വിയന്ന: ലോകത്തിലെ തന്നെ ഏറ്റവും വലിയ കാറപകടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മൊത്തം മൂല്യം 6 മില്യന്‍ പൗണ്ട്. അതിശയിക്കേണ്ട, ലോകത്തിലെ തന്നെ ഏറ്റവും വിലക്കൂടിയ കാറുകളില്‍ ഉള്‍പ്പെടുന്ന ഫെറാരിയുടെ മെക്ലാറനും ബെന്റ്‌ലിയും തമ്മിലാണ് കൂട്ടിയിടിച്ചിരിക്കുന്നത്. ആസ്ട്രിയയിലെ റ്റൈറോള്‍ സംസ്ഥാനത്ത് ഫുണ്ട്‌സെന്ന സ്ഥലത്ത്, ഒരു മലയോര പാതയിലാണ് അപകടം ഉണ്ടായത്. ഇക്കഴിഞ്ഞ നവംബര്‍ 10 ന് ആയിരുന്നു അപകടം.

ഫെറാരി സൂപ്പര്‍ഫാസ്റ്റ്, ലാ ഫെറാരിക്ക് പുറകിലായി വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു കൊടും വളവിലായിരുന്നു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. കൂട്ടിയിടി നടന്ന ഉടനെ 1.4 മില്യന്‍ പൗണ്ട് വിലയുള്ള മെക്ലാറന്‍ എല്‍ച മറ്റ് രണ്ടു കാറുകളുമായി കൂട്ടിയിടിക്കുകയും ചെയ്തു. വെയില്‍ കണ്ണിലേക്ക് അടിച്ചതിനെ തുടര്‍ന്ന് ഒരു കാര്‍ പെട്ടെന്ന് ബ്രെയ്ക്ക് ഇട്ട് നിര്‍ത്തിയതാണ് അപകട കാരണമെന്ന് പോലീസ് പറയുന്നു.