- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാരും വാങ്കെ... ഓള്‍വെയിസ് വെല്‍ക്കംസ് യൂ, ഇതാണ് ഞാൻ പറഞ്ഞ ക്ലൂക്ലൂസ് പൊടി, നോക്കൂ മച്ചാന്മാരെ..'; പറയാനുള്ളത് വർഷങ്ങൾ പഴക്കമുള്ള കഥ; അന്നൊരു 'പ്രണയ' ദിനത്തിൽ മൊട്ടിട്ട ആശയം; ലോകത്തിന്‍റെ തന്നെ ഗതിമാറ്റിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം; ഇന്ന് 2k കിഡ്‌സിനടക്കം ഇവൻ ജനപ്രിയം; യുവതലമുറ ഏറെ ആഘോഷമാക്കിയ യൂട്യൂബിന് ഇന്ന് 20 വയസ് തികയുമ്പോൾ!
ലോകത്തിലെ എല്ലാ മനുഷ്യരെയും ഒരുപോലെ ഒരു കുടകീഴിൽ നിർത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആണ് യുട്യൂബ്. ഇന്ന് ഫോൺ ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയുടെ കൈയിലും യൂട്യൂബ് എന്ന ദൃശ്യ മാധ്യമം കാണാൻ സാധിക്കും. നമുക്ക് സ്വന്തമായി ചാനൽ തുടങ്ങി ഇതുവഴി വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നു എന്നതാണ് വലിയൊരു പ്രത്യേകത. ഇന്ന് നൂറ്റാണ്ടിന്‍റെ ജനപ്രിയ സോഷ്യല്‍ ഇടമായ യൂട്യൂബിന് 20-ാം പിറന്നാള്‍. അന്ന് 80 സ് കാലഘട്ടത്തിലെ കാരണമാർക്ക് തോന്നിയ ബുദ്ധിയാണ് യൂട്യൂബ് എന്ന സമൂഹ മാധ്യമം. ഇന്ന് 2k കിഡ്സടക്കം ഒരു വരുമാന മാർഗം പോലെ യൂട്യൂബിനെ ആശ്രയിക്കുന്നു. യുവതലമുറ ചാനൽ തുടങ്ങി അതിന് അവർ ആദ്യം നടത്തുന്ന ഇൻട്രോ തന്നെ ഏറെ വ്യത്യസ്ത നിറഞ്ഞതാണ് 'എല്ലാരും വാങ്കെ... ഓള്‍വെയിസ് വെല്‍ക്കംസ് യൂ, ഹെലോ ഗയ്‌സ്, നോക്കൂ മച്ചാന്മാരെ, ഹെലോ ഗയ്‌സ് പുതിയൊരു വീഡിയോയിലേക്ക് സ്വാഗതം..അതാണ്, ലൈക്ക് ഷെയർ, സബ്സ്ക്രൈബ് ആ ബെൽ ഐക്കൺ ബട്ടൺ കൂടി അടിച്ചുപൊട്ടിക്കു ഗയ്‌സ് അങ്ങനെ പറച്ചിലുകൾ നീളുന്നു.
യുവതലമുറ തന്നെ ഏറെ ആഘോഷമാക്കിയ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം കൂടിയാണ് യൂട്യൂബ്.വിനോദമായും വരുമാനമായും ലോകത്തിന്‍റെ ഗതി മാറ്റിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിന്‍റെ പിറവി രണ്ട് പതിറ്റാണ്ട് മുന്‍പൊരു പ്രണയദിനത്തിൽ ആയിരിന്നു. ചിലരൊക്കെ നേരം പോകാനും മറ്റ് ചിലർ വരുമാനം എന്ന രീതിയിലും യൂട്യൂബിനെ കാണുന്നു. ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ യൂട്യൂബിന് ഇന്ന് ഇരുപതാം പിറന്നാളാണ്. ഇന്ന് 2k കിഡ്‌സിനടക്കം ജനപ്രിയമായി മാറി. പക്ഷെ ഇവർ അറിയുന്നില്ല ഇന്ന് ഇവർ തന്നെ ട്രോളുന്ന പണ്ടത്തെ തലമുറ കാരണമാണ് ലോകത്തിന്‍റെ കാഴ്ചാനുഭവത്തിന്‍റെ തലവരമാറ്റിയ യൂട്യൂബായി പിന്നീട് പരിണമിച്ചത്.
അമേരിക്കയിലെ പേയ്പാൽ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മൂന്ന് പേരായ ചാഡ് ഹർലി, സ്റ്റീവ് ചെൻ, ജാവേദ് കരീം എന്നിവര്‍ ചേര്‍ന്നാണ് യൂട്യൂബിന് രൂപംനല്‍കിയത്. അവരുടെ ആശയം 2005ലെ പ്രണയദിനത്തില്‍ www.youtube.com എന്ന ഡൊമെയ്നിലൂടെ വെളിച്ചം കണ്ടു. ജാവേദ് കരീമിന്‍റെ പേരിലുള്ള ചാനലിൽ നിന്നും 'മീ ആറ്റ് സൂ' എന്ന വിഡിയോ അങ്ങനെ യൂട്യൂബിലെ ആദ്യ വിഡിയോ ആയി ചരിത്രമെഴുതി. ആകെ 67 ജീവനക്കാരുമായി നഷ്ടത്തിലോടിയിരുന്ന യൂട്യൂബിനെ 2006ല്‍ 1.65 ബില്യണ്‍ ഡോളറിന്‍റെ കരാറില്‍ ഗൂഗിള്‍ ഏറ്റെടുത്തോടെ ആ മാധ്യമത്തിന്‍റെ മുഖച്ഛായ മാറി. 2014ല്‍ യൂട്യൂബിന്‍റെ സിഇഒയായി സൂസന്‍ വിജിഡ്‌സ്‌കി ചുമതലയേറ്റതോടെ അതിവേഗമായി വളർച്ച. വാർത്താ മാധ്യമങ്ങളും സിനിമയും വ്യവസായവും രാഷ്ട്രീയവുമെല്ലാം യൂട്യൂബിലേക്ക് ചേക്കേറി. വളർത്താനും തളർത്താനും യൂട്യൂബ്, പ്രതികരിക്കാനും പ്രശംസിക്കാനും യൂട്യൂബ്, ഓരോ വിഡിയോകള്‍ക്കും കിട്ടുന്ന വ്യൂവും ലഭിക്കുന്ന കമന്‍റും ലൈക്കും ഡിസ് ലൈക്കുമെല്ലാം ജനാധിപത്യത്തിന്‍റെ ഡിജിറ്റല്‍ മുഖമായി. ദിവസം 20 ദശലക്ഷം ആക്ടീവ് യൂസേഴ്സ് യൂട്യൂബിലെത്തുന്നു എന്നാണ് കണക്കുകള്‍.
ജിയോയുടെ വരവോടെ ഇന്ത്യയില്‍ യൂട്യൂബ് ചാനല്‍ എന്നത് ഒരു കുടില്‍ വ്യവസായം പോലെ തഴച്ചുവളർന്നു. ഇതിലൂടെയുള്ള വരുമാനം കൊണ്ട് ജീവിതം മോടിപിടിപ്പിച്ചവരും ഒട്ടേറെ. എഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സബ്സൈക്രൈബേഴ്സുള്ള വ്യക്തിഗത യൂട്യൂബ് പേജ് മലയാളിയുടേതാണ്. KL BRO-ക്ക് ഇപ്പോഴുള്ളത് ആറരക്കോടി സബ്‌സ്‌ക്രൈബേഴ്‌സാണ്. 2024ല്‍ 50 ബില്യൺ ഡോളർ എന്ന നാഴികക്കല്ലിലേക്ക് യൂട്യൂബിന്‍റെ വരുമാനം വളർന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 5.88 ലക്ഷം കോടി രൂപയാണ് യൂട്യൂബ് ഇന്ത്യയിലെ ക്രിയേറ്റർമാർക്ക് നല്‍കിയതെന്നാണ് കണക്കുകള്‍. കീശവീർപ്പിച്ചും രസം പിടിപ്പിച്ചും തലമുറകളെ ഒപ്പം കൂട്ടി യൂട്യൂബ് മുന്നേറുന്നു. ഇരുപതിന്‍റെ യൗവനത്തിലെത്തിയ യൂട്യൂബിന് ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു.