- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രിയങ്കരി; ബെക്ക് സെ ഹീക്ക് 35-ാം വയസ്സില്‍ വിട; 'ഐ വാണ്‍ട് ടു ഡൈ ബട്ട് ഐ വാണ്‍ട് ടു ഈറ്റ് റ്റ്ഹ്‌ബോക്കി' എന്ന ഒറ്റ ഓര്‍മ്മക്കുറിപ്പിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലക്ക് ഉയര്‍ന്ന ദക്ഷിണ കൊറിയന്‍ എഴുത്തുകാരി
ബെക്ക് സെ ഹീക്ക് 35-ാം വയസ്സില്‍ വിട;
സോള്‍: ഒറ്റ ഓര്‍മ്മക്കുറിപ്പിലൂടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വായനക്കാരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ ദക്ഷിണകൊറിയന്‍ എഴുത്തുകാരി ബെക്ക് സെ ഹീ 35-ാം വയസ്സില്‍ അന്തരിച്ചു. വിഷാദരോഗ കാലഘട്ടത്തില്‍ ഒരു സൈക്യാട്രിസ്റ്റുമായി നടത്തിയ സംഭാഷണങ്ങള്‍ സമാഹരിച്ച 'ഐ വാണ്‍ട് ടു ഡൈ ബട്ട് ഐ വാണ്‍ട് ടു ഈറ്റ് റ്റ്ഹ്‌ബോക്കി' എന്ന പുസ്തകമാണ് ബെക്കിനെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് ഉയര്‍ത്തിയത്. 2018-ല്‍ കൊറിയന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച ഈ കൃതി, 2022-ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് പരിഭാഷയിലൂടെ 22-ലധികം രാജ്യങ്ങളില്‍ പത്തുലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിച്ചിരുന്നു.
സമൂഹത്തിന്റെ പൊതുധാരണകളില്‍ നിന്ന് വ്യത്യസ്തമായി, മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ ധൈര്യം കാണിച്ച ബെക്കിന്റെ എഴുത്തുകള്‍, വിഷാദത്താല്‍ വലയുന്ന നിരവധി പേര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കി. അവരുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകള്‍, വിഷാദത്തെ അതിജീവിക്കാനുള്ള പ്രചോദനമായി ലക്ഷക്കണക്കിന് ആളുകള്‍ക്ക് അനുഭവപ്പെട്ടു.
മരണാനന്തരം ബെക്കിന്റെ ഹൃദയവും ശ്വാസകോശവും കരളും വൃക്കകളും ദാനം ചെയ്തു.