- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോട്ടറി അടിച്ചതിന്റെ ആഘോഷത്തിനെത്തിയ വ്യക്തി മദ്യലഹരിയില്‍ കാമുകിയെ മര്‍ദ്ധിച്ചു; 36 ലക്ഷം പൗണ്ടിന്റെ ജാക്ക്‌പോട്ട് അടിച്ചയാള്‍ക്ക് ആറ് മാസം തടവ് വിധിച്ച് സ്പാനിഷ് കോടതി
36 ലക്ഷം പൗണ്ടിന്റെ ജാക്ക്‌പോട്ട് അടിച്ചയാള്‍ക്ക് ആറ് മാസം തടവ് വിധിച്ച് സ്പാനിഷ് കോടതി

മാഡ്രിഡ്: ലോട്ടറിയടിച്ച സന്തോഷം ആഘോഷിക്കാന്‍ ആദ്യമായി വിദേശയാത്ര നടത്തിയ കാമുകനും കാമുകിയും അവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടില്‍ വെച്ച് അടിയായി. കാമുകിയെ ക്രൂരമായി മര്‍ദ്ധിച്ചയാള്‍ പിന്നീട് അവിടത്തെ പൂളിനരികില്‍ മദ്യകുപ്പികള്‍ക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. 36 ലക്ഷം പൗണ്ടിന്റെ ജാക്ക്‌പോട്ട് അടിച്ച ഷോണ്‍ ഹെന്‍ഡേഴ്‌സണ്‍ ആണ് ടെനെറിഫിലെ ഒരു ആഡംബര ഹോട്ടലില്‍ വെച്ച് കാമുകിയായ സുസേന്‍ ചൈല്‍ഡിനെ മര്‍ദ്ധിച്ചത്. ജീവിതം തന്നെ മാറ്റിമറിക്കുന്ന വിധത്തില്‍ വന്‍ തുക ലഭിച്ച ആഹ്ലാദം ആഘോഷമാക്കുവാന്‍ പോയതായിരുന്നു ഡെവണ്‍ ഇല്‍ഫ്രാകോമ്പില്‍ കാര്‍പ്പന്റര്‍ ആയി ജോലി ചെയ്യുന്ന ഷോണ്‍ ഹെന്‍ഡേഴ്‌സണും കാമുകിയും.
സുസേന്‍ ചൈല്‍ഡിന്റെ കൈ പിടിച്ച് ഇയാള്‍ വലിക്കുകയും, പിന്നീട് ചുമരില്‍ മുഖം കൊണ്ട് അടിക്കുകയും ചെയ്തു. ഗ്രാന്‍ കോസ്റ്റ അഡേജെ എന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ സുസേന്‍ അവസാനം നിലത്ത് വീഴുകയായിരുന്നു. കൈകളിലും കാല്മുട്ടിലും വേദനാ ജനകമായ മുറിവുകള്‍ സുസേന്ന് പറ്റിയതായി സ്പാനിഷ് കോടതിയില്‍ വെളിപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന സംഭവത്തില്‍ അവര്‍ക്ക് മുഖത്തും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച്ചയാണ് കോടതി ഹെന്‍ഡേഴ്‌സണ് ആറ് മാസത്തെ തടവ് വിധിച്ചത്. ഇത് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. സുസേന്ന് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.


