- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രത്തില്‍ ഇതാദ്യം; ദീപാവലിക്ക് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു; വേള്‍ഡ് ട്രേഡ് സെന്ററിലും ആഘോഷങ്ങൾ പൊടിപൊടിക്കുന്നു; ഇന്ത്യൻ സംസ്കാരം ഏറ്റെടുത്ത് അമേരിക്കയും..!
ന്യൂയോര്‍ക്ക്: ചരിത്രത്തെ തന്നെ മാറ്റി എഴുതി ദീപാവലിക്ക് ന്യൂയോര്‍ക്ക് നഗരത്തിലുള്ള സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായി അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് ദീപാവലിക്ക് അവധി നൽകുന്നത്. ദീപാവലി ദിവസമായ നവംബര്‍ ഒന്ന് വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതുപ്പോലെ വേള്‍ഡ് ട്രേഡ് സെന്ററിലും ദീപാവലിക്ക് മുന്‍പ് തന്നെ ആഘോഷങ്ങള്‍ വളരെ തകൃതിയായി ഇപ്പോൾ നടക്കുകയാണ്. വിവിധ വര്‍ണങ്ങള്‍ കൊണ്ട് വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിടം നിറയുകയും ചെയ്തു.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷത്തിൽ പങ്കെടുത്തു. ഇന്ത്യന്‍ വംശജരായ അമേരിക്കകാരടക്കം അറുന്നൂറിലേറെ പേര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. ഇതോടെ ഇന്ത്യൻ സംസ്കാരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് അമേരിക്കൻ ജനത.