- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുർക്കിയിലെ അങ്കാറയിൽ ഭീകരാക്രമണം; രണ്ട് ഭീകരരും മൂന്ന് സിവിലിയന്മാരും ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു; പതിനാല് പേർക്ക് പരിക്കേറ്റു; ആക്രമണം നടന്നത് എയ്‌റോസ്‌പേസ് കമ്പനിക്ക് നേരെ; തീവ്രവാദികളുടെ ദൃശ്യങ്ങൾ പുറത്ത്; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ഭരണകൂടം; ഞെട്ടൽ വിട്ടുമാറാതെ ജനങ്ങൾ
തുർക്കി: തുർക്കിയിലെ അങ്കാറയിൽ ഭീകരാക്രമണം. സ്ഫോടനത്തിലും വെടിവെപ്പിലും ജനങ്ങൾ ഞെട്ടി. ആക്രമണത്തിൽ രണ്ട് ഭീകരരും മൂന്ന് സിവിലിയന്മാരും ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി അറിയിച്ചു. പതിനാല് പേർക്ക് പരിക്കേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന് ഭരണകൂടം സ്ഥിരീകരിച്ചു.
ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൈയ്യിൽ തോക്കേന്തി ആക്രമണം നടത്തുന്ന സ്ത്രീ ഉൾപ്പടെയുള്ളവരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജനങ്ങൾ കെട്ടിടങ്ങളുടെ അടിയിൽ അഭയം പ്രാപിച്ച് ഇരിക്കുന്നതും ചിത്രങ്ങളിൽ കാണാം. സംഭവത്തിന്റെ നടുക്കം മാറാതെയാണ് ജനങ്ങൾ ഇരിക്കുന്നത്.
തുർക്കിയിലെ അങ്കാറക്കടുത്തുള്ള ടർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിൻ്റെ (TAI) ആസ്ഥാനത്തിന് പുറത്താണ് സ്‌ഫോടനം നടന്നത്. സംഭവത്തിന്‍റെ കൂടുതൽ വിശദാംശങ്ങളും അദ്ദേഹം ആഭ്യന്തരമന്ത്രി എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്.
'മാരകമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. നിർഭാഗ്യവശാൽ ഞങ്ങൾക്ക് രക്തസാക്ഷികളും പരിക്കേറ്റവരും ഉണ്ട്. മരിച്ചവരുടെയും മരണങ്ങളുടെയും കൃത്യമായ എണ്ണം നിലവിൽ വ്യക്തമല്ല. തുർക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ, എയ്‌റോസ്‌പേസ് കമ്പനിക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്'.
ആഭ്യന്തരമന്ത്രി അലി യെർലികായ എക്സിൽ കുറിച്ചു. അങ്കാറയിൽ നിന്ന് 40 കിലോമീറ്റർ വടക്കുള്ള ഒരു ചെറിയ പട്ടണമായ കഹ്‌റാമൻകാസാനിൽ വലിയ പുകപടലങ്ങളും വലിയ തീ ആളിപ്പടരുന്നതുമായ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
ആഭ്യന്തരമന്ത്രി അലി യെർലികായ എക്സിൽ കുറിച്ചു. അങ്കാറയിൽ നിന്ന് 40 കിലോമീറ്റർ വടക്കുള്ള ഒരു ചെറിയ പട്ടണമായ കഹ്‌റാമൻകാസാനിൽ വലിയ പുകപടലങ്ങളും വലിയ തീ ആളിപ്പടരുന്നതുമായ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
അതേസമയം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്നതും വ്യക്തമായിട്ടില്ല. കുർദിഷ് തീവ്രവാദികളും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പും ഇടതുപക്ഷ തീവ്രവാദികളുമെല്ലാം രാജ്യത്ത് മുമ്പ് ആക്രമണം നടത്തിയിട്ടുണ്ട്.