ഇ​സ്ലാ​മാ​ബാ​ദ്: സ്​​പെ​യി​നി​ലേ​ക്ക് കടക്കാൻ ശ്രമിക്കവെ മൊ​റോ​ക്കോ​ക്ക് സ​മീ​പം ബോ​ട്ട് മ​റി​ഞ്ഞ് 44 പാ​കി​സ്ഥാൻ കു​ടി​യേ​റ്റ​ക്കാ​ർ മു​ങ്ങി​മ​രി​ച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് സംഭവം. ബോട്ടിൽ 66 പാ​കി​സ്ഥാൻ സ്വദേശികൾ ഉൾപ്പെടെ 86 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രുണ്ടായിരുന്നെന്ന് അധികൃതർ പറഞ്ഞു.

ജ​നു​വ​രി ര​ണ്ടി​നാ​ണ് ബോ​ട്ട് സ്പെയിൻ ലക്ഷ്യമാക്കി മൗ​റി​ത്താ​നി​യ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​ത്. പക്ഷെ, യാത്രാമധ്യേ ബോട്ട് മറിയുകയായിരുന്നു. 36 പേ​രെ മൊറോക്കൻ അധികൃതർ ര​ക്ഷ​പ്പെ​ടു​ത്തുകയും ചെയ്തു.

അനധികൃത കുടിയേറ്റങ്ങൾ തടയുമെന്നും ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി എടുക്കുമെന്ന് ​പാ​കി​സ്ഥാൻ പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് അ​ലി സ​ർ​ദാ​രി​യും പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫും പ​റ​ഞ്ഞു. 44 പാകിസ്ഥാനികൾ ഉൾപ്പെടെ 50 പേർ മരിച്ചതായി സ്‌പെയിൻ ആസ്ഥാനമായുള്ള കുടിയേറ്റ അവകാശ സംഘടനയായ വാക്കിംഗ് ബോർഡേഴ്‌സ് പറഞ്ഞു.

രക്ഷപ്പെട്ടവരിൽ ചിലർ ഇപ്പോൾ കുടുംബങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു. ഇവരെ ദഖ്‌ലയ്ക്ക് സമീപമുള്ള ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കിഴക്കൻ പഞ്ചാബിലെ നഗരങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.