- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശാന്തമായി വിശ്രമിക്കു ഫ്രാന്‍സിസ് മാര്‍പാപ്പ; അദ്ദേഹത്തിന്റെ ഓര്‍മ അനുഗ്രഹമായിത്തീരട്ടെ'; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇസ്രയേല്‍; പിന്നാലെ പിന്‍വലിച്ചു
ജറുസലം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെ കുറിച്ച് ഇസ്രായേല്‍ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ആദ്യം പ്രസിദ്ധീകരിച്ച അനുശോചന പോസ്റ്റ് പിന്നാലെ പിന്‍വലിച്ചതോടെ പുതിയ വിവാദങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. 'ശാന്തമായി വിശ്രമിക്കു ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹത്തിന്റെ ഓര്‍മ അനുഗ്രഹമായിത്തീരട്ടെ' എന്ന സന്ദേശം, മാര്‍പാപ്പയുടെ ജറുസലത്തിലെ പശ്ചിമ മതില്‍ സന്ദര്‍ശിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം പോസ്റ്റുചെയ്തതായിരുന്നു.
കഴിഞ്ഞ ദിവസം തന്നെ ഈ പോസ്റ്റ് എക്സ് പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കംചെയ്യുകയും ചെയ്തു. എന്നാല്‍ നീക്കം ചെയ്തതിന് ഔദ്യേഗിക റിപ്പോര്‍ട്ട് ഒന്നും തന്നെ ഇസ്രായേല്‍ നല്‍കിയിട്ടില്ല. ജറുസലം പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഫ്രാന്‍സിസ് മാര്‍പാപ്പ ഇസ്രായേലിനെതിരെയുള്ള ചില പ്രസ്താവനകള്‍ മുമ്പ് നടത്തിയിരുന്നു. ഇതാണ് പോസ്റ്റ് പിന്‍വലിക്കാന്‍ കാരണം എന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. ഇസ്രായേല്‍ ഇതുവരെ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.