- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലും വീശിയടിച്ച് 'ബെര്‍ട്ട്' കൊടുങ്കാറ്റ്; ശക്തമായ മഴയും മഞ്ഞുവീഴ്ചയും വെള്ളപ്പൊക്കവും; വ്യാപക നാശനഷ്ടം; ട്രെയിൻ സർവീസ് റദ്ദാക്കി; റോഡ് ഗതാഗതം താറുമാറായി; മുന്നറിയിപ്പ്
വെയില്‍സ്: അമേരിക്കയ്ക്ക് പിന്നാലെ 'ബെര്‍ട്ട്' കൊടുങ്കാറ്റ് ബ്രിട്ടനിലും വീശിയടിച്ചു.ബെർട്ടിനെ തുടര്‍ന്ന് ബ്രിട്ടനില്‍ ശക്തമായ മഴയും മഞ്ഞുവീഴ്ച്ചയും വെള്ളപ്പൊക്കവും. സൗത്ത് വെയ്ല്‍സിന്റെ പല ഭാഗങ്ങളിലും 100 എംഎം മഴയാണ് പെയ്തത്.
കാര്‍ഡിഫും വെസ്റ്റ് യോക്ക്ഷെയറും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങുകയും ചെയ്തു. അതുപ്പോലെ ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞ് വീണ് ഒരാള്‍ മരിക്കുകയും ചെയ്തു.
റെയില്‍, റോഡ് ഗതാഗതം ഉള്‍പ്പെടെ താറുമാറായി. നിരവധി വീടുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. കൊടുങ്കാറ്റ്, പേമാരി മുന്നറിയിപ്പുകള്‍ നേരത്തെ നല്‍കിയിരുന്നെങ്കിലും വന്‍നാശമാണ് വിതച്ചത്. ബ്രിട്ടനില്‍ എല്ലായിടത്തും വെള്ളപ്പൊക്ക മുന്നറിയിപ്പും ഇതിനോടകം നല്‍കിയിട്ടുണ്ട്.
അതേസമയം, കോണ്‍വി നദിയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ലണ്ടനിലെ റോയല്‍ പാര്‍ക്കുകള്‍ അടച്ചിട്ടിരിക്കുകയാണ്. സൗത്ത് വെയില്‍സിലെ ടഫ് നദി കര കവിഞ്ഞൊഴുകി. തീരത്തുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. തുടര്‍ന്ന് ട്രെയ്ന്‍ സര്‍വീസും റദ്ദാക്കി.