- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൈനയിൽ കോവിഡ് ഭീതി പിടിമുറുക്കുന്നു; നിയന്ത്രണങ്ങൾ നീക്കിയിട്ടും തെരുവുകൾ വിജനം: ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് രോഗലക്ഷണമില്ലാത്ത 2,097 കേസുകൾ
ബെയ്ജിങ്: ചൈനയിൽ കോവിഡ് ഭീതി പിടിമുറുക്കുന്നു.ദിവസവും നിരവധി കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം രോഗലക്ഷണമില്ലാത്ത 2,097 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിവേഗം പടരുന്ന ഓമിക്രോൺ വകഭേദം നഗരങ്ങളിൽ പിടിമുറുക്കുകയാണെന്നാണു റിപ്പോർട്ട്. വരാനിരിക്കുന്ന 3 കോവിഡ് തരംഗങ്ങളിൽ ആദ്യത്തേതാണ് ഇതെന്നാണു വിദഗ്ധരുടെ അനുമാനം.
ജനകീയ പ്രതിഷേധം കാരണം രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ നീക്കിയെങ്കിലും തെരുവുകൾ ഇന്നലെ വിജനമായിരുന്നു. ആളുകൾ വീടിനു പുറത്തിറങ്ങാൻ ഭയപ്പെടുന്നതാണു കാരണം. അത്യാവശ്യത്തിനല്ലാതെ ആരും വീടു വിട്ട് പുറത്തേക്കിറങ്ങാത്ത കാഴ്ചയാണ്.
കേറ്ററിങ് സർവീസ് മുതൽ പാഴ്‌സൽ സർവീസ് വരെ വൈറസ് ഭീതി ബാധിച്ചിട്ടുണ്ട്. ശവസംസ്‌കാരകേന്ദ്രങ്ങളിൽ പതിവിലേറെ തിരക്കാണെന്ന് അനൗദ്യോഗിക റിപ്പോർട്ടുണ്ട്. എന്നാൽ ഈ മാസം 7നുശേഷം കോവിഡ് മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.