- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുകയ്ക്ക് പിന്നാലെ വിമാനത്തിന് തീപിടിച്ചു; പരിഭ്രാന്തിയിൽ യാത്രക്കാർ; ഒടുവിൽ എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ്; സംഭവം ന്യൂയോർക്കിൽ
ന്യൂയോർക്ക്: പുക ഉയർന്നതിന് പിന്നാലെ വിമാനത്തിന് തീപിടിച്ച് അപകടം. അമേരിക്കയിലെ ന്യൂയോർക്കിലാണ് സംഭവം നടന്നത്. ലാസ് വെഗാസ് ഹാരി റീഡ് ഇൻ്റർനാഷണൽ എയർപോർട്ടിലാണ് തീപിടിച്ച വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. സാൻ ഡീഗോയിൽ നിന്ന് ലാസ് വെഗാസിലേക്ക് പോവുകയായിരുന്ന വിമാനത്തിനാണ് തീപിടുത്തം ഉണ്ടായത്.
ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. പുക കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. 190 യാത്രക്കാരെയും ഏഴ് ജീവനക്കാരെയും എയർസ്റ്റെയർ ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കിയെന്നും അധികൃതർ വ്യക്തമാക്കി.
ഉടനെ യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റി. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം വേണമെന്ന് ഫ്രോണ്ടിയർ എയർലൈൻസ് വ്യക്തമാക്കി. അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തിയതിനെത്തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ ശനിയാഴ്ച വൈകീട്ട് ഏഴുമണിവരെ ഗ്രൗണ്ട് സ്റ്റോപ്പ് ഏർപ്പെടുത്തി. സംഭവത്തിൽ അന്വേഷണം തുടരുന്നതായി അധികൃതർ അറിയിച്ചു.