- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും ഇളയ മകനും വിഷം കഴിച്ച നിലയില്‍; ഇരുവരും ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും ഇളയ മകനും വിഷം കഴിച്ച നിലയില്‍
കല്‍പ്പറ്റ: വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. കിടപ്പുരോഗിയായ മകനെയാണ് വിജയനൊപ്പം വിഷം കഴിച്ച് നിലയില്‍ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി 9 മണിയോടെയാണ് അച്ഛനെയും മകനെയും അവശനിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. നിരവധി വര്‍ഷം സുല്‍ത്താന്‍ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍ എം വിജയന്‍, ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ കൂടിയാണ്.
Next Story