൻ അബദ്ധം; നിലവിളിച്ച് കരഞ്ഞ് അമ്മ; യുവതിക്ക് 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയ; ചിലവായത് ലക്ഷങ്ങൾ; തൊണ്ട പരിശോധിച്ചപ്പോൾ ഡോക്ടർമാർക്ക് ഞെട്ടൽ
മുംബൈ: ഭക്ഷണങ്ങൾ ആസ്വദിച്ച് കഴിക്കാൻ ആളുകൾക്ക് വലിയ ഇഷ്ടമാണ്. നമുക്ക് ഇഷ്ടമുള്ള ആഹാരമാണെങ്കിൽ പിന്നെ പറയണ്ട. പക്ഷെ കഴിക്കുമ്പോൾ സമയമെടുത്ത് മെല്ലെ കഴിക്കുന്നതാണ് അതിന്റെ ഒരു രീതി. ഇപ്പോൾ അത് കാരണം സംഭവിച്ച ഒരു പൊല്ലാപ്പാണ് വാർത്തയായിരിക്കുന്നത്. ബിരിയാണി കഴിക്കുന്നതിനിടയിൽ യുവതിയുടെ തൊണ്ടയിൽ എല്ല് കുടുങ്ങിയതാണ് സംഭവം.
ബിരിയാണി കഴിക്കുന്നതിനിടെ ചിക്കനിലെ എല്ല് തൊണ്ടയിൽ കുടുങ്ങിയ യുവതിക്ക് എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്. കുർള സ്വദേശിയായ 34 കാരി റൂബി ഷെയ്ഖാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം. അത്താഴം കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. സമീപത്തെ റസ്റ്റോറന്റിൽ നിന്ന് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് അപകടം നടന്നത്.
3.2 സെന്റീമീറ്റർ നീളമുള്ള എല്ല് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. പരിശോധനയിൽ എല്ല് കിടക്കുന്നത് സങ്കീർണമായ അവസ്ഥയിലാണെന്ന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചു. എട്ട് ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് ചെലവായത്. എല്ല് കുടുങ്ങിയതിനെ തുടർന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടപ്പോൾ റൂബിയെ ക്രിട്ടിക്കേർ ഏഷ്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നടത്തിയ എക്സ്-റേയിൽ അവളുടെ C4-C5 വെർട്ടെബ്രൽ ഡിസ്കുകളിൽ ഒരു വസ്തു കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു.
ഫെബ്രുവരി 8 ന് ശസ്ത്രക്രിയാ വിദഗ്ധർ പുറത്തെടുക്കാൻ ആരംഭിച്ചപ്പോൾ, അസ്ഥി മുകളിലേക്ക് നീങ്ങിയിരുന്നു. ഇത് അപൂർവ സംഭവമാണെന്ന് ഡോക്ടർമാർ പറഞ്ഞു. എല്ല് തൊണ്ടയുടെ മുകൾ ഭാഗമായ നാസോഫറിനക്സിലേക്ക് സഞ്ചരിച്ചതായാണ് കണ്ടെത്തിയത്.
അന്നനാളത്തിൽ ഉണ്ടായ സമ്മർദ്ദം മൂലമോ അല്ലെങ്കിൽ അനസ്തേഷ്യ മൂലമോ അസ്ഥി മുകളിലേക്ക് നീങ്ങിയതാകാമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഇഎൻടി സർജൻ ഡോ. സഞ്ജയ് ഹെലാലെ വിശദീകരിച്ചു. തൊണ്ടയുടെ അവസാനത്തിലും അന്നനാളത്തിന്റെ തുടക്കത്തിലും സ്ഥിതി ചെയ്യുന്ന ക്രിക്കോഫാരിൻജിയൽ സ്ഫിങ്ക്റ്റർ ദഹനനാളത്തിൽ ഏറ്റവും ശക്തമായ ഒന്നാണ്. സാധാരണയായി, അതിലൂടെ കടന്നുപോകുന്ന ഭക്ഷണം ഗല്ലറ്റിലൂടെ മാത്രമേ നീങ്ങുകയുള്ളൂ. മുകളിലേക്ക് തിരികെ സഞ്ചരിക്കില്ല- വാഡിയ ആശുപത്രിയിലെ ഇഎൻടി മേധാവി ഡോ. ദിവ്യ പ്രഭാത് വ്യക്തമാക്കി. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരിക്കുകയാണ്.