ബെയ്‌റൂട്ട്: തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് അംഗം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹമാസ് സൈനിക വിഭാഗത്തിലെ അംഗമായിരുന്ന ഖാലിദ് അഹമ്മദ് അല്‍-അഹ്‌മദ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.

ഖാലിദ് അഹമ്മദ് സഞ്ചരിച്ച കാറിന് നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ പള്ളിയിലേക്ക് പോകുന്നതിനിടെ ഖാലിദ് കൊല്ലപ്പെട്ടതായി ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേലിനെതിരായ നിരവധി ആക്രമണങ്ങളുടെ സൂത്രധാരന്‍ ഖാലിദ് അഹമ്മദ് ആണെന്നും അതിനാലാണ് ഇയാളെ ലക്ഷ്യമിട്ടതെന്നും ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.