- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറഡോണയുടെ മരണം: തെറ്റായ മൊഴി നല്‍കിയതിന് അംഗരക്ഷകന്‍ അറസ്റ്റില്‍
മറഡോണയുടെ മരണം: തെറ്റായ മൊഴി നല്‍കിയതിന് അംഗരക്ഷകന്‍ അറസ്റ്റില്‍
ബ്വേനസ് എയ്‌റിസ്: ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയില്‍ തെറ്റായ മൊഴി നല്‍കിയതിന് അംഗരക്ഷകന്‍ അറസ്റ്റില്‍. ജൂലിയോ സെസാര്‍ കൊറീയയാണ് എന്നയാളാണ് അറസ്റ്റിലായത്. മരണസമയത്ത് മറഡോണയുടെ മുറിയിലുണ്ടായിരുന്നു കൊറീയ.
2020 നവംബര്‍ 25നാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് വീട്ടില്‍വെച്ച് മറഡോണയുടെ മരണം സംഭവിക്കുന്നത്. മെഡിക്കല്‍ സംഘത്തിന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചതായി ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് അന്വേഷണം. മെഡിക്കല്‍ സംഘത്തിലെ ഏഴുപേര്‍ അന്വേഷണം നേരിടുകയാണ്.
അന്വേഷണ സംഘത്തിന് വിവരങ്ങള്‍ നല്‍കാതിരിക്കുകയും മൊഴിയില്‍ കള്ളംപറയുകയും ചെയ്‌തെന്നാണ് കൊറീയക്കെതിരായ കേസ്. പരസ്പരവിരുദ്ധമായ മൊഴികളാണ് ഇയാള്‍ നല്‍കിയതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആരോഗ്യനില വഷളായപ്പോള്‍ ആവശ്യമായ പരിചരണം മറഡോണക്ക് മെഡിക്കല്‍ സംഘം ലഭ്യമാക്കിയില്ലെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.