- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14 കാരിയെ സിംഹം പിടിച്ചത് വീട്ട് വളപ്പില്‍ നിന്നും; നടുക്കുന്ന സംഭവം കെനിയയില്‍
14 കാരിയെ സിംഹം പിടിച്ചത് വീട്ട് വളപ്പില്‍ നിന്നും; നടുക്കുന്ന സംഭവം കെനിയയില്‍
നെയ്‌റോബി: അത്യന്തം ഭയാനകമായ ഒരു സംഭവത്തില്‍, വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന് സമീപത്തുള്ള വീട്ടുവളപ്പില്‍ നിന്നും സിംഹം ഒരു പതിനാലുകാരിയെ പിടിച്ചുകൊണ്ടു പോവുകയും കൊല്ലുകയും ചെയ്തു. കെനിയയില്‍ നെയ്‌റോബി നാഷണല്‍ പാര്‍ക്കിന് സമീപമായിരുന്നു ഈ പെണ്‍കുട്ടിയുടെ വീട്. സംഭവം കണ്ട മറ്റൊരു കൗമാരക്കാരനാണ് അലറി വിളിച്ച് ഇത് പുറംലോകത്തെ അറിയിച്ചത്. സംഭവം പാര്‍ക്ക് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.
പല്ലുകളില്‍ കോര്‍ത്തെടുത്തുകൊണ്ടു പോയ പെണ്‍കുട്ടിയുടെ ചോരപ്പടുകള്‍ പിന്തുടര്‍ന്ന് രക്ഷാ സംഘം ഭഗതി നദിക്കരയില്‍ വരെ എത്തി. അവിടെയാണ്, പുറകില്‍ വലിയൊരു മുറിവുമായി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതശരീരം കണ്ടെത്തുമ്പോള്‍ സിംഹം സമീപത്ത് ഉണ്ടായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനു ചുറ്റും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
Next Story