ന്യൂയോര്‍ക്ക്: ലോകപ്രശസ്ത സംഗീതജ്ഞനായിരുന്ന ജെഫ് ബെക് ഉപയോഗിച്ചിരുന്ന ഗിറ്റാറുകള്‍ റെക്കോര്‍ഡ് ലേലത്തില്‍ വിറ്റു പോയി. 10.7 മില്യണ്‍ ഡോളറിനാണ് ജെഫ് ബെക്കിന്‍െ ഗിറ്റാര്‍ ശേഖരം ലേലത്തില്‍ പോയത്. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ എട്ടിരട്ടി തുകയാണ് ഇത്. 130 ഗിറ്റാറുകള്‍ ആംപ്ലിഫയറുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങളാണ് ലേലത്തിന് വെച്ചിരുന്നത്. ലണ്ടനിലായിരുന്നു ലേലെം നടന്നത്.

2023 ലാണ് എഴുപത്തിയെട്ടാമത്തെ വയസില്‍ ജെഫ് ബെക് അന്തരിച്ചത്. ഇദ്ദേഹത്തിന്റെ പന്ത്രണ്ടോളം ആല്‍ബങ്ങള്‍ ഇ്ന്നും എവര്‍ഗ്രീന്‍ ഹിറ്റുകളായി നിലനില്‍ക്കുകയാണ്. നാല്‍പ്പതോളം രാജ്യങ്ങളില്‍ നിന്നാണ് ലേലത്തില്‍ പങ്കെടുക്കാന്‍ ആളുകളെത്തിയത്. ജെഫ് ബെക്കിനെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയ അദ്ദേഹത്തിന്റെ ഒരു ഗിറ്റാര്‍ നേരത്തേ കരുതിയിരുന്നതിനേക്കാള്‍ 50 ഇരട്ടി തുകയ്ക്കാണ് വിററുപോയത്. ഈ മഹാകലാകാരന്‍ വിടവാങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു എങ്കിലും അദ്ദേഹത്തോട് ജനങ്ങള്‍ക്കുള്ള ആദരമാണ് ഈ ലേലത്തിലൂടെ മനസിലാക്കാന്‍ കഴിഞ്ഞതെന്ന് ഭാര്യയായ സാന്ദ്രാ ബെക്ക്് മാധ്യമങ്ങളോട് പറഞ്ഞു.

1960കളില്‍ പ്രമുഖ സംഗീതബാന്‍ഡായ യാര്‍ഡ്ബേര്‍ഡ്സിലൂടെയാണ് ഗിറ്റാര്‍ മാന്ത്രികനായ ജെഫിന്റെ അരങ്ങേറ്റം. പിന്നീട് 'ജെഫ് ബെക്ക് ഗ്രൂപ്പ്' എന്ന പേരില്‍ പുതിയ ബാന്‍ഡ് രൂപവത്കരിച്ചു. പാശ്ചാത്യസംഗീതത്തിന്റെ നവീകരണത്തിലും മികച്ച സംഭാവനകള്‍ നല്‍കി. 1940-കളില്‍ ഉദയംചെയ്ത 'റിതംസ് ആന്‍ഡ് ബ്ലൂസ്' എന്ന ജനപ്രിയ സംഗീതശ്രേണിയുടെ വ്യാഖ്യാതാവുകൂടിയായിരുന്നു ബെക്ക്.

1944-ല്‍ ഇംഗ്ലണ്ടിലാണ് ജനനം. എട്ടുതവണ 'ഗ്രാമി' പുരസ്‌കാരവും രണ്ടുതവണ 'റോക്ക് ആന്‍ഡ് റോള്‍ ഹാള്‍ ഓഫ് ഫെയിം' പുരസ്‌കാരവും നേടി. യാര്‍ഡ്‌ബേര്‍ഡ്‌സിലെ അംഗമെന്ന നിലയിലാണ് ബെക്ക് ആദ്യം ശ്രദ്ധേയനായത്. എറിക് ക്ലാപ്ടണ്‍, ജിമ്മി പേജ്, ജിമി ഹെന്‍ഡ്രിക്‌സ് എന്നിവരടങ്ങുന്ന 60-കളുടെ അവസാനത്തിലെ റോക്ക്-ഗിറ്റാറിസ്റ്റ് കൂട്ടായ്മയല്‍ ബെക്ക് ഉണ്ടായിരുന്നു.

ബെക്ക് എട്ട് ഗ്രാമി അവാര്‍ഡുകള്‍ നേടുകയും രണ്ട് തവണ റോക്ക് ആന്‍ഡ് റോള്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടുകയും ചെയ്തു. റോളിംഗ് സ്റ്റോണ്‍ മാസികയുടെ റി്പപോര്‍ട്ട് പ്രകാരം ലോകത്തെ മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ പട്ടികയില്‍ അദ്ദേഹം അഞ്ചാം സ്ഥാനം നേടിയിരുന്നു.