ഷോലോത്ഷോ: 100 വര്‍ഷത്തിനിടെ ഏറ്റവും മോശം വരള്‍ച്ചയെ നേരിടുന്ന പ്രദേശമായി മാറിയിരിക്കുകയാണ് സിംബാവെയിലെ ഷോലോത്‌ഷോയില്‍ എന്ന ഗ്രാമം. ഒരു വര്‍ഷത്തിലധികമായി ഇവിടെ മഴ പെയ്തിട്ട്. കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ നിരവധി മനുഷ്യരും മൃഗങ്ങളുമാണ് ഇവിടെ ചത്ത് വീഴുന്നത്. ഭക്ഷണത്തിനും വെള്ളത്തിനുമായി ജീവന്‍മരണ പോരാട്ടം ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി സിംബാവെ സര്‍ക്കാര്‍ ആനകളെ കൊന്നുടുക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. വിദേശ വേട്ടകാര്‍ക്കാണ് ഇത്തരത്തില്‍ ആനകളെ കൊന്നുടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

സിംബാബ്വെയിലെ രണ്ടാമത്തെ നഗരമായ ബുലവായോയില്‍ നിന്ന് 70 മൈല്‍ അകലെയുള്ള ത്ഷോലോത്ഷോയില്‍, ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി 25 ആനകളെയാണ് വെടിവെച്ച് കൊന്നത്. കൊടും വരള്‍ച്ചയാണ് ഇവിടെ എല്ലാം. പച്ചപ്പും സമൃദ്ധവുമായ കൃഷിയിടങ്ങള്‍ പൊടിപടലങ്ങളായി മാറിയിരിക്കുന്നു. മഴ അടുത്തെങ്ങും വരാനിരിക്കുന്ന ലക്ഷണമില്ല. വരള്‍ച്ചയുടെ മൂര്‍ധന്യവസ്ഥയില്‍ നാട്ടുകാരുടെ കൃഷിയിടങ്ങള്‍ വരളുകയും മൃഗങ്ങള്‍ ചാകുകയും ചെയ്തു.

ആനകളെ വെടിവെച്ചുകൊല്ലുന്നതില്‍ സന്തോഷമുണ്ടെന്ന് നാട്ടുകാരില്‍ ഒരാള്‍ പറയുന്നു. കാരണം അതിനെ ഭക്ഷിക്കാം എന്നത് തന്നെ. കൊന്നു കളയുന്ന ആനയുടെ മാംസം ഭക്ഷിച്ച ശേഷം ആനയുടെ ശവം കത്തിച്ചുകളയുകായണ് നാട്ടുകാരുടെ രീതി.

വരള്‍ച്ച കാരണം മനുഷ്യരും മൃഗങ്ങളും തമ്മില്‍ ഭക്ഷണത്തിനും വെള്ളത്തിനുമായുള്ള മത്സരമാണ്. 15 മാസമായി മഴ പെയ്യാത്ത രാജ്യത്ത് മൂന്നിലൊന്ന് സിംബാബ്വെക്കാരും ഭക്ഷണമില്ലാതെ പ്രതിസന്ധി നേരിടുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സമ്പൂര്‍ണ്ണ മനുഷ്യ വിപത്തായി മാറുമെന്ന് യുഎന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഭക്ഷണത്തിനായി ആനയെ കൊന്നു തിന്നുതില്‍ നിരവധി വന്യ ജീവി സംരക്ഷകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. പട്ടിണികിടക്കുന്ന ആഫ്രിക്കക്കാരെ മൃഗങ്ങളെ ഭക്ഷിക്കാന്‍ അനുവദിക്കുന്നത് നിന്ദ്യമാണെന്ന് മറ്റുള്ളവരും അഭിപ്രായപ്പെട്ടു. ആനകളെ കൊല്ലുന്നത് ഔദ്യോഗികമാക്കുന്നത് സംരക്ഷണ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീരുമാനങ്ങളിലൊന്നാണെന്നും അഭിപ്രായങ്ങള്‍ ഉണ്ട്. ആനയെ കൊല്ലുന്നതിലൂടെ ടൂറിസത്തില്‍ നിന്നും ലഭിക്കുന്ന വലിയൊരു വരുമാനം ഇല്ലാതാകുമെന്നും മുന്നിറയിപ്പുണ്ട്.

എന്നാല്‍ വരള്‍ച്ച കൂടുന്നതിനാല്‍ ആനകള്‍ വിളകള്‍ തിന്നാന്‍ വയലുകളിലെ കര്‍ഷകരെ ആക്രമിക്കുകയും കൊല്ലുകയോ ചെയ്തു. കൂടാതെ ഉള്ളില്‍ സംഭരിച്ചിരിക്കുന്ന ഭക്ഷണം കഴിക്കാന്‍ ഗ്രാമവാസികളുടെ വീടുകളായ കുടിലുകള്‍ ആക്രമിക്കയും ചെയ്തു.

വരള്‍ച്ച സിംബാവയെ ദേശീയ ദുരന്തമാക്കി മാറ്റിയിരിക്കുകയാണ്. അയല്‍രാജ്യമായ നമീബിയയും ഇത് പിന്തുടരുകയും വന്യജീവികളെ നശിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജനസംഖ്യയുടെ പകുതിയും തിന്നാനും കുടിക്കാനും ആവശ്യത്തിന് ബുദ്ധിമുട്ടുകയാണെന്നും 83 ആനകളും 30 ഹിപ്പോകളും 300 സീബ്രകളും ഉള്‍പ്പെടെ 723 മൃഗങ്ങളെ മാംസത്തിനായി രാജ്യത്തിന് കൊല്ലേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ട്.

പസഫിക്കില്‍ നിന്ന് ഉത്ഭവിക്കുന്ന പ്രകൃതിദത്ത കാലാവസ്ഥയായ എല്‍ നിനോയാണ് പ്രതിസന്ധിക്ക് കാരണമായത്, ഇത് മേഖലയിലെ മഴ കുത്തനെ കുറയാന്‍ കാരണമായി. വരള്‍ച്ച ദക്ഷിണാഫ്രിക്കയിലെ ജനങ്ങള്‍ക്ക് 'വലിയ ദുരിതം' ഉണ്ടാക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമിന്റെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എലിസബത്ത് മ്രെമ പറഞ്ഞു. ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങളില്‍ ഭക്ഷണത്തിനായി കാട്ടുമൃഗങ്ങള്‍ കഴിക്കുന്നത് സാധാരണ രീതിയാണ് അവര്‍ പറഞ്ഞു.

ഇവിടെ, സിംബാബ്വെ ഗവണ്‍മെന്റ് വിദേശ ട്രോഫി വേട്ടക്കാര്‍ക്ക് വര്‍ഷത്തില്‍ ഒമ്പത് ആനകളുടെ വാര്‍ഷിക ക്വാട്ട ഷൂട്ട് ചെയ്യാന്‍ ഇതിനകം അനുവദിച്ചിട്ടുണ്ട്. ആനയുടെ മാംസം ഗ്രാമവാസികള്‍ക്ക് വിതരണം ചെയ്യുകയും കൗണ്‍സിലിന് വേട്ടയാടല്‍ കൂലി നല്‍കുകയും മൃഗങ്ങളുടെ കൊമ്പുകള്‍ വേട്ടക്കാര്‍ക്ക് വീട്ടിലേക്ക് കൊണ്ടുപോകാന്‍ നല്‍കുകയും ചെയ്യുന്നു. എന്നിട്ടും ഇത് മതിയാകില്ലെന്ന് നാട്ടുകാര്‍ പറയുന്നു.