- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി മരുന്നുകള്‍ മിക്സ് ചെയ്ത കോക്റ്റൈല്‍ കഴിച്ച ബ്രിട്ടീഷ് യുവതിയും ബോയ്ഫ്രണ്ടും ബാങ്കോക്ക് ഹോട്ടലില്‍ മരിച്ചു
ലഹരി മരുന്നുകള്‍ മിക്സ് ചെയ്ത കോക്റ്റൈല്‍ കഴിച്ച ബ്രിട്ടീഷ് യുവതിയും ബോയ്ഫ്രണ്ടും ബാങ്കോക്ക് ഹോട്ടലില്‍ മരിച്ചു
ബങ്കോങ്ക്: ബാങ്കോക്കിലെ ഹോട്ടല്‍ മുറിയില്‍ ഒരു ബ്രിട്ടീഷ് വനിതയെയും കാമുകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മാരകമായ ലഹരിമരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ കോക്ക്‌ടെയില്‍ കഴിച്ചതാണ് മരണകാരണം എന്ന് കരുതുന്നു. ഇരുവരും തായ്ലാന്‍ഡില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. റെബീക്ക ടേണര്‍ എന്ന 36 കാരിയായ ബ്രിട്ടീഷ് വനിത തന്റെ കാമുകനൊപ്പമായിരുന്നു ലഹരി ഉപയോഗിച്ചത് എന്നാണ് കരുതുന്നത്.
വേദന സംഹാരികള്‍, ഉറക്ക ഗുളികകള്‍, ഉത്ക്കണ്ഠയ്ക്കുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പടെ ഒന്‍പതോളം ലഹരിയുണര്‍ത്തുന്ന മരുന്നുകള്‍ കൂട്ടിക്ക്‌ലലര്‍ത്തിയ മിശ്രിതമാണ് അവര്‍ ഉപയോഗിച്ചതെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മകളുടെ മരണത്തില്‍ തളര്‍ന്ന റെബേക്കയുടെ അമ്മ, ഇപ്പോള്‍ യുവാക്കള്‍ ഒഴിവുകാലം ആസ്വദിക്കുമ്പോള്‍ തെരുവോരത്തെ മയക്കുമരുന്ന് വ്യാപാരികളില്‍ മയക്കുമരുന്ന് വാങ്ങുന്നതിനെതിരെയുള്ള പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ഇക്കഴിഞ്ഞ മാര്‍ച്ച് 15 ന് ആയിരുന്നു സംഭവം നടന്നത്. ലാവോസില്‍ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയിലായിരുന്നു റെബേക്കയും കാമുകന്‍ സാമും കൂടി ബാമ്‌ന്‌കോക്കിലെ ഖാവോസാന്‍ പാലസില്‍ താമസിച്ചത്. റെബേക്ക വരുന്നതിന് അരമണിക്കൂര്‍ മുന്‍പ് സാം ഹോട്ടലില്‍ എത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭ്യമാണ്. റെബേക്ക കുറച്ച് കൊക്കെയ്ന്‍ കൊണ്ടുവന്നതായി അയാള്‍ ഒരു സുഹൃത്തിന് ടെക്സ്റ്റ് സന്ദേശം അയയ്ക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ അവരെ സന്ദര്‍ശിക്കാന്‍ ഹോട്ടലില്‍ എത്തിയ സുഹൃത്തുക്കളാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.