- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിഷമഘട്ടത്തില്‍ എന്റെ മാതാവിനെ ഒന്നു കാണാനോ ചേര്‍ത്തു പിടിക്കാനോ കഴിയാത്തത് ഹൃദയഭേദകം'; ദു:ഖം രേഖപ്പെടുത്തി ഹസീനയുടെ മകള്‍ സൈമ
ധാക്ക: ബംഗ്ലദേശില്‍ അരങ്ങേറുന്ന രാഷ്ട്രീയ പ്രക്ഷോഭത്തിലും പലായനം ചെയ്യേണ്ടി വന്ന മാതാവിനെ കാണാന്‍ സാധിക്കാത്തതിലും ദുഃഖം രേഖപ്പെടുത്തി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകള്‍. ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കന്‍ ഏഷ്യ ഡിവിഷന്റെ റീജിയണല്‍ ഡയറക്ടറാണ് സൈമ. "ഞാന്‍ ഏറെ സ്‌നേഹിക്കുന്ന എന്റെ രാജ്യത്തെ ജനങ്ങളുടെ ജീവന്‍ നഷ്ടമായത് ഏറെ വേദനിപ്പിക്കുന്നു. ഈ വിഷമഘട്ടത്തില്‍ എന്റെ മാതാവിനെ ഒന്നു കാണാനോ ചേര്‍ത്തുപിടിക്കാനോ കഴിയാത്തത് അതിലേറെ ഹൃദയഭേദകവും" ഷെയ്ഖ് ഹസീനയുടെ മകള്‍ സൈമ വസീദ് എക്‌സില്‍ കുറിച്ചു. ഹസീനയ്ക്ക് ബംഗ്ലദേശ് […]
ധാക്ക: ബംഗ്ലദേശില്‍ അരങ്ങേറുന്ന രാഷ്ട്രീയ പ്രക്ഷോഭത്തിലും പലായനം ചെയ്യേണ്ടി വന്ന മാതാവിനെ കാണാന്‍ സാധിക്കാത്തതിലും ദുഃഖം രേഖപ്പെടുത്തി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകള്‍. ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കന്‍ ഏഷ്യ ഡിവിഷന്റെ റീജിയണല്‍ ഡയറക്ടറാണ് സൈമ.
"ഞാന്‍ ഏറെ സ്‌നേഹിക്കുന്ന എന്റെ രാജ്യത്തെ ജനങ്ങളുടെ ജീവന്‍ നഷ്ടമായത് ഏറെ വേദനിപ്പിക്കുന്നു. ഈ വിഷമഘട്ടത്തില്‍ എന്റെ മാതാവിനെ ഒന്നു കാണാനോ ചേര്‍ത്തുപിടിക്കാനോ കഴിയാത്തത് അതിലേറെ ഹൃദയഭേദകവും" ഷെയ്ഖ് ഹസീനയുടെ മകള്‍ സൈമ വസീദ് എക്‌സില്‍ കുറിച്ചു.
ഹസീനയ്ക്ക് ബംഗ്ലദേശ് വിടാന്‍ താല്‍പര്യമില്ലായിരുന്നുവെന്നു മകന്‍ സജീബ് വാസിദ് പറഞ്ഞു. ധാക്കയില്‍നിന്ന് പലായനം ചെയ്യണമെന്ന് കുടുംബം അവരെ ബോധ്യപ്പെടുത്തുകയായിരുന്നു. ആള്‍ക്കൂട്ടം കൊല്ലുമെന്ന് അമ്മയോട് പറഞ്ഞതായും സജീബ് വാസിദ് പറഞ്ഞു.