- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയില്‍ കാരവാന് തീപിടിച്ച് രണ്ട് മരണം; അപകടം ലിങ്കണ്‍ഷയറിലെ ഹോളിഡേ പാര്‍ക്കില്‍
യുകെയില്‍ കാരവാന് തീപിടിച്ച് രണ്ട് മരണം; അപകടം ലിങ്കണ്‍ഷയറിലെ ഹോളിഡേ പാര്‍ക്കില്‍
ലണ്ടന്‍: ലിങ്കണ്‍ഷയറിലെ ഒരു ഹോളിഡേ പാര്‍ക്കില്‍ കാരവാന് തീപിടിച്ച് 48 കാരനായ ഒരു പുരുഷനും 10 വയസ്സുള്ള പെണ്‍കുട്ടിയും അതിദാരുണമായി മരണമടഞ്ഞു. ലിംഗോള്‍ഡ്‌മെല്‍സിലെ കോസ്റ്റ്ഫീല്‍ഡ്‌സ് ഹോളിഡേ പാര്‍ക്കിലായിരുന്നു ഇന്നലെ ഉച്ചകഴിഞ്ഞ 3.50 ഓടുകൂടി തീപിടുത്തമുണ്ടായത്. സ്‌കെഗ്‌നെസ്സ്, വെയ്ന്‍ഫ്‌ലീറ്റ്, സ്പില്‍സ്‌ബൈ, ആള്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള അടിയന്തിര സേവന വിഭാഗങ്ങള്‍ സംഭവസ്ഥലത്തെത്തി. തീപിടുത്തത്തിനുള്ള കാരണം കണ്ടെത്തുന്നതിനായി അന്വേഷണം നടക്കുകയാണ്.
അന്വേഷണം അതിന്റെ പ്രാരംഭഘട്ടത്തിലായതിനാല്‍ കൂടുതല്‍ വിവരങ്ങല്‍ വെളിപ്പെടുത്താനാവില്ല എന്നാണ് പോലീസ് പറയുന്നത്. എല്ലാ സാധ്യതകളും പരിഗണിച്ചു കൊണ്ടുതന്നെയാണ് അന്വേഷണം നടക്കുന്നതെന്നും അവര്‍ പറഞ്ഞു. മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കളെ വിവരമറിയിച്ചതായും പോലീസ് പറഞ്ഞു. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ പരിസരത്തെ അന്‍പതോളം വീടുകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി നാഷണല്‍ ഗ്രിഡ് അറിയിച്ചു.