- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനില്‍ മൊബൈല്‍ ഫോണ്‍ മോഷണം പെരുകുന്നു; കഴിഞ്ഞ വര്‍ഷം പിടിച്ചു പറിച്ചുകൊണ്ട് പോയത് 70,000-ത്തിലധികം മൊബൈല്‍ ഫോണുകള്‍
ലണ്ടനില്‍ മൊബൈല്‍ ഫോണ്‍ മോഷണം പെരുകുന്നു
ലണ്ടന്‍: നടപ്പാതകളില്‍ നീല നിറത്തില്‍ പെയിന്റടിച്ച് മൊബൈല്‍ ഫോണ്‍ മോഷണം പോയ ഇടങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുകയാണ് ലണ്ടന്‍ പോലീസ്. തലസ്ഥാന നഗരത്തില്‍ മാത്രം ഒരു വര്‍ഷം 50 മില്യന്‍ പൗണ്ട് മൂല്യമുള്ള മൊബൈല്‍ ഫോണുകളാണ് മോഷണം പോകുന്നത് എന്നതിനെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം ഉയര്‍ത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടയില്‍ മോഷണം പോയ 1000 ല്‍ ഏറെ ഡിവൈസുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, അതിന്റെ പകുതിപോലും ഉടമകള്‍ക്ക് കൈമാറാന്‍ കഴിഞ്ഞിട്ടില്ല. ഉടമകളെ കണ്ടെത്താന്‍ കഴിയാത്തതാണ് കാരണം. നിങ്ങളുടെ മെഡിക്കല്‍ ഐഡി കോണ്‍ടാക്റ്റ് ഫോണില്‍ ക്രമീകരിക്കാനാണ് പോലീസ് ആവശ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ പോലീസിന് വിവരങ്ങള്‍ നിങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്ക് കൈമാറാന്‍ കഴിയും.
അതുപോലെ തന്നെ ഉപയോക്താക്കള്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സെറ്റിംഗ് ഓണ്‍ ചെയ്ത് വയ്ക്കണമെന്നും2 സ്റ്റെപ് വെരിഫിക്കേഷന്‍ ഉപയോഗിക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നു. പാസ്സ്വേര്‍ഡുകള്‍ ഒരിക്കലും എന്‍ക്രിപ്റ്റ് ചെയ്യാത്ത നോട്ടുകളില്‍ സൂക്ഷിക്കരുത്. യൂറോപ്പില്‍, മൊബൈല്‍ ഫോണ്‍ മോഷണത്തിന്റെ തലസ്ഥാനമായി മാറിയിരിക്കുകയാാണ് ലണ്ടന്‍ നഗരം. കഴിഞ്ഞ വര്‍ഷം മാത്രം 70,137 ഫോണുകളാണ് മോഷണം പോയത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പ്രതിദിനം 192 ഫോണ്‍ മോഷണങ്ങളാണ് ഇവിടെ നടക്കുന്നത്. 2025 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം പ്രതിദിനം 7000 പൗണ്ട് മൂല്യം വരുന്ന ഫോണുകളാണ് മോഷണം പോയിരിക്കുന്നത്.