- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെക്കൻ അമേരിക്കയെ വിറപ്പിച്ച് 'ഹെലൻ' ചുഴലിക്കാറ്റ്; 45 പേർ മരിച്ചു; വ്യാപക നാശനഷ്ടം; നൂറ് കണക്കിന് വിമാന സർവീസുകൾ റദ്ദാക്കി; പലയിടത്തും അടിയന്തരാവസ്ഥ; ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ
ടെക്സാസ്: തെക്കൻ അമേരിക്കയിൽ നാശം വിതച്ച് ഹെലൻ ചുഴലിക്കാറ്റ്. അഞ്ച് സംസ്ഥാനങ്ങളിലായി 45 പേർ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരങ്ങൾ. നൂറ് കണക്കിന് വിമാന സർവീസുകൾ ചുഴലിക്കാറ്റിന് പിന്നാലെ റദ്ദാക്കിയിട്ടുണ്ട്. പല നഗരങ്ങളിലും അടിയന്തരാവസ്ഥ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
അമേരിക്കയുടെ തെക്ക് കിഴക്കൻ മേഖലയെ താറുമാറാക്കിയ ചുഴലിക്കാറ്റിന് പിന്നാലെ മിക്കയിടങ്ങളും വൈദ്യുതി നിലച്ച നിലയിലാണുള്ളത്. പ്രളയ ജലത്തിൽ നിരവധിപ്പേർ പലയിടങ്ങളിലായി കുടുങ്ങിയതിന് പിന്നാലെ അൻപതിലേറെ രക്ഷാ പ്രവർത്തകർ ഹെലികോപ്ടറുകളിലും ബോട്ടുകളുടെ സഹായത്തോടെ മേഖലയിൽ രക്ഷാ പ്രവർത്തനം നടക്കുകയാണ്.
അമേരിക്കയിലെ ഫ്ളോറിഡയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഹെലൻ. വ്യാഴാഴ്ച മുതൽ ജോർജ്ജിയ, കരോലിന, ഫ്ലോറിഡ എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്.
ശക്തമായ മഴയ്ക്ക് പിന്നാലെ ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് ലക്ഷക്കണക്കിന് ഡോളറുകളുടെ നഷ്ടമാണ് നേരിട്ടിട്ടുള്ളത്. മഴയ്ക്ക് പിന്നാലെ റോഡുകളും വഴികളും പ്രളയത്തിൽ മുങ്ങിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും മേഖലയിൽ ശക്തമായ കാറ്റിനും ടൊർണാഡോയ്ക്കുള്ള സാധ്യതകളുമാണ് കാലാവസ്ഥാ വിദഗ്ധർ വിശദമാക്കിയിട്ടുള്ളത്.
കാറ്റഗറി നാലിനാണ് ഹെലൻ ഉൾപ്പെട്ടിട്ടുള്ളത്. വ്യാഴാഴ്ച രാത്രിയാണ് ഹെലൻ തീരം തൊട്ടത്. കരയിൽ എത്തിയതിന് പിന്നാലെ ആറ് മണിക്കൂറോളം വലിയ നാശ നഷ്ടം വിതക്കുകയും ചെയ്തു.