- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേപ്പാളില്‍ ശക്തമായ മഴ; 112 പേര്‍ മരിച്ചു; നിരവധിപേരെ കാണാനില്ല; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ
കാഠ്മണ്ഡു: നേപ്പാളില്‍ അതിശക്തമായ മഴയെ തുടർന്ന് പ്രളയത്തിലും മണ്ണിടിച്ചിലിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 112 പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. സംഭവത്തിൽ നൂറോളം പേര്‍ക്ക് പരിക്കേറ്റതായും വിവരങ്ങൾ ഉണ്ട്. 68 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും ശക്തമായ മഴയിൽ ഒറ്റപ്പെട്ട നിലയിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 323 മില്ലിമീറ്റര്‍ മഴയാണ് നേപ്പാളില്‍ പെയ്തിരിക്കുന്നത്. 54 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഇത്രയും ശക്തമായ മഴ പെയ്യുന്നത്. മൂവായിരത്തേളം സുരക്ഷാസേനാംഗങ്ങളെ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിന് അടുത്തുള്ള നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. സമീപത്തെ വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. പ്രധാന നദിയായ ബാഗ്മതി, അപകടകരമായ ജലനിരപ്പിലാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയകളിൽ ചർച്ച ആയിട്ടുണ്ട്.