- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു; ബ്രിട്ടനില്‍ എട്ട് പേര് അറസ്റ്റില്‍
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു; ബ്രിട്ടനില്‍ എട്ട് പേര് അറസ്റ്റില്‍
ലണ്ടന്‍: കൗണ്ടര്‍ ടെററിസം അന്വേഷണത്തിന്റെ ഭാഗമായി രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ ഏഴ് ഇറാനിയന്‍ പൗരന്മാര്‍ ഉള്‍പ്പടെ എട്ടുപേരെ, ഇക്കഴിഞ്ഞ ശനിയാഴ്ച ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ഒരു നിശ്ചിത സ്ഥലത്ത് തീവ്രവാദി ആക്രമണം നടത്താന്‍ ആസൂത്രണം ചെയ്തവരാണ് ഇതില്‍ എട്ടുപേര്‍ എന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. റോക്ക്‌ഡെയ്ലിലെ ഒരു വീട്ടില്‍ നിന്നും സായുധസേനാംഗങ്ങള്‍ ഒരാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മറ്റൊരു ദൃശ്യത്തില്‍ സ്വിന്‍ഡണില്‍ ഒരാളെ തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യവും പുറത്തുവന്നു. ഇവര്‍ ആസൂത്രണം ചെയ്ത ആക്രമണ പദ്ധതി എന്താണെന്ന് പോലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല.
തീവ്രവാദ പ്രവര്‍ത്തനങ്ങളും ചാരവൃത്തിയുമെല്ലാം അന്വേഷിക്കാന്‍ ചുമതലയുള്ള മെറ്റ് പോലീസിന്റെ കൗണ്ടര്‍ ടെററിസം കമാന്‍ഡിന്റെ മറ്റൊരു അന്വേഷണത്തിലാണ് ശനിയാഴ്ച ലണ്ടനില്‍ നിന്നും മറ്റ് മൂന്നുപേര്‍ അറസ്റ്റിലായത്. രാജ്യത്തിന് വന്‍ ഭീഷണിയായ പദ്ധതി തകര്‍ത്ത് തീവ്രവാദികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് നൂറുകണക്കിന് പോലീസുകാരുടെയും അനുബന്ധ ജീവനക്കാരുടെയും കഠിനാദ്ധ്വാനം മൂലമാണെന്ന് ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ പ്രസ്താവിച്ചു. ഇംഗ്ലണ്ടില്‍ പലയിടങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്ത അഞ്ചുപേരില്‍ നാലുപേര്‍ ഇറാനിയന്‍ പൗരന്മാരാണ്. അഞ്ചാമത്തെ വ്യക്തി ഏത് രാജ്യക്കാരനാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.