- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെല്‍ അവീവിലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് ഹൂതി മിസൈല്‍ ആക്രമണം; ജനങ്ങള്‍ ബങ്കറുകളില്‍ അഭയം തേടി
ടെല്‍ അവീവിലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് ഹൂതി മിസൈല്‍ ആക്രമണം
ടെല്‍ അവീവ്: ഇസ്രയേലിലെ ടെല്‍ അവീവിലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് യമനിലെ ഹൂതി മിസൈല്‍ ആക്രമണം. മധ്യ ഇസ്രയേലിലും ജറുസലേം മേഖലയിലും വ്യാപകമായി സൈറണ്‍ മുഴങ്ങുകയും താമസക്കാര്‍ ബങ്കറുകളില്‍ അഭയം തേടുകയും ചെയ്തു. അതേസമയം ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വെള്ളി രാത്രിയാണ് മിസൈല്‍ ആക്രമണം. ബെന്‍ഗുരിയോണ്‍ ലക്ഷ്യമിട്ട് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം വിജയകരമായിരുന്നുവെന്ന് ഹൂതി വക്താവ് യഹിയ സാരി അല്‍ മാസിറ ടിവിയില്‍ പറഞ്ഞു. ഗാസയ്ക്കുനേരെയുള്ള വംശഹത്യ അവസാനിപ്പിക്കുന്നത് വരെ ആക്രമണം തുടരുമെന്നും സാരി ആവര്‍ത്തിച്ചു.
അതേസമയം, ഹൂതി മിസൈല്‍ തടഞ്ഞതായി ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം പുനഃരാരംഭിച്ച മാര്‍ച്ചുമുതല്‍ ഹൂതികള്‍ ഇസ്രയേലിനെതിരെ 62 മിസൈലും 15 ഡ്രോണും വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. ചെങ്കടലില്‍ കപ്പലുകള്‍ക്കെതിരെ ഹൂതി ആക്രമണം പുനഃരാരംഭിച്ചതിനെ തുടര്‍ന്ന് തെക്കന്‍ തുറമുഖമായ ഐലാറ്റ് ഇസ്രയേല്‍ അടച്ചിരിക്കുകയാണ്. ഈ മാസം ആദ്യവാരം രണ്ടുതവണ ചരക്കു കപ്പല്‍ ആക്രമിക്കപ്പെട്ടു.