- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണ ഇടപാട് കേസ്: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയുടെ മകന്‍ അറസ്റ്റില്‍
കള്ളപ്പണ ഇടപാട് കേസ്: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയുടെ മകന്‍ അറസ്റ്റില്‍
കൊളംബോ: കള്ളപ്പണക്കേസില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയുടെ മകന്‍ യോഷിത രാജപക്‌സെ അറസ്റ്റില്‍. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് നേവി മുന്‍ ഓഫീസര്‍ കൂടിയായ യോഷിതയെ പിടികൂടിയത്. 2015ല്‍ മഹിന്ദ രാജപക്‌സെ ഭരണത്തിലിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിഷയത്തില്‍ മഹിന്ദയുടെ സഹോദരനായ ഗോതബായ രാജപക്‌സെയേയും ചോദ്യം ചെയ്തിരുന്നു. മഹിന്ദയുടെ രണ്ടാമത്തെ മകനാണ് യോഷിത. കഴിഞ്ഞ നവംബറില്‍ മഹിന്ദയുടെ മൂത്തമകനും നിയമസഭ സാമാജികനുമായ നമല്‍ കാജപക്‌സെയേയും ഭൂമി സംബന്ധമായ ഇടപാടിസല്‍ ചോദ്യം ചെയ്തിരുന്നു.
Next Story