സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള വിമാനത്തില്‍ ഉറങ്ങിക്കിടന്ന 15 വയസുകാരിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ ബിസിനസുകാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. മുംബൈയില്‍ നിന്ന് സൂറിച്ചിലേക്കുള്ള യാത്രയ്ക്കിടെ 44 കാരനായ വ്യക്തി തന്റെ അടുത്തിരുന്ന കൗമാരക്കാരിയെ ആക്രമിക്കുക ആയിരുന്നു. മാര്‍ച്ചില്‍ ബെല്‍ജിയത്തിലേക്കുള്ള ഒരു ബിസിനസ് യാത്രയിലായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. ഇയാള്‍ നേരത്തേ കൗമാരക്കാരിയുമായി സംസാരിച്ചിരുന്നു. പിന്നീടാണ് ഉറങ്ങിക്കിടക്കുന്ന സമയത്ത് കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.

സൂറിച്ച് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് ഫോര്‍ സീരിയസ് വയലന്റ് ക്രൈം സമര്‍പ്പിച്ച കുറ്റപത്രത്തില്‍, അയാള്‍ അവളെ ആവര്‍ത്തിച്ച് സ്പര്‍ശിക്കുകയും കൈകൊണ്ട് ചുറ്റിപ്പിടിക്കുകയും ചെയ്തുവെന്ന് പറയുന്നു. പെണ്‍കുട്ടി പ്രതികരിച്ചില്ല. വിമാനം യാത്ര തുടരുമ്പോള്‍, പെണ്‍കുട്ടി പിന്നിലേക്ക് ഇരുന്നു സീറ്റില്‍ ചാരി കിടന്ന് ഉറങ്ങുന്നത് തുടര്‍ന്നു. അവളുടെ തലയും മുകള്‍ ശരീരവും ഒരു പുതപ്പിനടിയില്‍ ആയിരുന്നു. തുടര്‍ന്ന് ആ പുരുഷന്‍ ആക്രമണം നടത്തി. മോശം പെരുമാറ്റം കാരണം അവള്‍ അമ്പരന്ന് പോയി എന്നും ഒന്നും പറയാനോ ചെയ്യാനോ കഴിഞ്ഞില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിമാനം സൂറിച്ച് വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ ആളെ അറസ്റ്റ് ചെയ്തു.

ബുലാച്ച് ജില്ലാ കോടതിയില്‍ പീഡനം നടത്തിയതായി ഇയാള്‍ സമ്മതിക്കുകയും താന്‍ തെറ്റ് ചെയ്തുവെന്ന് മനസിലാക്കിയതായി പ്രസ്താവിക്കുകയും ചെയ്തു. യുവതി സമ്മതം നല്‍കിയില്ലെന്നും അവളുടെ കൃത്യമായ പ്രായം അറിയില്ലായിരുന്നു എന്നും പ്രതി പറഞ്ഞു. പ്രതിക്ക് പുരുഷന് ഒന്നര വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചു, എന്നാല്‍ മാര്‍ച്ച് മുതല്‍ അയാള്‍ കസ്റ്റഡിയിലായതിനാല്‍ അത് അനുഭവിക്കേണ്ടതില്ല. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇയാള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. വിചാരണയ്ക്ക് ശേഷം പ്രതിയെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കുകയും നാടുകടത്തലിനായി മൈഗ്രേഷന്‍ ഓഫീസിന് കൈമാറുകയും ചെയ്തു.