- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാര്‍ത്ഥി പ്രക്ഷോഭകരുടെ അന്ത്യശാസനം; ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ട് രാഷ്ട്രപതി; ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം
ധാക്ക: കലാപം തുടരുന്ന ബംഗ്ലാദേശില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദിന് പാര്‍ലമെന്റ് പിരിച്ചുവിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കുള്ളില്‍ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് സംവരണ വിരുദ്ധപ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെയാണ് തീരുമാനം. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള നടപടി വിദ്യാര്‍ഥി നേതാക്കള്‍ സ്വാഗതം ചെയ്തു. പാര്‍ലമെന്റ് പിരിച്ചുവിട്ടില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകുമെന്നായിരുന്നു വിദ്യാര്‍ഥികളുടെ മുന്നറിയിപ്പ്. ഹസീനയുടെ രാജ്യംവിടലിന് പിന്നാലെ ബംഗ്ലാദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് പ്രസിഡന്റും […]
ധാക്ക: കലാപം തുടരുന്ന ബംഗ്ലാദേശില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദിന് പാര്‍ലമെന്റ് പിരിച്ചുവിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കുള്ളില്‍ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് സംവരണ വിരുദ്ധപ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെയാണ് തീരുമാനം.
പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള നടപടി വിദ്യാര്‍ഥി നേതാക്കള്‍ സ്വാഗതം ചെയ്തു. പാര്‍ലമെന്റ് പിരിച്ചുവിട്ടില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകുമെന്നായിരുന്നു വിദ്യാര്‍ഥികളുടെ മുന്നറിയിപ്പ്. ഹസീനയുടെ രാജ്യംവിടലിന് പിന്നാലെ ബംഗ്ലാദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്.
ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് പ്രസിഡന്റും സൈനിക മേധാവി വഖാര്‍ ഉസ് സമാനും അറിയിച്ചിരുന്നു. എന്നാല്‍, അതിന്റെ തലവന്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ പ്രഖ്യാപനമൊന്നും ഉണ്ടായിരുന്നില്ല. നൊബേല്‍ സമ്മാനജേതാവ് ഡോ. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
യൂനുസ് സര്‍ക്കാരിനെ നയിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ചികിത്സാര്‍ത്ഥം പാരിസിലുള്ള അദ്ദേഹം വൈകാതെ ബംഗ്ലാദേശിലെത്തും. കലാപം തുടരുന്ന പശ്ചാത്തലത്തില്‍ സൈനിക മേധാവി വിദ്യാര്‍ത്ഥി പ്രക്ഷോഭകരുമായി വൈകീട്ട് ചര്‍ച്ച നടത്തും. സൈന്യം നിയന്ത്രിക്കുന്ന സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നവരുടെ നിലപാട്.