- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര്‍, ഫ്യൂസ് ഊരരുതേ, ഞങ്ങള്‍ക്ക് പഠിക്കണം; ഹൃദയം കൊണ്ട് എഴുതിയ കുറിപ്പില്‍ ഷോക്കായി ലൈന്മാന്; കുട്ടികള്‍ക്ക് സഹായ പ്രവാഹം
കോഴഞ്ചേരി: സര്‍, ദയവായി ഫ്യൂസ് ഊരരുതേ, ഞങ്ങള്‍ക്ക് പഠിക്കണം. പ്ലസ് വണിലും ഏഴിലും പഠിക്കുന്ന കൊച്ചു കുട്ടികള്‍ എഴുതി മീറ്ററില്‍ ഒട്ടിച്ചു വച്ച കുറിപ്പ് കണ്ട് കെഎസ്ഇബി ലൈന്‍മാന്‍ ഷോക്കടിച്ചതു പോലെ നിന്നു. വൈദ്യുതി ബില്‍ അടയ്ക്കാത്തതിന് ഫ്യൂസ് ഊരാന്‍ വന്നതായിരുന്നു അദ്ദേഹം. അച്ഛനും മക്കളും മാത്രം അടങ്ങുന്ന ഈ കൊച്ചുവീട്ടിലെ ദുരിതങ്ങള്‍ക്ക് നേര്‍സാക്ഷിയായ ആ ലൈന്‍മാന്‍ വിവരം മേലുദ്യോഗസ്ഥനെ അറിയിച്ചു. അവര്‍ മാധ്യമങ്ങളെയും. ഇന്നിപ്പോള്‍ ആ കുട്ടികള്‍ സുമനസുകളുടെ സ്നേഹം അനുഭവിച്ച് അറിയുകയാണ്. വീട്ടിലെ വൈദ്യുതി […]
കോഴഞ്ചേരി: സര്‍, ദയവായി ഫ്യൂസ് ഊരരുതേ, ഞങ്ങള്‍ക്ക് പഠിക്കണം. പ്ലസ് വണിലും ഏഴിലും പഠിക്കുന്ന കൊച്ചു കുട്ടികള്‍ എഴുതി മീറ്ററില്‍ ഒട്ടിച്ചു വച്ച കുറിപ്പ് കണ്ട് കെഎസ്ഇബി ലൈന്‍മാന്‍ ഷോക്കടിച്ചതു പോലെ നിന്നു. വൈദ്യുതി ബില്‍ അടയ്ക്കാത്തതിന് ഫ്യൂസ് ഊരാന്‍ വന്നതായിരുന്നു അദ്ദേഹം. അച്ഛനും മക്കളും മാത്രം അടങ്ങുന്ന ഈ കൊച്ചുവീട്ടിലെ ദുരിതങ്ങള്‍ക്ക് നേര്‍സാക്ഷിയായ ആ ലൈന്‍മാന്‍ വിവരം മേലുദ്യോഗസ്ഥനെ അറിയിച്ചു. അവര്‍ മാധ്യമങ്ങളെയും. ഇന്നിപ്പോള്‍ ആ കുട്ടികള്‍ സുമനസുകളുടെ സ്നേഹം അനുഭവിച്ച് അറിയുകയാണ്.
വീട്ടിലെ വൈദ്യുതി ചാര്‍ജ് കുടിശിക ആയതിനാല്‍ ജീവനക്കാര്‍ ഫ്യൂസ് ഊരാന്‍ എത്തും എന്നറിഞ്ഞതോടെ ബില്‍ തുകയും ഒപ്പം ലൈന്‍മാന് കുറിപ്പും എഴുതി വച്ച് സ്‌കൂളില്‍ പോയ കുട്ടികള്‍ക്ക് സഹായവുമായി സംഘടനകളും ജന പ്രതിനിധികളും എത്തുന്നു. കൃത്യമായി ഫ്യൂസ് ഊരാന്‍ വീട്ടിലെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന്‍ ബിനീഷ് മീറ്റര്‍ ബോര്‍ഡില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന കുറിപ്പും പണവും കണ്ടതോടെ എന്‍ജിനിയറെ വിവരം അറിയിച്ചു. ഒപ്പം കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്ന പിതാവിന്റെ ഫോണിലേക്കും വിളിച്ചു. അധികൃതരുടെ അനുമതിയോടെ ബില്‍ തുക ബോര്‍ഡിലേക്ക് അടയ്ക്കുകയും വൈദ്യുതി കട്ട് ചെയ്യുന്നത് ഒഴിവാക്കുകയുംചെയ്തു. തുടര്‍ന്ന് സംഭവം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു.
ഇതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടം അടക്കമുള്ളവര്‍ കുട്ടികള്‍ക്ക് സഹായ വാഗ്ദാനം ചെയ്തു. സര്‍, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങള്‍ സ്‌കൂളില്‍ പോവുകയാണ്, എന്നായിരുന്നു മീറ്റര്‍ ബോര്‍ഡില്‍ ഒട്ടിച്ചു വച്ച കുറിപ്പില്‍ പ്ലസ് വണ്ണിനും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാര്‍ എഴുതിയിരുന്നത്. കുറിപ്പ് വല്ലാതെ വേദനയുണ്ടാക്കിയെന്നും കുടുംബത്തിന്റെ രണ്ട് വര്‍ഷത്തെ വൈദ്യുതി ബില്‍ താന്‍ അടക്കുമെന്നും രാഹുല്‍ അറിയിച്ചു. മിക്കവാറും മാസങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കുന്ന വീടാണിതെന്നും കോഴഞ്ചേരി സെക്ഷനിലെ ലൈന്‍മാന്‍ ബിനീഷ് പറഞ്ഞു.
461 രൂപയായിരുന്നു കുടിശിക ബില്‍. തുണിക്കട ജീവനക്കാരനാണ് ഗൃഹനാഥന്‍. അച്ഛനും മക്കളുമാണ് ആ വീട്ടിലുള്ളത്. അമ്മ മൂന്ന് വര്‍ഷമായി ഒപ്പമില്ല.കടയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഇതില്‍ നിന്നാണ് മക്കളുടെ പഠനവും മുന്നോട്ട് കൊണ്ടുപോകുന്നത്. കുട്ടികള്‍ക്ക് പല മാസങ്ങളിലും സ്‌കൂളില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ ഫ്യൂസ് ഊരിയതിനെ തുടര്‍ന്ന് ഇരുട്ടത്ത് കഴിയേണ്ടി വന്നിട്ടുണ്ട്. അതിനാലാണ് അപേക്ഷ എഴുതിയതെന്നാണ് കുട്ടികള്‍ പറയുന്നു.
ഏറെ വേദനയോടെയാണ് ഈ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാറുള്ളതെന്നും രണ്ടും മൂന്നും ദിവസും അച്ഛനും മക്കളും
ഇരുട്ടത്ത് ഇരിക്കാറുണ്ടെന്നും ലൈന്‍മാന്‍ പറഞ്ഞു. ഈ കുടുംബത്തിന് അര്‍ഹമായ സഹായം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം കൃഷ്ണകുമാരി പറഞ്ഞു. സംഭവം അറിഞ്ഞ ശേഷം നേരിട്ട് വീട്ടില്‍ എത്തി വിവരങ്ങള്‍ ആരായുകയും ചെയ്തു. കുടുംബത്തിന് സഹായ വാഗ്ദാനവുമായി നിരവധി പേര് തന്നെയും ബന്ധപ്പെടുന്നുണ്ട്. ഇക്കാര്യത്തിലും കൃത്യതയോടെ ഉള്ള നടപടികള്‍ സ്വീകരിക്കുമെന്നും മെമ്പര്‍ പറഞ്ഞു.